Skip to content

chithrodayamflashnews.com

November 28, 2026 5:50 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

2024 |ഏപ്രിൽ 11|വ്യാഴാഴ്ച|

1199 | മീനമാസം 28|കാർത്തിക |

അമ്മയെയാണെനിക്കിഷ്ടം 

ലോകത്തിലെ ഏറ്റവും. മനോഹരമായ വാക്ക് “അമ്മ” തന്നെയാണ്.
അമ്മയെ ഇഷ്ടപ്പെടുന്നവർ 70 % പേരുണ്ടാകുമ്പോൾ, 25% പേർക്ക് അച്ഛനോടും 5% മറ്റുള്ളവരെ ഇഷ്ടപ്പെടുന്നവരുമുണ്ട്.

അച്ഛന്റെ, പെരുമാറ്റം, സപ്പോർട്ട്, സുരക്ഷിതത്വം…. ആഗ്രഹങ്ങൾ നടത്തി കൊടുക്കുന്നതിലൂടെ, ആ കരുത്തിനോട് / കരുതലിനോടുള്ള ബഹുമാനം, സ്നേഹമായി, റോൾ മോഡലായി നിലനിർത്തുന്നവരുണ്ട്.

ചിലർക്ക് മാതാപിതാക്കളുടെ അഭാവത്തിൽ /വേണ്ടത്ര പരിഗണന അടുത്ത ബന്ധുവിൽ നിന്ന് ലഭിക്കുമ്പോൾ അവരോട്
ആത്മബന്ധം ഉണ്ടാകാറുണ്ട്.

എന്നാൽ “അമ്മ ” ഏതൊരു മനുഷ്യന്റെയും ഹൃദയത്തിലാണ് സ്ഥാനം.
എന്നിട്ടും വളർച്ചയുടെ ഓരോ ഘട്ടത്തിലും ശാരീരികമായ അകൽച്ച പലരും കാണിക്കുന്നുണ്ട്. അമ്മയിൽ നിന്ന് അകലം പാലിക്കുന്നു ചില മക്കൾ. പ്രത്യേകിച്ചും ആൺ മക്കൾ.
പ്രഗ്നൻസി കാലഘട്ടം മുതൽ കുഞ്ഞിന്റെ ജനനം വരെ താലോലിച്ചത് മനസിലാണെങ്കിൽ ജനനം മുതൽ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും നമ്മുടെ ശരീരവും മനസും അടുത്തറിയുന്നത് അമ്മയ്ക്ക് തന്നെയാണ്. സൂക്ഷ്മമായി, നമ്മെ പരിചരിക്കുന്നതിലൂടെ നമ്മുടെ മാറ്റങ്ങൾ, ചിന്തകൾ, ആഗ്രഹങ്ങൾ, നിരാശ എല്ലാം പങ്കുവെക്കുന്നതും, മനസിലാക്കി താങ്ങും തണലുമായി ഒപ്പമുണ്ടാകുന്നതും അമ്മയാണ്.ആദ്യാക്ഷരം പഠിപ്പിച്ച ഗുരുവും , ഡോക്ടറും, സുഹൃത്തും ഒക്കെയാണമ്മ….

ഒരു പ്രത്യേക പ്രായം കഴിയുമ്പോൾ മാതാപിതാക്കളിൽ നിന്ന് അകൽച്ച കാണിക്കുന്ന മക്കളെ കാണാൻ സാധിക്കുന്നു. സ്വയം മുതിർന്ന വ്യക്തിയായി എന്ന തോന്നൽ… അകൽച്ചയ്ക്ക് ഒരു കാരണമാകാം.

കുഞ്ഞായിരിക്കുമ്പോൾ ആദ്യ ചുംബനം നൽകുന്നതും അമ്മതന്നെയായിരിക്കും. പിന്നീട് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത ചുംബനങ്ങൾ നൽകുന്നതും അമ്മയാണ്. നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും ചെറിയൊരു മുറിവ് പറ്റിയാൽ, മാറ്റം സംഭവിച്ചാൽ കണ്ടുപിടിക്കുന്നതും, നമ്മെ കെട്ടിപിടിച്ചതും, തലോടിയിട്ടുള്ളതും അമ്മതന്നെയാണ്.

അമ്മയ്ക്ക് തന്റെ മക്കളോടെന്നും സ്നേഹവും വാത്സല്യവും തന്നെയാനുള്ളത്. ജീവിത വഴിയിൽ മകന് / മകൾക്ക് ഇണയെ ലഭിക്കാൻ പരിശ്രമിക്കുന്നതും, പ്രാർത്ഥിക്കുന്നതും അമ്മയാണ്. മക്കൾ എത്ര മുതിർന്നാലും വീട്ടിലെത്താൻ വൈകിയാൽ പരിഭ്രമിക്കുന്നതും, എത്തിക്കഴിഞ്ഞാൽ സന്തോഷിക്കുന്നതും അമ്മയാണ്.

എത്ര മുതിർന്നാലും അമ്മയുടെ മനസ്സിൽ നാം ലേബർ റൂമിന്റെയുള്ളിൽ ഡോക്ടർ / നഴ്സ് ആദ്യമായി കാണിച്ചുകൊടുത്ത ആ നിസ്സഹായനായ കുഞ്ഞു രൂപമായിരിക്കും.

നാം എത്ര മുതിർന്ന വ്യക്തികളായി മാറുമ്പോഴും നമ്മെ ചേർത്തു പിടിക്കുന്ന അമ്മയ്ക്ക് കുട്ടിത്തം നിറഞ്ഞ നമ്മുടെ മുഖം കാണാൻ കഴിയും. തിരിച്ച് അമ്മയെ സ്നേഹത്തോടെ ചേർത്തുപിടിക്കാൻ, ആ മടിയിൽ തലവെച്ചു കിടക്കാൻ, കെട്ടിപിടിച്ച് കവിളിൽ മുഖം ചേർക്കാൻ നമുക്ക് കഴിയുമ്പോഴാണ് മാതൃത്വം എന്ന മഹനീയത അംഗീകരിക്കപ്പെടുന്നത്.
അമ്മയെ അംഗീകരിക്കുന്ന പുരുഷന് മാത്രമേ സ്ത്രീയെ ബഹുമാനിക്കാൻ കഴിയൂ. അവൾ അർഹിക്കുന്ന പരിഗണനയും സ്നേഹവും, അംഗീകാരവും നൽകാൻ സാധിക്കൂ.അതുകൊണ്ട് തന്നെ ഒരു വ്യക്തിയെ നാം ജീവിതത്തിലേക്ക് തെരെഞ്ഞെടുക്കുമ്പോൾ അവർക്ക് മാതാപിതാക്കളോടുള്ള മനോഭാവം എന്താണെന്ന് തിരിച്ചറിഞ്ഞിരിക്കണം.
നല്ല കുടുംബപശ്ചാത്തലം ഉള്ളവർക്ക്‌ മാത്രമേ നല്ലൊരു കുടുംബജീവിതം നയിക്കാൻ കഴിയൂ…

0 Comments

No Comment.