Skip to content

chithrodayamflashnews.com

November 28, 2026 6:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഭാമയുടെ കറുപ്പും, ബന്യാമിന്റെ ആടും(ശുഭചിന്തകൾ )

2024 |ഏപ്രിൽ 08|തിങ്കളാഴ്ച|

1199 | മീനമാസം 25|ഉത്രട്ടാതി |

ഭാമയുടെ കറുപ്പും, ബന്യാമിന്റെ ആടും

സത്യഭാമയുടെ കറുത്തനിറത്തോടുള്ള അവജ്ഞയും, അൽപജ്ഞാനവും, ദാർഷ്ട്യവും സോഷ്യൽ മീഡിയ ആഘോഷമാക്കി. കൂടുതൽ പേർ അറിയാതിരുന്ന “സത്യ”ഭാമ “സത്യ”ത്തിൽ ഉദ്ദേശിച്ചകാര്യം നടന്നു. ഏതൊരു വ്യക്തിയും ചെയ്യുന്ന നല്ല പ്രവർത്തനത്തെ അവഗണിക്കുകയും, വിഴുപ്പ് അലക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ തൊഴിലാളികൾ മാക്സിമം സത്യഭാമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. സത്യഭാമയുടെ മേൽ ചുമത്തിയിരിക്കുന്ന കേസിൽ തൂക്കിക്കൊല്ലാൻ വിധിക്കാൻ പോകുന്നില്ല.സത്യഭാമയെ വെളുപ്പിക്കാൻ നടക്കുന്ന വക്കീലിന്റെ ലോ പോയിന്റിൽ ഭാമ ഊരി പോരുകയും ചെയ്യും.

കുടുംബത്തിനോ, സമൂഹത്തിനോ വേണ്ടി ചെലവഴിക്കാൻ സമയമില്ലെങ്കിലും ഭാമയ്ക്ക് പണികൊടുക്കാൻ വേഷം കെട്ടി ആടിയവർ നിരവധി, കൂലിപ്പണിക്കാരനും, ഉദ്യോഗസ്ഥനും, മോട്ടോർ തൊഴിലാളികളും, ഓപ്പറേഷൻ തിയറ്ററിൽ കയറിയ ഡോക്ടറും fb പോസ്റ്റുകളിൽ തത്സമയം പ്രതികരിച്ചുക്കൊണ്ടിരുന്നു.ഇതിനിടയിൽ ശ്രീ. സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ചുകൊണ്ട് ആർ എൽ വി രാമകൃഷ്ണൻ സിനിമ മോഹവുമായി രംഗത്ത് വന്നു. നൃത്തത്തെ ഇത്രയേറെ ഉപാസിക്കുന്നു എന്ന് അവകാശപ്പെടുന്ന രാമകൃഷ്ണന് നൃത്തം ചെയ്യാൻ അവസരം വേണ്ട. സിനിമയിൽ അഭിനയിച്ചാൽ മതി. രാമകൃഷ്ണന് വേണ്ടി രാവും പകലും കവിതയും, കഥയും, ആട്ടവും, പാട്ടും, അഭിനയവും, പോസ്റ്റും ചെയ്തവരുടെ സമയം വേസ്റ്റ്.

തൊട്ടു പുറകേ ശ്രീ.ബന്യാമിനും ആടുജീവിതവും ചർച്ചയായി. എത്രയോ സിനിമകൾ ഇതിനോടകം റിലീസായി. പലതും വേണ്ടത്ര താരപരിവേഷം ഇല്ലാത്തതിന്റെ പേരിൽ ശ്രദ്ധിക്കപ്പെടാതെ പോയി. ജനത്തിന് നല്ല സിനിമയല്ല വേണ്ടത്. ആര് നായകൻ / നായികയാവുന്നു, ആരൊക്കെ അഭിനയിക്കുന്നു എന്നുള്ളതാണ്. ഫാൻസ്‌ അസോസിയേഷൻ ചെയ്യുന്ന പി ആർ വർക്കിൽ പല സിനിമയും ജനം കാണാൻ തിരക്ക് കൂട്ടുന്നു.

