2024 |ഏപ്രിൽ 09|ചൊവ്വാഴ്ച|
1199 | മീനമാസം 26|രേവതി / അശ്വതി |


സങ്കൽപ്പമല്ല ജീവിതം
പലർക്കും ജീവിതത്തെ കുറിച്ച് പലതരം കാഴ്ചപ്പാടുകളാണ്.
സ്വപ്നങ്ങളും, പ്രതീക്ഷകളും കൊണ്ടൊരു സങ്കല്പലോകത്ത് ജീവിക്കുന്നവരുമുണ്ട്.
സ്വപ്നം കാണാൻ കഴിയുക, ശുഭാപ്തി വിശ്വാസം കാത്തു സൂക്ഷിക്കുക എല്ലാം ഒരു പരിധിവരെ നല്ലതാണ്.
പക്ഷേ, സങ്കല്പമല്ല ജീവിതം. നാം വിചാരിക്കുന്നതുപോലെ ജീവിക്കാൻ സാധിക്കാറില്ല. ജീവിതം ഇന്നലെ വരെ നമ്മൾ പ്ലാൻ ചെയ്ത റൂട്ടിലൂടെ മാത്രമല്ല പോയത്. മാറിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് പോകേണ്ടിവന്നു. പ്രതീക്ഷിച്ചത് നഷ്ടമാകുകയും അപ്രതീക്ഷിതമായി ചിലത് ലഭിക്കുകയും ചെയ്തു. ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് ആവർത്തിച്ചു പറഞ്ഞ സൗഹൃദങ്ങൾ /ബന്ധങ്ങൾ നഷ്ടമായി.സൗഹൃദങ്ങൾ ചിലത് കൊഴിഞ്ഞു പോകുകയും,മറ്റുചിലത് വന്നു ചേരുകയും ചെയ്തു.എന്നാൽ പ്രതീക്ഷിക്കാതെ ജീവിത നിലവാരത്തിൽ മാറ്റം വന്നു.
പ്രതീക്ഷിച്ചത് നടക്കാതെ വന്നപ്പോൾ തോന്നിയ നിരാശയും, അടുത്ത സുഹൃത്തിന്റെ / ബന്ധുവിന്റെ വേർപാട് സമ്മാനിച്ച വേദനയും,പ്രതീക്ഷയിൽ നിന്നും വിപരീതമായി ലഭിച്ച ജോലിയും…. എല്ലാം…നമ്മുടെ സ്വപ്നങ്ങളിൽ, പ്രതീക്ഷയിൽ നിന്നും വിഭിന്നമായിരുന്നു..
അതുകൊണ്ടുതന്നെ ഭാവിയെക്കുറിച്ചുള്ള അമിത പ്രതീക്ഷയോ, ആശങ്കയോ ഉണ്ടാകേണ്ടതില്ല. സ്പോർട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും, സന്തോഷത്തെ ചേർത്തു പിടിക്കുകയും ചെയ്യുക.
“നാളെ ” എന്ത്?
നാം തീർക്കുന്ന സങ്കൽപ്പങ്ങൾ യഥാർത്ഥ്യമാകണമെന്നില്ല. എന്നാൽ ഭാവിയെ കുറിച്ച് ചിന്തിക്കാതെ ജീവിക്കുന്നതെങ്ങനെ…?
പരിശ്രമിക്കുക. വിജയം മാത്രമല്ല പരാജയവും ജീവിതത്തിലുണ്ടാകുമെന്ന സത്യം ഉൾക്കൊള്ളുക.
സാഹചര്യങ്ങൾക്ക് അനുസരിച്ചു ജീവിക്കാനും, പ്രതികൂല സാഹചര്യത്തെ അനുകൂല മാക്കി മാറ്റാനുംകഴിയണം.
ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം.എങ്കിലും ഗതിമാറി ഒഴുകുന്ന പുഴയാണ് ജീവിതം. ഒഴുക്കിനെതിരെ നീന്തിയവരൊക്കെയും കരുത്തരായി മുന്നേറിയിട്ടുണ്ട്.

No Comment.