Skip to content

chithrodayamflashnews.com

November 28, 2026 5:00 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യഭാവന)

എന്റെ അച്ചായന്,

അച്ചായാ, നമ്മുടെ ഖദീജാ ഉമ്മാച്ചിയെ കാണാതായി. രാത്രികോങ്കണ്ണിപ്പാത്തുവും,കുഞ്ഞിക്കണ്ണും ഉറങ്ങാൻ പോയി.ഖദീജഉമ്മാച്ചി
യും ഉറങ്ങാൻ കിടന്നതാണെന്ന് കോങ്കണ്ണിപറയുന്നു.എന്തായാലുംനേരംവെളുത്തപ്പോൾ ഖദീജയെ കാണാനില്ല.പറമ്പിൽ ഒന്നിനോ, രണ്ടിനോ പോയതാണെന്ന് കരുതി.കുറേനേരമായിട്ടും കാണുന്നില്ല.സാധാരണ മരുമോൻ കുഞ്ഞിക്കണ്ണ് ഉണർന്നെണീക്കുമ്പോൾ അമ്മായിയുടെ ഒരു ഗ്ലാസ് ചായ, അതും ആട്ടിൻപാലൊഴിച്ചത് കിട്ടുന്നതാണ്.

ഇനി ലീലയുടെയോ, കൗസല്യയുടെയോ വീട്ടിൽ പോയതായിരിക്കുമോ എന്നുവിചാരിച്ച് കുറച്ചുനേരം
കൂടിക്കാത്തു. കുഞ്ഞിക്കണ്ണ് രാവിലെ മമ്മദിന്റെ മുട്ടക്കടയിലും പോയി.
ഉച്ചയായപ്പോൾ കോങ്കണ്ണിപ്പാത്തു അയൽവക്കത്തൊക്കെ തിരഞ്ഞിട്ടും കാണാതെ കരഞ്ഞുനിലവിളിച്ച് മമ്മദിന്റെ കടയിൽ ചെന്നു. അപ്പോഴാണ്‌ഖദീജയെകാണാതായതിന്റെ ഗൗരവം എല്ലാവർക്കും മനസിലായത്.
പലരും പലതും പറഞ്ഞു.ഖദീജയുടെ മാമായുടെ വീട്ടിലും,മറ്റ്സ്വന്തക്കാരുടെവീട്ടിലും ചെന്നിട്ടില്ല.ഖദീജ എവിടെ?

കോങ്കണ്ണിപാത്തു കരച്ചിലോടുകരച്ചിൽ. ലീലയും,സരസുവും,കോങ്കണ്ണിക്ക് സപ്പോർട്ട്ചെയ്ത് കരഞ്ഞു.

രാത്രിയായി…

ഖദീജയെക്കുറിച്ച് ഒരുവിവരവുമില്ല.മമ്മദും വറീതുമൂപ്പീന്നും,കോവാലനും, കുഞ്ഞിക്കണ്ണും,ദാമോധരനും അടങ്ങുന്നസംഘം രാത്രി വെളുക്കുവോളം ഖദീജയെ തിരഞ്ഞു. കുട്ടികളും,സ്ത്രീകളും, പ്രായമായവരും കോങ്കണ്ണിയുടെ വീട്ടിൽ കുത്തിയിരുന്നു നേരം വെളുപ്പിച്ചു.
ഒരുകലംകട്ടൻചായ തീർന്നതല്ലാതെ ഖദീജയുടെ പൊടിപോലും കിട്ടിയില്ല. ഇസ്മായിലുമായികണ്ടതിന് ശേഷം ഖദീജ വല്യസങ്കടത്തിലായിരുന്നു.ഇനി ഇസ്മായിലിനെ തിരക്കിപ്പോയതായിരിക്കുമോ.. ചിലരെങ്കിലും പറഞ്ഞു. ഖദീജ മുട്ടക്കാരൻ ഇസ്മായിലിനെ തിരക്കിപ്പോയതാവുമെന്ന്.

