Skip to content

chithrodayamflashnews.com

November 28, 2026 5:51 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ.

 

“ഇന്ന് മേടം ഒന്ന് വിഷു.” ഐതിഹ്യങ്ങളെ മാറ്റി നിർത്തി, പുതുവർഷത്തിന്റെ, കാർഷിക സമ്പൽ സമൃദ്ധിയുടെ വർഷാരംഭമായി ആഘോഷപൂർവം ഹൃദയത്തിലേറ്റുന്നദിവസം…

ആഘോഷങ്ങൾ ഏതുമായിക്കൊള്ളട്ടെ, എല്ലാം സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, സന്തോഷത്തിന്റെ, ഒരുമയുടെ സന്ദേശം നൽകുന്നവയാണ്.

മനുഷ്യജീവിതം പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഇന്ന് ജനിക്കാൻ അവസരം ലഭിച്ചകുഞ്ഞുങ്ങൾ മുതൽ രോഗശയ്യയിൽമരണം മുഖാമുഖം കണ്ട് കഴിയുന്ന വൃദ്ധരും ഈ ആഘോഷത്തിന്റെ ഭാഗമാണ്. തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങൾക്കും രോഗശയ്യയിൽ കിടക്കുന്നവർക്കും, മാനസിക വെല്ലുവിളി നേരിടുന്നവർക്കും ആഘോഷങ്ങളെ തിരിച്ചറിയാൻ കഴിയുന്നില്ല.

ആഘോഷങ്ങൾ എപ്പോഴും സാമ്പത്തിക ഭദ്രത കൂടി ആശ്രയിച്ചായിരിക്കും ഓരോ കുടുംബവും ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ തുല്യത ഒരിടത്തും കാണാൻ കഴിയില്ല.
പരസ്പരം ആശംസകൾ നേരുമ്പോഴും ആത്മാർത്ഥത ഇല്ലാത്ത ഒരു വാക്ക് /വാചകം മാത്രമായി അവ മാറുന്നു.

“ഇന്ന് എനിക്കത്ര നല്ല ദിവസമല്ല.” കഴിഞ്ഞവർഷം മോശം സമയമായിരുന്നു. ”
എന്നിങ്ങനെ വിലയിരുത്തുന്നവർ ധാരാളമുണ്ട്. ദിവസത്തെ, വർഷത്തെ, വേണ്ടവിധം പ്രയോജനപ്പെടുത്താൻ നമുക്ക് സാധിച്ചില്ലെങ്കിൽ അത് നല്ല സമയമല്ല എന്നുപറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്?
വ്യക്തികളുടെ മൂഡ് /ചിന്തകൾ, ശരിയായ രീതിയിൽ അവസരങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിനെ ശരിയല്ലാത്ത വർഷമായി എങ്ങനെ കണക്കാക്കും..?

മാറേണ്ടത് മനുഷ്യന്റെ ചിന്താഗതിയാണ്. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കും. സമയം ക്രിയാത്മകമായി ഉപയോഗിച്ചവർക്ക് പോയവവർഷം മനോഹരമായി തോന്നും. കിട്ടിയസമയം അലസതകൊണ്ടും,മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടെത്താൻ ശ്രമിച്ച് തെക്ക് വടക്ക് നടന്നവർക്കും, വിധിയെ പഴിച്ചവർക്കും മോശം വർഷമായി കടന്നുപോകും.
ഏത് സന്ദർഭവും നാം എങ്ങനെ തരണം ചെയ്യുന്നു എന്നതിലാണ് കാര്യം.

ഏതൊരു വ്യക്തിയുടേയും ജീവിതത്തിൽ ചിന്തകൾക്കും അതിൽ നിന്ന് ഉരിത്തിരിഞ്ഞു വരുന്ന തീരുമാനത്തിനും പ്രാധാന്യമുണ്ട്.
നാം എടുക്കുന്ന തീരുമാനങ്ങൾ എങ്ങനെയാണോ അതാണ് വിജയത്തിലേയ്ക്കുള്ള മാർഗ്ഗം. എല്ലാ തീരുമാനങ്ങളും ശരിയായിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ പ്രശ്നങ്ങളെ അഭിമുഖീ കരിക്കാനുള്ള മാനസിക പക്വത കൂടി ഉണ്ടായിരിക്കണം.

നാം മുൻകൂട്ടി പ്ലാൻ ചെയ്യുന്നതുപോലെ സംഭവിക്കാറില്ല. എന്നാൽ ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തിച്ചാൽ പലതും നേടിയെടുക്കാൻ കഴിയും.
എന്നാൽ എല്ലാം നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാറുമില്ല. പ്രിയപ്പെട്ടവരുടെ വേർപാട്,രോഗം,ആക്സിഡന്റ് ഇതെല്ലാം അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. പ്രതിസന്ധികൾ മറികടക്കാൻ സാധിക്കുന്നവർക്ക് മാത്രമേ മുന്നേറാൻ സാധിക്കൂ.