ശ്രീ. ബന്യാമിന്റെ ആട് ജീവിതം മികച്ചനോവലായി വായനക്കാരിൽ ഏറിയ പങ്കും വിലയിരുത്തുന്നു. നിരവധി പതിപ്പുകളിലൂടെ വായനക്കാരുടെ ഒരു ലോകം തന്നെ സൃഷ്ടിക്കാൻ കഴിഞ്ഞ കൃതി. ഈ പുസ്തകം വിറ്റഴിയുമ്പോഴും ഇത് നജീബ് എന്ന പ്രവാസിയുടെ കഥയാണ് എന്ന് കേട്ടറിവ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ സിനിമ ആയതോടെ നജീബ്, അദ്ദേഹത്തിന്റെ കുടുംബം എല്ലാപേർക്കും സുപരിചിതരായി.

ആട് ജീവിതം ഒരു കാലഘട്ടത്തിലെ മികച്ച നോവലായി അംഗീകരിക്കുകയും സർക്കാൻ തലത്തിൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കിട്ടുകയും,ബന്യാമിനെ മികച്ച എഴുത്തുകാരനായി അടയാളപ്പെടുത്തുകയുംചെയ്തു.
പക്ഷേ, നജീബ് പറഞ്ഞ അനുഭവകഥയും, ഭാവനയും, വായനയിൽ നിന്ന് ലഭിച്ച അറിവു (മറ്റൊരു പുസ്തകത്തിന്റെ പ്രസക്തഭാഗങ്ങൾ കോപ്പിയടി എന്നും തെളിവ് സഹിതം പലരും വിലയിരുത്തുമ്പോഴും ) മാണ് രചനയ്ക്ക് ആധാരം.
കൃഷിയും, മൃഗപരിപാലനവും കേരളീയരുടെ വീടുകളിൽ സർവ്വ സാധാരണമാണ്. ശ്രീ. ബന്യാമിൽ ഈ നോവൽ എഴുതുന്ന കാലഘട്ടം മനസിലാക്കിയാൽ ” ആട് ” എന്ന,മനുഷ്യനോട് ഇണങ്ങി ജീവിക്കുന്ന സാധു മൃഗത്തെ കണ്ടും, പരിപാലിക്കുന്ന കർഷകരോട് ചോദിച്ചും മനസിലാക്കാമായിരുന്നു.ആടിനെ കുറിച്ച് എഴുത്തുകാരന്റെ അജ്ഞത വായനയിൽ മനസിലാക്കാൻ കഴിയും.

ഗൾഫ് രാജ്യങ്ങളിൽ മാത്രമല്ല ഏത് രാജ്യത്തും ആടുകളെ കറക്കുന്ന രീതി ഒന്നുതന്നെയാണ്. “തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു മുകളിൽ നിന്ന് താഴേക്ക് വലിച്ചു പീച്ചണം. എന്നാൽ പാൽ വരാൻ തക്കരീതിയിൽ മുറികെയും, പക്ഷേ,ആടിനെ വേദനിപ്പിക്കുന്ന വിധത്തിലായിരിക്കരുത് ” എന്നാണ് നോവലിസ്റ്റ് കഥാപാത്രത്തിലൂടെ പറയുന്നത്.

ഇവിടെ
എന്താണ് ശ്രീ. ബന്യാമിൻ ഉദ്ദേശിച്ചത് എന്ന് മനസിലാകുന്നില്ല.

“ആടുകളെ കുറിച്ചുള്ള പ്രാഥമിക കാര്യങ്ങൾ പോലും എനിക്കറിയില്ലായിരുന്നു ആടുകൾക്ക് കാലുകളിൽ എത്ര കുളമ്പുണ്ട് , അകിടിൽ എത്ര മുലയുണ്ട്……
ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിൽ നിന്ന് രണ്ടുവീട് അപ്പുറമുള്ള ജാനകിയമ്മയുടെ വീട്ടിൽ മൂന്ന് ആടുകളുണ്ട്. ഞാനവയെ കണ്ടിട്ടുണ്ട്.അതിന്റെ കുട്ടികൾ വഴിവക്കിലും, പറമ്പിലും പുല്ലുകടിച്ചു നിൽക്കുന്നതും തുള്ളിച്ചാടി നടക്കുന്നതും….”

