
എന്റെ അച്ചായന്,
അച്ചായാ, ഞങ്ങളിന്നലെ അമ്മാവന്റെ വീട്ടിൽ നിന്നും തിരിച്ചു വന്നു പുരുഷൻ ശ്രീരാമൻ ചേട്ടന്റെ വീട്ടിൽ പോകാൻ നിർബന്ധം പിടിച്ചു.ഞാൻവിട്ടില്ല വിടാത്തതിന് എന്നെ കടിച്ചു തടസം പിടിക്കാൻവന്ന അമ്മായിക്കുംകിട്ടി കടി. ശ്രീരാമൻചേട്ടൻ രണ്ടാമത് കെട്ടാൻപോകുന്നുവത്രെ.ആദ്യഭാര്യ മൈഥിലി ഒളിച്ചോടിയകാര്യം ഞാൻ അച്ചായനോട് പറഞ്ഞിരുന്നല്ലോ.ഇപ്പോൾ വീണ്ടും പെണ്ണുകണ്ടു.അവളും ഒന്നുകെട്ടിയതാണ്. കെട്ടിയോൻ കുളത്തിൽ വീണ് ചത്തു.നാട്ടിലെ പഞ്ചായത്ത് കുളത്തിൽ സ്ഥിരം കുളിക്കാൻപോകുമായിരുന്നു അവളുടെ കെട്ടിയോൻ. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം കടവുണ്ട്. ഒരുദിവസം പഞ്ചായത്തുകുളത്തിൽ കുളിക്കാൻപോയതാണ്. പിറ്റേന്ന് കുളത്തിൽ കിടക്കുന്നതും കണ്ടു.നാട്ടുകാര് “രഹസ്യമായി പറഞ്ഞതും, ഇപ്പോൾ പരസ്യമായ ഒരറിവ് “പഞ്ചായത്തുകുളത്തിൽകുളിക്കാൻ വരുന്നശോശാമ്മയുമായി
ലോഹ്യത്തിലായിരുന്നുവെന്നും,രണ്ടുകടവിൽനിന്നും മുങ്ങാകുഴിയിട്ട് കുളത്തിന്റെമധ്യഭാഗത്ത് അടിത്തട്ടിൽvഇവർ സംഗമിച്ചിരുന്നു എന്നും, കുളത്തിന്റെ അടിത്തട്ടിലെ പ്രണയസല്ലാപം” ശോശാമ്മയുടെ കെട്ടിയോൻ കണ്ടുപിടിച്ചു. രണ്ടിനേയും കൈയ്യോടെപൊക്കി. ശോശാമ്മസ്ത്രീകളുടെ പൊതുസ്വഭാവംപ്രകടിപ്പിച്ചു. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതാണെന്ന് വരുത്തിത്തീർത്തു. “പപ്പനെ(ശ്രീരാമേട്ടൻകെട്ടാൻ പോകുന്ന പെണ്ണിന്റെകെട്ടിയോൻ) “ശോശാമ്മയുടെ കെട്ടിയോൻ വെള്ളത്തിൽമുക്കി.അങ്ങനെ ഒരുപ്രണയംസമാപ്തികുറിച്ചു. ശോശാമ്മ പതിവ്രതയായ ഭാര്യയായിജീവിച്ചുപോകുന്നു.” പെൺബുദ്ധിപിൻബുദ്ധി” എന്ന് വിശ്വസിക്കുന്നവർക്ക്
ഏറ്റവും നല്ല മാതൃകയാണ് ശോശാമ്മ..

