Skip to content

chithrodayamflashnews.com

November 28, 2026 5:43 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഭാഗം : പതിനേഴ്)

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ, നമ്മുടെ തൊടിയിലും മുറ്റത്തും കുറെ കിളികൾ വരുന്നുണ്ട്.കാക്കക്കിളി,പ്രാവുകിളി,മയിലും പിന്നെ ലീലയുടെ കോഴിക്കിളികളും…ഒക്കെയുണ്ട്.രാവിലെ ഒരുപാത്രംനിറയെ പഴംകഞ്ഞി മുറ്റത്ത് വെയ്ക്കും. എല്ലാകാക്കകളുംകൂടി വന്ന് ബഹളം വെയ്ക്കാതെ തിന്നും. അച്ചായനറിയോ, ഈ കാക്കകൾ എല്ലാം നമ്മുടെ അച്ഛനപ്പൂപ്പൻമാരാണ്,അതിലൊരുകാക്കയുടെ നോട്ടവും ഭാവവും കണ്ടിട്ട് എന്റെ വല്യമ്മാവനെ പോലുണ്ട്. ഉരുണ്ടകണ്ണുകൾ,കറുത്തനിറം.വലിയ ശരീരം.ഈ കാക്ക മറ്റുകാക്കകളെക്കാൾ വലുതാണ്.

വലിയമ്മാവനും വലിയഉടലും,കുടവയറും ഉണ്ടായിരുന്നു. എന്നും ഉച്ച ഊണുകഴിഞ്ഞ് വയറും തടവിചാരുകസേരയിൽ ഒരുമയക്കം അമ്മാവന് പതിവാ..പിന്നെ കാർത്ത്യായനി അമ്മായി ഇടങ്ങഴി പാലൊഴിച്ചചായയുമായി ചെന്ന് തട്ടിവിളിക്കുമ്പോഴാണ് അമ്മാവൻ ഉണരുക.. കാർത്ത്യായനി അമ്മായിക്കൊരു ചേച്ചി കൂടിയുണ്ട്. “മന്ദാകിനി”. അതൊരു കഥയാണ് അച്ചായാ, എന്നാലും ചുരുക്കി എഴുതാം.

കാർത്ത്യായനി അമ്മായിയുടെ വീട്ടിലെ കാര്യസ്ഥനായിരുന്നു “കുഞ്ഞിരാമൻ അമ്മാവൻ”. അമ്മാവന്റെ സഹോദരനാണ് “ശങ്കുണ്ണി അമ്മാവൻ.”
കാർത്ത്യായനി അമ്മായിയുടെഅച്ഛൻ “ഉണ്ണുണ്ണിരാമൻ” അപ്പുപ്പൻ നാട്ടിലെ ജന്മിയായിരുന്നു. “ഉണ്ണുണ്ണി അപ്പൂപ്പൻ എന്നാൽ ഇരുന്നുണ്ണാൻ കഴിയുന്ന അത്രയും സ്വത്തിന്റെ അവകാശി”.പക്ഷെ പറഞ്ഞിട്ടെന്താ, മൂത്തമോൾ മന്ദാകിനിക്ക് ജന്മനാ “വിക്കുണ്ടായിരുന്നു.
അമ്മായി ഒരു വാക്ക് പറയാൻ അരമണിക്കൂർ എടുക്കും.

“വിക്കി”യാണെങ്കിലും നാട്ടുകാര് രഹസ്യമായി അമ്മായിയെ പൊട്ടി” എന്ന് പേരിട്ടുവിളിച്ചു..അതുകാരണം കല്യാണപ്രായം കഴിഞ്ഞിട്ടും ആരും കെട്ടാൻ വന്നില്ല.അപ്പോഴാണ് ഉണ്ണുണ്ണി അപ്പൂപ്പന് ഒരു ഒരു ബുദ്ധിതോന്നിയത്. കാര്യസ്ഥൻ കുഞ്ഞിരാമൻ ചെറുപ്പം. പോരെങ്കിൽ എന്നും ആശ്രിതനായി നിന്ന് സ്വത്തുവകകൾ നോക്കി നടത്തും. ഒരേസമുദായം. കുഞ്ഞിരാമന് ഇല്ലാത്തത്കാശും…ഉണ്ണുണ്ണിഅപ്പുപ്പൻ കുഞ്ഞിരാമനെ വിളിച്ച് കാര്യം പറഞ്ഞു.കാര്യസ്ഥൻ കുഞ്ഞിരാമൻ ഉണ്ണുണ്ണി അപ്പുപ്പനേക്കാൾ ബുദ്ധിമാനായിരുന്നു. “സഹോദരൻ ശങ്കുണ്ണിയെ കൊണ്ട് കാർത്യായനിയെ ക്കൂടി കെട്ടിക്കണം “എന്ന നിബന്ധനവെച്ചു. ജോലിയും കൂലിയുമില്ലാത്ത ശങ്കുണ്ണിയുടെ കാര്യത്തിലും തീരുമാനമായി. ഉണ്ണുണ്ണി അപ്പൂപ്പന് സമ്മതിക്കാതെ തരമില്ലല്ലോ. മൂത്തമോളെ കെട്ടാതെ ഇളയമോളെ കെട്ടാൻ ആരും വരില്ല.കാരണം “കുടുംബത്ത് പാരമ്പര്യമായിവിക്ക് വരാനുള്ള സാധ്യത കണ്ട് നല്ല കുടുംബത്തുനിന്ന് ആലോചനയുംവരില്ല.”ഇതാകുമ്പോൾ പെൺമക്കൾക്ക് കെട്ടിയോൻമ്മാരുമായി, സ്വത്തുവകകളും നോക്കി “ദത്ത്” നിൽക്കുകയും ചെയ്യും. ഉണ്ണുണ്ണി അപ്പുപ്പൻ സമ്മതംമൂളി.