ഈ നോവൽ പിറവിയെടുക്കുന്നത് ഹൈടെക്ക്‌ യുഗത്തിലല്ല. ആ കാലഘട്ടത്തിൽ ജീവിച്ച വ്യക്തികൾക്ക് ഇതൊന്നും അറിയില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.
ശരീരികവും മാനസികവുമായി തകർന്ന, മരുഭൂമിയിലെ ഒറ്റപ്പെട്ടുപോയ, ആവശ്യത്തിന് ഭക്ഷണമോ, പ്രാഥമിക ആവശ്യങ്ങളോ നിറവേറ്റാൻ കഴിയാത്ത കഥാപാത്രം… ആ അവസ്ഥയിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച മരുഭൂമിയിലെ സൂര്യാസ്തമയമായിരുന്നു എന്നാണ് .അതു കാണാൻ എന്റെ സൈനു കൂടെയുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ട്….” ആ അവസ്ഥയിലുംപ്രകൃതിയുടെ ആ ദൃശ്യ വിരുന്ന് ആസ്വദിക്കാൻ കഴിഞ്ഞു എന്നാണ്…

ഇന്ന് സോഷ്യൽ മീഡിയ / ജനങ്ങൾ വിമർശിക്കുന്നത് ആടുമായി നടത്തിയ ലൈംഗികതയാണ്.
നിവർന്നു നിൽക്കാൻ ആരോഗ്യം അനുവദിക്കാത്ത വ്യക്തിയിൽ നിന്ന് ഉണ്ടാകാൻ ഇടയില്ലാത്ത അവസ്ഥ…
നോവലിൽ വായിച്ചു.. ആർക്കും എതിരഭിപ്രായം തോന്നിയില്ല, പോച്ചക്കാരി രമണിയ്ക്ക് ഇരുപത്തിയഞ്ചു പൈസ കൊടുത്ത് മുലയിൽ പിടിക്കാം. അതും പ്രശ്നമില്ല. പക്ഷേ സിനിമയിൽ ഷൂട്ടുചെയ്താൽ “എ ചിത്ര”മാകുമത്രേ.

സ്ത്രീ ശരീരം പ്രദർശന വസ്തുവാക്കി ചിത്രീകരിക്കുന്ന സിനിമകൾ കാണാൻ തിയേറ്ററിൽ തള്ളി കയറും.
ശരീര പ്രദർശനം നടത്തുന്ന നടിമാരെ വിളിച്ച് ഉദ്ഘാടിക്കാം. അതുകാണാൻ കുറെ ജനം തടിച്ചു കൂടുന്നുണ്ട്. നടി പോയാൽ ഷോപ്പിന്റെ പരിസരത്ത് മുതലാളിയും, ജീവനക്കാരും മാത്രം മെച്ചം.ഇനി ജനം കാണാൻ തിരക്കുകൂട്ടുന്നത് സ്ത്രീ ശരീരത്തിൽചേർത്തുവെച്ച വസ്തുക്കൾ (പാഡുകൾ ) കാണാനല്ലേ..
വീട്ടിൽ സുന്ദരിയായ ഭാര്യയെ ശ്രദ്ധിക്കാൻ സമയമില്ലാത്തവനും നടി വെച്ചുകെട്ടിയ പാഡിന്റെ മുൻപും പിൻപും കാണാനോടും…
അനുകരണങ്ങൾ പല മേഖലകളിലും വന്നുതുടങ്ങി. സാഹിത്യ രംഗത്തുപോലും….

ആടുജീവിതത്തിലെ നജീബ് എന്ന സാധാരണ മനുഷ്യൻ പറഞ്ഞ അനുഭവകഥ എഴുതിയാൽ അതൊരു നോവൽ / കൃതി ആകുന്നില്ല.
ബന്യാമിൻ എന്ന എഴുത്തുകാരന് തന്റെ രചനമികവുറ്റതാക്കാൻ പലതും എഴുതി ചേർക്കേണ്ടിവരും. എഴുത്തുകാരൻ എന്ത് എഴുതണം, എങ്ങനെ എഴുതണം എന്നത് അയാളുടെ താല്പര്യമാണ്. അതിനെ ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം…?

അത്തരം ഭാഗങ്ങൾ നോവലിൽ ഇല്ലായിരുന്നു എങ്കിൽ… എന്ന് വായനക്കാരന് ചിന്തിക്കാൻ കഴിയുമോ..?

എന്തായാലും ജീവിത ഗന്ധിയായ ഒരു നോവൽ പിറവിയെടുത്തു….

