
വളരെ എളുപ്പം ആർക്കും പറയാവുന്ന ഒരുവാക്ക് “ജീവിതം “.
“പക്ഷേ, ജീവിതം അത്ര എളുപ്പമാണോ…”?
“അതെ “.. എന്ന ഒറ്റവാക്കിൽ ഒരു മറുപടി ആർക്കും പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം, ജീവിതം അത്ര നിസാരമായി കാണേണ്ടതല്ല.
ജീവിതം /ജീവിക്കുക എന്നത് നിരവധി പ്രതിസന്ധികളിലൂടെയാണ്കടന്നുപോകുന്നത് .പലരും /പലർക്കും ജീവിതം പല തരത്തിലാണ് അനുഭവപ്പെടുന്നത്.
തിരക്കേറിയ ഒരു നഗരത്തിൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്നു. ഓരോ വാഹനവും ഡ്രൈവറുടെ നിയന്ത്രണത്തിലാണ്. ഏത് ദിശയിലേയ്ക്ക് പോകണം എന്ന് വ്യക്തമായി അയാൾ അറിഞ്ഞിരിക്കണം. മുന്നിലും പിന്നിലും മറ്റ് വാഹനങ്ങളുണ്ട്.
എതിരെ വരുന്ന വാഹനത്തെ ശ്രദ്ധിക്കണം.മുന്നിൽ പോകുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു പലവട്ടം പരാജയപ്പെട്ടക്കാം. ചിലപ്പോൾ അത് അപകടകരമായി മാറിയേയ്ക്കാം. പിന്നിൽ വരുന്നവനെ മുന്നിൽ കയറാൻ അനുവദിക്കാതെ ഡ്രൈവ് ചെയ്യുന്നവരുമുണ്ടാകാം. എന്തായാലും പിന്നിലാകാതെ ശ്രദ്ധിക്കണം. മുന്നിലെത്താൻ കഴിയുകയും വേണം.
ചിലർക്ക് എങ്ങനെ ഡ്രൈവ് ചെയ്താലും ലക്ഷ്യത്തിൽ എത്തിയാൽ മതി. മറ്റുചിലർ ദിശമാറി സഞ്ചരിച്ചുകൊണ്ടിരിക്കും. ചിലത് ഇടയ്ക്ക് ബ്രേക്ക് ഡൗണാകും.
ജീവിതവും ഒരു യാത്രയാണ്. നിരവധി ടാസ്ക്കുകൾ….
വിജയവും, പരാജയവും ഇരുവശങ്ങളാണ്..
പരാജയത്തിൽ നിന്ന് നാം പഠിക്കുന്ന പാഠങ്ങൾ ശക്തരായി മുന്നേറാനുള്ള ചവിട്ടുപടിയാണ്. എത്രത്തോളം പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കുന്നുവോ അത്രയും കരുത്തരായിമാറാൻ കഴിയും. ഏത് പ്രതികൂലസാഹചര്യവും അനുകൂലമാക്കി മാറ്റാൻ കഴിയുമ്പോഴാണ് ജീവിതം ആസ്വാദ്യകരവും സുന്ദരവുമായിമാറുന്നത്.
സെയ്ഫ് സോണിൽ മുന്നേറുന്നവർക്ക് പരാജയം ഏറ്റുവാങ്ങാനുള്ള മെന്റെൽ പവർ ഉണ്ടായിരിക്കണമെന്നില്ല. അതുകൊണ്ടാണ് ശക്തരെന്ന് നാം കരുതിയ പലരും ബ്രേക്ക് ഡൗണിൽ പകച്ചു നിൽക്കുന്നത്.
ജീവിതം അത്ര എളുപ്പമല്ല. പക്ഷേ, പരാജയപ്പെടാൻ മനസില്ലാത്തവർക്ക്, ശുഭാപ്തി വിശ്വാസത്തോടെ മുന്നേറാൻ കഴിയും എന്ന വിശ്വാസമുള്ളവർക്ക്,ഏത് സാഹചര്യത്തിലും ജീവിതപാതസഞ്ചാരയോഗ്യമായിരിക്കും….

No Comment.