ശങ്കുണ്ണിക്കും, കുഞ്ഞിരാമനും ലോട്ടറിയടിച്ചതുപോലെയായി.
അങ്ങനെ ശങ്കുണ്ണിയുംകുഞ്ഞിരാമനും “മണിമേടത്ത് കാണാപാടംപുത്തൻ മാളികയിൽ ” മരുമക്കളായി.ശങ്കുണ്ണിയും കാർത്യായനിയുംവേഗം ലോഹ്യത്തിലായി.കുഞ്ഞിരാമനും മന്ദാകിനിയും നേരെ തിരിച്ചും.മന്ദാകിനിയുമായി കൊച്ചുവർത്തമാനം പോയിട്ട് നേരെ സംസാരിക്കാൻപോലും കുഞ്ഞിരാമന് സാധിക്കില്ല.സംബന്ധം കൂടൽമാത്രം മുറപോലെ നടന്നു. ആ ഇടയ്ക്കാണ് അടിച്ചു തളിക്കാരി ഭാർഗവിമരിച്ചത്.പകരംവന്നത് മോള് “സീതാമണി.”പേരിലെ “സീത” സ്വഭാവത്തിൽ ഇല്ലായിരുന്നു.കുഞ്ഞിരാമനിലെ “രാമൻ” ഉണർന്നു.”സീതാരാമസ്വയംവരം “നടന്നു.മന്ദാകിനി “വിക്കി”യാണെങ്കിലും, നാട്ടുകാര് പറയുംപോലെ “പൊട്ടി”യായിരുന്നില്ല.രണ്ടിനെയും കൈയ്യോടെ പിടികൂടി. ഉണ്ണുണ്ണി അപ്പുപ്പൻ ക്ഷമിക്കാൻ തയ്യാറായി. പക്ഷേ മന്ദാകിനി ഇടഞ്ഞുതന്നെ നിന്നു. സീതാമണിയെ മാളികയിൽ നിന്ന് കുഞ്ഞിരാമന്റെ സഹോദരൻ ശങ്കുണ്ണി പുറത്താക്കി.ദിവസങ്ങൾക്കകം സീതാമണി തിരിച്ചുവന്നു.കാരണം “രാമന്റെ ഉണ്ണി(കൾ)സീതയുടെ ഉദരത്തിൽ രൂപം” കൊണ്ടിരിക്കുന്നു.”രാമൻ ദുഷ്യന്തനല്ലല്ലോ മുദ്രമോതിരത്തിന്റെ ആവശ്യം വന്നില്ല.”എല്ലാം ഏറ്റുപറഞ്ഞു.മന്ദാകിനിയെക്കാൾ വലുതാണ് “രാമന് സീത. അല്ലെങ്കിലുംകുഞ്ഞിരാമൻ അമ്മാവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.മന്ദാകിനിയിൽനിന്ന് ഒരുവാക്ക് കുഞ്ഞിരാമൻ കേട്ടിട്ടില്ല.”കാര്യസ്ഥൻ” പണികഴിഞ്ഞു കുഞ്ഞിരാമൻ അറയിലെത്തുമ്പോൾ മന്ദാകിനിവിളിക്കാൻ തുടങ്ങും”കു…കു..കു..കു…കു.(തെറ്റിദ്ധരിക്കരുത് അച്ചായാ, മന്ദാകിനി കുഞ്ഞിരാമേട്ടാ“ എന്ന് വിളിക്കാനാണ് ശ്രമിക്കുന്നത്)മന്ദാകിനിയുടെ “കു ” തുടങ്ങുമ്പോഴേയ്ക്കും ക്ഷീണം കാരണം കുഞ്ഞിരാമൻ ഉറങ്ങിപ്പോകും.അങ്ങനെ “കുഞ്ഞിരാമേട്ടാ “എന്ന വിളിപോലും കേൾക്കാനുള്ള ഭാഗ്യം കുഞ്ഞിരാമനുണ്ടായില്ല.എന്നുമാത്രമല്ല യഥാർത്ഥ വാരിയെല്ലായ സീതാമണിയുടെ “രാമേട്ടാ “എന്നവിളിയിൽ രാമൻ എല്ലാം മറന്നുപോയി.എന്തായാലും അവസാനമായിമന്ദാകിനി ഒരുവാക്ക് പറഞ്ഞു. “വേ…ണ്ടാ..”(അച്ചായാ കുഞ്ഞിരാമനെ വേണ്ട എന്നാണ് മന്ദാകിനി പറഞ്ഞത്)അതോടെ കുഞ്ഞിരാമനെ പുറംതള്ളി ചേട്ടന്റെ അധികാരം അനിയൻ പിടിച്ചടക്കി.അങ്ങനെ “ശങ്കുണ്ണിഅമ്മാവൻ കാര്യസ്ഥനായി. കുഞ്ഞിരാമൻ സീതാമണിയുമായി നാടുവിട്ടുപോയി.

