Skip to content

chithrodayamflashnews.com

November 28, 2026 5:43 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഭാഗം : പതിനെട്ട് )

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ.ഇന്നലെ വല്യമ്മയുടെ മോളുടെ വീടിന്റെ പാലുകാച്ചായിരുന്നു .ഞാനും, പുരുഷനും,അമ്മച്ചിയമ്മയും,മറിയാമ്മച്ചിയും പോയിരുന്നു.അപ്പച്ചൻ വന്നില്ല അപ്പച്ചന്കൃഷി എന്നചിന്തയല്ലേയുള്ളു. “കറുമ്പിയും,കൊച്ചുപെണ്ണും, പിന്നെ അപ്പച്ചനും.” മണ്ണിൽപൊന്നുവിളയിക്കാൻനടക്കുന്ന മൂന്നുപേർ.കൂട്ടിന് നാരായണനും.

നാരായണന്റെ കെട്ട്യോള് പിണങ്ങിപ്പോയതിനുശേഷം നാരായണനും പ്രണയം മണ്ണിനോട്.
“മണ്ണ് ചതിക്കൂല പെണ്ണ് ചതിക്കും “എന്നാണ് നാരായണൻ പറയുന്നത്. നാരായണന്റെ ഭാര്യ ദേവയാനി പേരുപോലെ തന്നെ സുന്ദരിയായിരുന്നു. നാരായണന് കെട്ട്യോളെ സംശയമായിരുന്നു.എന്നാൽ ദേവയാനിയെപ്പോലെ സൽസ്വഭാവിയായ ഒരു പെണ്ണ് ഈ നാട്ടിലില്ല എന്നാണ് നാട്ടുകാരുപറയുന്നത്. സംശയം മൂത്ത് നാരായണൻ ദേവയാനിയെ കൈവെയ്ക്കാൻ തുടങ്ങി.ഒരുദിവസം ദേവയാനി അവളുടെവീട്ടിലേയ്ക്കുപോയി. നാരായണൻ പുറകെപോയി. വീട്ടുകാര് ഓടിച്ചുവിട്ടു.

നാരായണനുള്ള ഒരുസ്വഭാവം എവിടെയെങ്കിലും ഭാര്യയും,ഭർത്താവും സന്തോഷമായി ജീവിക്കുന്നോ അവിടെച്ചെന്ന് കുടുംബംകലക്കും…

അച്ചായാ, ചേച്ചിയുടെ പാലുകാച്ചൽ ചടങ്ങിന് പോയപ്പോൾ കവലയിൽ നമ്മുടെ ശിവദാസനും,കൂട്ടരും യോഗം കൂടുന്നു . തൊണ്ടപൊട്ടി ശിവദാസൻ പറയുന്നത് പ്രശസ്തകലാകാരൻ “ചന്ദ്രഹാസനെ” കുറിച്ചാണ്.ചന്ദ്രഹാസൻ പുതിയകൂട്ടായ്മഉണ്ടാക്കി അതിന്റെ നേതാവാണത്രേ.” ചെയ്തുകൂട്ടിയ പലതും മറന്നുകൊണ്ട് പെൺകോന്തനായ, സ്ത്രീയെ ഉപഭോഗവസ്തുവായികാണുന്ന,വയസുകാലത്ത് ആദർശം പുലമ്പുകയുംനല്ലപിള്ള ചമയുകയും ചെയ്യുന്ന ഇത്തരക്കാരുടെ മുഖത്ത്കാർക്കിച്ച്‌തുപ്പണം” എന്നാണ് ശിവദാസന്റെ പക്ഷം.