അച്ചായാ കുന്നം പുറം ത്രേസ്യാമ്മ പോയിട്ടില്ല. പൊടിയമ്മയുടെ തള്ളയല്ലേ പറഞ്ഞുവിടാനുംപറ്റില്ലല്ലോ.എന്റെ അച്ചായാ,നിങ്ങളുടെ ജോലിക്കാരി കൊച്ചമ്മിണിയുടെ അമ്മച്ചി കുന്നുംപുറം ത്രേസ്യാമ്മയുടെ വകേലെ പാപ്പന്റെ മോളാണ്.ഇന്നാണ് ഓരോന്ന് പറഞ്ഞുവന്നപ്പോൾ അറിയുന്നത്. കൊച്ചമ്മിണിയുടെ അമ്മയെ നാട്ടുകാര്* മരംകേറി “എന്നാണത്രെ വിളിച്ചിരുന്നത്.ചെറുപ്പകാലത്ത് ഏതുമരം കണ്ടാലുംചാടിക്കേറുമായിരുന്നു.ഒരിക്കൽ” ചാരുമരത്തിൽ” ഒന്നുകയറി പണിയുംകിട്ടി.ശരീരം ചൊറിഞ്ഞുതടിച്ചു.പിന്നെ “താന്നിമരത്തിൽ” വട്ടമിട്ട് മാപ്പുപറഞ്ഞുവത്രേ.അതിനുശേഷം മരം കയറ്റം നിർത്തി.പിന്നെ കയറുന്നതെല്ലാം മരുമക്കളുടെ തോളത്തോട്ടായി.ഇപ്പോൾ പാവം കിടപ്പാണ്. ആരെങ്കിലും തോളത്തോട്ട് ഇട്ട് ചുമക്കണം.മരംകേറി തള്ളയുടെമോളാണല്ലോ കൊച്ചമ്മിണി .ഈ പാവം മരംകേറില്ല. ചുമ്മാവായിനോക്കിനടക്കും.
പിന്നെ ഒടുക്കത്തെ ഭക്തിയാ,കർത്താവിന പ്രത്യക്ഷപ്പെടുത്തുന്നതരത്തിലേയ്ക്ക് ഓരോദിവസവും മാറിക്കൊണ്ടിരിക്കുകയാണത്രെ.ഈ പാവത്തിനെ ആണല്ലോ കർത്താവെ ഞാൻ സംശയിച്ചത്
എന്തായാലും കുന്നുംപുറം ത്രേസ്യാമ്മവന്നത് നന്നായി ഇല്ലായിരുന്നെങ്കിൽ ഇത്രയും കാര്യങ്ങൾ അറിയാൻപറ്റുമായിരുന്നോ. അച്ചായാ, കൊച്ചമ്മിണിയ്ക്ക് പ്രത്യേകംധ്യാനത്തിന് മുറികൊടുക്കണം.പണിചെയ്ത് തളരുമ്പോൾ പ്രാർത്ഥിക്കട്ടെ. “ഈശ്വരചിന്തയിതൊന്നേ
മനുജന് ശാശ്വതമേയുലകിൽ” എന്നല്ലേ.?
പ്രാർത്ഥിച്ചുനിർവൃതികൊള്ളട്ടെ…
അച്ചായാ,നമ്മുടെവീട്ടിൽ ഒരത്ഭുതം നടന്നു മോളിക്കുട്ടി പെറ്റെണീറ്റു. ഇതാണോ ഇത്രവലിയകാര്യം എന്ന് തോന്നാം, പക്ഷെ ഇത് അത്ഭുതം തന്നെയാണ്.അടുത്തപ്രസവംവരെ ഈ കിടപ്പ് തുടരുമെന്നാ ഞാൻ കരുതിയത്.മോളിക്കുട്ടിവണ്ണംവെച്ചു. പൊതുവെ ഉറക്കംതൂങ്ങിയായ മോളിക്കുട്ടി ഇപ്പോൾ ഓടിനടന്ന് പണിയുന്നു.എന്റെ അച്ചായാ, ഒറ്റ പ്രസവത്തിൽ ഇത്രയും മാറ്റം സംഭവിച്ചെങ്കിൽ രണ്ടുകൂടി പെറ്റാൽ മോളിക്കുട്ടി “മണികണ്ഠൻനായരെ” ക്കാൾ ചാട്ടമായിരിക്കും.