ഉണ്ണുണ്ണി അപ്പുപ്പൻ മരിക്കുമ്പോൾ കാർത്യായനി നാലുപെറ്റു.കൊച്ചുമക്കളെയും കണ്ട് സന്തോഷത്തോടെ അപ്പുപ്പൻ നാടുനീങ്ങി.മന്ദാകിനി വല്യമ്മ അനിയത്തി കാർത്യായനിയോടും, കുടുംബത്തോടുമൊപ്പം മാളികവീട്ടിൽ കഴിഞ്ഞു. കാർത്യാനി വല്യമ്മയും ശങ്കുണ്ണി വല്യമ്മാവനും മരിച്ചുപോയി. മന്ദാകിനിവല്യമ്മയെ സ്വത്തെഴുതിവാങ്ങി അനിയത്തിയുടെമക്കൾ നടതള്ളി.ഇപ്പോൾ എവിടെയാണെന്നറിയില്ല. മരിച്ചുപോയോആവോ.മരിച്ചെങ്കിൽ ഏതെങ്കിലുംകാക്കകൂട്ടത്തിൽ കാണും. നമുക്ക് തിരിച്ചറിയാൻ പറ്റില്ലല്ലോ.അവരുടെ രൂപവും ഭാവവും മാറിപ്പോവില്ലേ.ഇപ്പോൾ ശങ്കുണ്ണി അമ്മാവനെ തന്നെ കാക്കകളുടെ കൂട്ടത്തിൽനിന്ന്‌ ഞാൻ തിരിച്ചറിഞ്ഞത് ആ “നോട്ടവും,കറുപ്പും വലിപ്പവും” കണ്ടിട്ടല്ലേ.
പാവം ശങ്കുണ്ണിവല്യമ്മാവൻ മനുഷ്യനായിരുന്നപ്പോൾ എന്ത് സുഖത്തിൽ കഴിഞ്ഞആളാ…പക്ഷേ കാർത്യായനിവല്യമ്മയെ തിരിച്ചറിയാൻ ഇതുവരെ എനിക്ക് കഴിഞ്ഞിട്ടില്ല.

അച്ചായാ …ഇന്ന് കത്ത് നീണ്ടുപോയോ?അച്ചായനറിയാമല്ലോ കഥ പറയാൻതുടങ്ങിയാൽ ഞാൻ സ്വന്തം കാര്യംമറക്കും.ഇവിടെ എല്ലാവർക്കും സുഖമാണ്. ചെക്കൻ ബാലവാടിയിൽപോകുന്നു. പഠിത്തം ഇപ്പോഴും പുരോഗതിയൊന്നുമില്ല. ഉപ്പുമാവ് തിന്നുണ്ട്… വള്ളവുംകൊണ്ടാണ് പോക്ക്.അടുത്ത വള്ളംകളിക്ക് ഈ വള്ളമാണ് മത്സരത്തിന് കൊണ്ടുപോകുക എന്നാണ് ബലവാടിയിലെ പെൺപിള്ളരോട് പറഞ്ഞിരിക്കുന്നത് .അപ്പച്ചനെപ്പോലെ മോനും ഇഷ്ടം പെണ്ണുങ്ങളോട് തന്നെ…

Asnap 41

0 Comments

No Comment.