വളരെ നിസാരമായി തള്ളിക്കളയാൻ കഴിയുന്നതല്ല ഈ അവസ്ഥകളൊന്നും. പക്ഷേ, നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്ത കാര്യങ്ങളെ ഓർത്തു ജീവിതകാലം മുഴുവൻ കഴിയേണ്ടതുണ്ടോ..?
ഒന്നിനും സ്ഥിരതയില്ലാത്ത ഈ പ്രപഞ്ചത്തിൽ ചിരംഞ്ജീവിയായി ആരും നിലനിൽക്കുന്നില്ല. എത്ര പൂക്കൾ ദിനം പ്രതി കൊഴിയുന്നോ അതിനിരട്ടിപൂക്കൾ വിടരാറുമുണ്ട്.

കാർഷികോത്സവം എന്ന നിലയിൽ വിഷുവിനെ കാണുമ്പോൾ കർഷകരെ “ഭൂമിയിലെ ദൈവങ്ങൾ” എന്ന് വിശേഷിപ്പിക്കാം. അർഹതയുള്ള കൂലി ലഭിക്കാത്ത, മണ്ണിലും /ചേറിലും, വെയിലത്തും, മഴയത്തും പണിയെടുക്കുന്ന മണ്ണിന്റെ / വിയർപ്പിന്റെ ഗന്ധമുള്ള മനുഷ്യർ.

ജീവൻ നിലനിർത്താൻ ജലവും, വായുവും പോലെ തന്നെ ഭക്ഷണവും ആവശ്യമാണ്. ആരോഗ്യം നിലനിർത്താൻ നല്ല ഭക്ഷണവും.

ഭക്ഷിക്കുന്നഭക്ഷണത്തിനായുള്ള ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ ഏതുമായിക്കൊള്ളട്ടെ കർഷകന്റെ അധ്വാനത്തിന്റെ ഫലമാണ്.
കൈയിൽ കാശുണ്ടെങ്കിലും ഉറവിടം ഭൂമി തന്നെയാണ്. അതിൽ പണിയെടുക്കുന്ന കർഷകരും. എന്നാൽ ഈ കർഷകർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാറുണ്ടോ ..?
സെലിബ്രേറ്റികൾ പങ്കെടുക്കുന്ന ഏതെങ്കിലുമൊരു പ്രോഗ്രാമിൽ ഒപ്പമിരുത്താൻ കഴിയാറുണ്ടോ ?വർണ്ണപ്പകിട്ടിന്റെ ലോകത്ത് ജീവിക്കുന്നവരുടേയും തീൻ മേശയിലെ വിഭവത്തിന് പിന്നിൽ മണ്ണിൽ പണിയെടുക്കുന്ന പാവപ്പെട്ട കർഷകന്റെ ചെളി പുരണ്ട / ഭംഗിയില്ലാത്ത കൈകളുടെ സ്പർശനം ഏറ്റവയാണ്.

ബിസിനസ് മേഖലയെ ജനം അംഗീകരിക്കുമ്പോഴും”കൃഷി “തൊഴിലായി സ്വീകരിച്ചവരോട് അതൃപ്തിയാണ്. വജ്രം,സ്വർണ്ണം, വെള്ളി ബിസിനസ്മുതലാളിയോട് തോന്നുന്ന ബഹുമാനം നെൽകൃഷി ചെയ്യുന്ന കർഷകരെ കാണുമ്പോൾ ഉണ്ടാകുന്നില്ല .

കുടുംബത്തിൽ ഒരാവശ്യം വന്ന് ബാങ്ക് ലോൺ ചോദിച്ച് ചെന്നാൽ കർഷകന് പൊതുവെ ലോൺ കിട്ടാറുമില്ല. വിദ്യാഭ്യാസ ലോൺ പോലും വസ്തുവിന്റെ /പുരയിടത്തിന്റെ വിസ്ത്രീർണ്ണം നോക്കിയാണ് ലഭിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ കൃഷിക്കാവശ്യമായ വെള്ളവും, വളവും സൗജന്യമായി ലഭിക്കുമ്പോൾ കേരളത്തിൽ വിത്തും, വെള്ളവും, വളവും സ്വന്തം ചെലവിൽ കർഷകർ കണ്ടെത്തണം. കടം വാങ്ങി കൃഷിചെയ്താലും പ്രതികൂല കാലാവസ്ഥ വന്നാൽ /പ്രതീക്ഷിച്ചതുപോലെ വിളവ് ലഭിക്കാതെ വന്നാൽ കർഷകർ കടക്കെണിയിലാകുന്നു. കർഷക ആത്മഹത്യയിൽ കാര്യമായ കുറവ് സംഭവിച്ചു എങ്കിലും, (ലാഭം കിട്ടിയതുകൊണ്ടല്ല. കൃഷിപ്പണി നിർത്തി മറ്റ് തൊഴിൽ തേടി പോയതുകൊണ്ട് ) സമ്പന്നരല്ലാത്ത കർഷകർ ഇപ്പോഴും ജപ്തിയുടെ ഭീഷണിയിൽ തന്നെയാണ്.

വിഷു ആഘോഷം കർഷകരുടെ കയ്യൊപ്പ് പതിഞ്ഞ വിഭവങ്ങളാൽ സമ്പൽ സമൃദ്ധമാകട്ടെ…

വിഷുദിനാശംസകൾ….

 

Asnap 1221

 

 

0 Comments

No Comment.