അച്ചായാ,രാഘവൻമാമന്റെ കടയിലെ പുട്ട് തള്ളി അപ്പുണ്ണി ഒരു തമിഴത്തിയെ (സുശീലാമ്മാൾ) കൂടെ താമസിപ്പിച്ചിരുന്നല്ലോ.അവളെ തിരക്കി അവളുടെ കെട്ടിയോൻ “വേലയ്യൻ” വന്നു തമിഴമ്മാരാരോ രാഘവൻമാമന്റെ കടയിൽ പുട്ട്തിന്നാൻ എത്തിയെന്നും അവർ സുശീലയെകണ്ടകാര്യം വേലയ്യനോട് പറഞ്ഞെന്നുമാണ് അറിവ്.കഴിഞ്ഞവെള്ളപൊക്കസമയത്ത് തമിഴ്നാട്ടീന്ന് മുങ്ങിയ സുശീല കേരളത്തിലാണ്പൊങ്ങിയത്. കേരളത്തിൽ വെള്ളപ്പൊക്കം വന്നപ്പോഴെങ്കിലും സുശീല എത്തുമെന്ന് വേലയ്യൻകരുതി.അപ്പോഴാണല്ലോ “പ്രളയത്തിൽ പ്രണയം നാമ്പിട്ടത് “,സുശീല അപ്പുണ്ണിയുടെ തള്ളിൽ വീണു.
വേലയ്യനെ കണ്ടിട്ടു സുശീല പതറിയില്ല പേര് “വേല”യ്യൻ എന്നാണെങ്കിലും ഒരു “വേലയുംചെയ്യാത്ത ആളാണ് വേലയ്യനെന്നും,അപ്പുണ്ണിയെ വിട്ടൊരുകളിയില്ലെന്നും സുശീല ഉറപ്പിച്ചുപറഞ്ഞു.അതുകേട്ടതും അപ്പുണ്ണി വേലയ്യനെ ഒറ്റ ആട്ട് “നീ നിന്റെ വേല നോക്കെടാ “എന്ന്. “ഇനി പരിസരത്ത്കണ്ടാൽ കഷ്ണംമുറിച്ച് തള്ളിക്കളയും” എന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു.അപ്പുണ്ണി പറയുന്നപോലെ തള്ളുമെന്നുഭയന്ന്വേലയ്യൻ സ്ഥലംവിട്ടു.
അച്ചായാ, വീട്ടിൽപറയത്തക്ക വിശേഷങ്ങളൊന്നുമില്ല ത്രേസ്യാമ്മ അപ്പച്ചനെ വളയ്ക്കാതെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.അമ്മച്ചിയമ്മയ്ക്ക് പ്രായമായി വരികയല്ലേ ഇതൊന്നും ശ്രദ്ധയില്ല.മറിയാമ്മച്ചിയ്ക്ക് അങ്ങനെയൊരുചിന്തയേ ഇല്ല. സ്റ്റീഫൻ ലൂക്കോസ് മുതലാളിയുടെ കടയിൽ പോകുന്നു.റജിമോളും, സേവ്യറും,കൊച്ചുംകൂടി നാളെയോ മറ്റന്നാളോ വരും. ചെക്കൻ കൊച്ചപ്പച്ചി വരുമ്പോൾ “നിക്കറ്” കൊണ്ടുവരും എന്നുകരുതി കാത്തിരിക്കുകയാണ്.കുഞ്ഞമ്മവന്നിട്ട് ഒരുനിക്കറ് പോലും കൊണ്ടുകൊടുത്തില്ലല്ലോ.അതിന്റെ ദേഷ്യത്തിലാണ് ചെക്കൻ.
അച്ചായന് സുഖമല്ലേ?
ഇനി ആറുമാസംകൂടി കഴിഞ്ഞാൽ ചെക്കനെപള്ളിക്കൂടത്തിൽവിടാം.ഇതുവരെ ഏഴുത്തുംവായനയും അറിയില്ല.ഇനിപള്ളിക്കൂടത്തിൽവിട്ടുനോക്കാം.ഞാനും ഇങ്ങനെയായിരുന്നു അച്ചായാ.,ബലവാടിയിൽ “പൂജ്യം” മേടിച്ചിട്ടുണ്ട് പള്ളിക്കൂടത്തിൽ ചെന്നപ്പോഴാണ് വിലയുള്ള “ഒന്ന് ” മാർക്ക് കിട്ടിയത്.ഏതവേഗമാണ് “പൂജ്യത്തിൽ നിന്ന് ഒന്നി”ലെത്തിയത്.”അതുപോലെ നമ്മുടെ മോനും പഠിച്ചോളും..

No Comment.