ഏതും വിവാദമായാൽ ജനം കാണാൻ തിടുക്കം കൂട്ടും. അതുകൊണ്ട് തന്നെ ശ്രീ. ബന്യാമിൻ പറഞ്ഞു ആടുമായുള്ള ലൈംഗിക രംഗം ചിത്രീകരിച്ചു എന്ന്. സംവിധായകൻ നിഷേധിച്ചു..
ഇവിടെ ആശയക്കുഴപ്പം
“.നടന്നോ, ഇല്ലയോ?” എന്നുള്ളതാണ്. കാണാൻ ആഗ്രഹിച്ച ഒരു വിഭാഗത്തിന് അത് കാണാൻ കഴിഞ്ഞില്ല. വിവാദത്തിന് തിരികൊളുത്തി ബന്യാമിൽ തിരശീലയ്ക്ക് പിന്നിൽ ഒളിച്ചു. സംവിധായകൻ രംഗത്തേയ്ക്ക് വന്നു.

“അങ്ങനെ ഒന്ന് ചിത്രീകരിച്ചിട്ടില്ല.”

അവിടെ തീരേണ്ട വിഷയം വീണ്ടും വീണ്ടും ചർച്ചചെയ്യപ്പെടുകയാണ്…
നജീബിന് അപമാനമായി. കുടുംബം അപമാനിക്കപ്പെട്ടു… ചർച്ച വഴിതിരിഞ്ഞു. ഇതിനോടകം ചാനലുകൾ, സോഷ്യൽ മീഡിയ നജീമിനെ ദെത്തെടുത്തതു പോലെയായി.. ബന്യാമിൽ വിചാരിച്ചപ്പോൾ നജീബിന്റെ അനുഭവം നോവലായി…
സംവിധായകൻ ബ്ലസി സിനിമയാക്കി… മനോഹരമായ അഭിനയമികവിൽ നജീബ് എന്ന കഥാപാത്രത്തെ പൃഥിരാജ്
അനശ്വരമാക്കി…

കരളലിയിക്കുന്ന അനുഭവങ്ങളിലൂടെ
എത്രയോ മനുഷ്യർ
നമുക്കിടയിലുണ്ട്. അവർക്ക് പറയാൻ, പലർക്കുമെഴുതാൻ നിരവധി കഥകൾ….
പൃഥ്വിരാജിന്റെ അഭിനയമികവിലൂടെ മാത്രം ശ്രദ്ധിക്കപ്പെട്ട ഈ സിനിമ വിജയിക്കേണ്ടത് എഴുത്തുകാരന്റെ, പ്രൊഡ്യൂസർ & ഡയറക്ടർ, അഭിനേതാവ്, ഒപ്പം നജീബിന്റേയും ആവശ്യമാണ്…. സ്വയം വിവാദമുണ്ടാക്കി ജനത്തെ തിയേറ്ററുകളിലേയ്ക്ക് എത്തിക്കാൻ മറ്റ് വഴികളൊന്നുമില്ല… ഇതിനൊക്കെ പരസ്യം ഹോൾ സെയിലായി എടുത്തിരിക്കുന്ന കുറെ പേന പിടിക്കുന്ന കൈകൾ… നിങ്ങളുടെ ചിന്തയും, സമയവും, അവസരവും വെറുതെ നഷ്ടപ്പെടുത്തി വാദപ്രതിവാദങ്ങളുമായി നടക്കാതെ യഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചു വരൂ. സിനിമകാണാൻ താല്പര്യമുള്ളവർ കാണും, പുസ്തകം വായിക്കാത്തവർ വായിക്കും, നജീബിന് പ്രതിഫലം കിട്ടും. ( ആരും അറിയാതെ പോകേണ്ട മനുഷ്യൻ ഇന്ന് ജനങ്ങളുടെ പ്രിയപ്പെട്ടവനായി മാറിയില്ലേ. ഇതും ഒരു പ്രതിഫലമല്ലേ ) ഇതിനോടകം ഗാന രചയിതാവ് രംഗത്ത് വന്നു. “തന്റെ പാട്ട് ഇത്രയും ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചില്ല “എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സിറ്റുവേഷൻ അനുസരിച്ച് വന്ന ഗാനം സിനിമയ്ക്ക് അനുയോജ്യമാണ്. പക്ഷേ.. പാട്ട് മാത്രം നോക്കിയാൽ മനോഹരമാണോ വരികൾ…?

0 Comments

No Comment.