ഇതുകേട്ട് സാവിത്രിദേവൻ ഇടപെട്ടു.
“ചന്ദ്രഹാസൻ
ഒരു സ്ത്രീയേയും അവരുടെ സമ്മതമില്ലാതെ പീഡിപ്പിച്ചതായി അറിയില്ല.
സ്വാഭാവികമായും ഉണ്ടാകാവുന്നകുടുംബപ്രശ്നങ്ങളും,അതുമാ യിബന്ധപ്പെട്ടആരോപങ്ങളും ഉണ്ടായിട്ടുണ്ട്. ചന്ദ്രഹാസനെ ഇഷ്ടപ്പെട്ട്,പരസ്പരസമ്മതത്തോടെ പല സ്ത്രീകളും ബന്ധം തുടങ്ങുകയും യോജിച്ചുപോകാൻ കഴിയാതെവന്നപ്പോൾ വിട്ടുപോകുകയും ചെയ്തിട്ടുണ്ട്. പ്രശസ്തനാണെങ്കിലും ഏതൊരുവ്യക്തിയും പച്ചമനുഷ്യനാണ്.അവർക്കും അവരുടേതായ വികാരവിചാരങ്ങളുണ്ട്. സ്വാഭാവികമായും സമൂഹത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ആഗ്രഹിക്കാത്ത വ്യക്തി ജീവിതം ആസ്വദിച്ച് ജീവിക്കും. അതെ മനോഭാവമുള്ള സ്ത്രീകൾ താല്പര്യത്തോടെ സഹകരിക്കും.അതുകൊണ്ടുതന്നെ സ്ത്രീ ശരീരം ഉപഭോഗവസ്തുവാക്കിയമനുഷ്യൻ എന്നർത്ഥമാക്കാൻ കഴിയുമോ?സ്ത്രീ ശരീരം മാത്രംലക്ഷ്യമിടുന്ന ഒരാൾക്ക് ,പ്രത്യേകിച്ചുംകലാരംഗത്തുപ്രവർത്തിക്കുന്ന ഒരാൾക്ക് സ്ത്രീയെ നിഷ്പ്രയാസം കിട്ടും .പക്ഷെ, ഇവിടെ ചന്ദ്രഹാസൻ ചെയ്തത് നിശ്ചിത സമയം/കാലം വരെ ഇഷ്ടമുള്ള സ്ത്രീയെ കൂടെ താമസിപ്പിക്കുന്നു. സമൂഹത്തിന്റെ മുന്നിൽപരസ്യമായി കൊണ്ടുനടക്കുന്നു/അംഗീകരിക്കുന്നു.മുന്നോട്ട് ഒത്തുപോകാൻ കഴിയാതെvവരുമ്പോൾ പിരിയുന്നു.ഇവിടെ ലാഭനഷ്ടങ്ങളുടെ കണക്കെടുക്കേണ്ടതില്ല.എടുത്താൽ സ്ത്രീയുടെ പക്ഷം പറയേണ്ടിവരും. ഒപ്പം താമസിക്കാൻ തയ്യാറാകുന്ന സ്ത്രീയും ഇതൊക്കെ ചിന്തിച്ച് തന്നെയാവും മുന്നോട്ടുപോകുക. അങ്ങനെ വന്നാൽ സ്ത്രീ ഉപഭോഗവസ്തുമാത്രമായിരുന്നോ ചന്ദ്രഹാസന് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.കാരണം പുരുഷൻ ഒരു ഇണയിൽ തൃപ്തനല്ല.ആ സ്ഥിതിക്ക് അവസരംവന്നാൽ അതിനുള്ളവഴികൾ പുരുഷൻ കണ്ടെത്തിക്കൊണ്ടിരിക്കും. സമൂഹത്തിൽ അത്തരക്കാരായ പുരുഷന്മാർ 99% ആയിരിക്കെ പ്രശസ്തൻ ചട്ടക്കൂട്ടിനകത്ത് നിൽക്കണം അല്ലാത്തവർക്ക് എന്തുമാകാം എന്നത് ശരിയാണോ? ”
എന്നതാണ് സവിത്രിയുടെ ചോദ്യം

സാവിത്രി ദേവൻ പറയുന്നതിൽ എന്തെങ്കിലുംകാര്യമുണ്ടോ അച്ചായാ..?എനിക്കൊന്നുംമനസിലായില്ല.
അല്ലെങ്കിലും എനിക്ക് ഇതൊന്നും മനസിലാക്കേണ്ട ആവശ്യമില്ലല്ലോ.
പാലുകാച്ചൽവീട്ടിൽ പോയപ്പോൾ നല്ല കോഴിബിരിയാണി കിട്ടി. പുരുഷൻ കോഴിക്കറി കണ്ടപ്പോൾ കമിഴ്ന്നുവീണു.

തിരികെ വീട്ടിൽ വന്നപ്പോൾ പൊടിയമ്മ കപ്പപുഴുങ്ങിയതും മത്തിക്കറിയും ഉണ്ടാക്കിവെച്ചിരിക്കുന്നു. യാത്രചെയ്തുവന്നതല്ലേ നല്ല വിശപ്പ്.
എനിക്ക് വിശപ്പ് ഒരസുഖമാണല്ലോ. കപ്പയും മത്തിക്കറിയും കഴിച്ചൊന്നുറങ്ങി. എണീറ്റപ്പോൾ ആറുമണി. പിന്നെ പ്രാർത്ഥനയിൽ പങ്കുകൊണ്ടു. അപ്പോഴേയ്ക്കും മറിയാമ്മച്ചി അത്താഴം കഴിക്കാൻവിളിച്ചു. അതുംകഴിച്ച് സുഖമായൊന്നുറങ്ങണം. നാളെ മുതൽ ചെക്കന് ബാലവാടിയിൽ പോകണ്ട.
ഓണാവധിയാണ് ഈ വർഷത്തെ ഓണത്തിന് അച്ചായൻ വരില്ലേ..?

Asnap 2531

 

0 Comments

No Comment.