മമ്മദ് കാക്ക ഉറപ്പിച്ചുപറഞ്ഞു “അതാവൂല..”
കാരണം മമ്മദിനറിയാം. മുട്ടക്കാരന്റെ വീട്ടിൽ ചെന്നാൽ ഖദീജയെ “മുട്ടപൊട്ടിക്കും പോലെ ഇസ്മായിലിന്റെ ബീവികള് പൊട്ടിക്കുമെന്ന്.രാഘവൻമാമന് തോന്നിയത് ഖദീജ എന്തെങ്കിലും കടുംകൈ ചെയ്തിരിക്കുമോന്നാ…

ഇസ്മായിലിനെ പ്രാകി കരഞ്ഞുകൊണ്ട് പോകുന്ന ഖദീജയെയാണ് അവസാനമായി നാട്ടുകാര് കണ്ടത്.
വല്ലാത്ത സങ്കടത്തിലായിരുന്നു. പെണ്ണിന്റെമനസ്സല്ലേ ചിലപ്പോൾ ജീവിച്ചിരിക്കണ്ട എന്ന് തോന്നിയാലോ.
പിന്നെ തിരച്ചിൽ ആ വഴിക്കായി. കിണറും,കുളങ്ങളും തിരഞ്ഞു ആ പ്രദേശത്തൊന്നും അമ്പഷിച്ചത് കണ്ടെത്താനായില്ല.

ഖദീജാഉമ്മച്ചിയെ കാണാതായിട്ട്മാസങ്ങൾ കഴിഞ്ഞു. ഇതിനിടയിൽ ഇസ്മായിൽ മുട്ടയുമായി മമ്മദിന്റെകടയിൽ പലവട്ടം വന്നുപോയി ദിവസങ്ങൾ ഇങ്ങനെ വന്നുപോയിക്കൊണ്ടിരിക്കുന്നു. ഖദീജയുടെ മോള് കോങ്കണ്ണിപാത്തുമാത്രം ഉമ്മയെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുന്നു.

വീണ്ടും ഒരുകൊയ്‌ത്തുകാലംകൂടി കടന്നുവരുന്നു. നമ്മുടെവീട്ടിൽ കുറ്റ ചുമടും മെതിക്കലും പാറ്റലും ഒക്കെയായി കറുമ്പിയും, കൊച്ചുപെണ്ണും, നാരായണനും, കൗസല്യയും, മറിയാമ്മച്ചിയും.
പിന്നെ അപ്പച്ചന്റെ മേൽനോട്ടവും,പുരുഷന്റെ വായ്നോട്ടവും ഒക്കെയായി തിരക്കോടുതിരക്ക്.

അച്ചായാ,ലോറൻസ് മുതലാളി ഒരു ബസ്‌കൂടി വാങ്ങിച്ചു” മണിക്കുട്ടി”. മണിക്കുട്ടി ഇപ്പോൾ കോട്ടയത്തിന്റെ പ്രധാന റോഡുകളിലൂടെ ഓടുന്നു.അതുകൊണ്ട് “ശീരാമൻ ചേട്ടനും മണിക്കൂട്ടിക്കൊപ്പം ഓടിക്കൊണ്ടിരിക്കുന്നു.
അച്ചായാ, ശ്രീരാമൻ ചേട്ടൻ മണിക്കുട്ടിയിലെ കിളിയാണെന്ന്. മനസ്സിലായോ?
നല്ല ഒരു പണിയുണ്ടാഞ്ഞിട്ടും ശ്രീരാമൻ ചേട്ടന് ഇതുവരെ രണ്ടാമത് കെട്ടാൻ പറ്റിയില്ല.
തിരുവന്തോരത്ത് ചേട്ടന് കെട്ടാൻ പറ്റിയ പെണ്ണുണ്ടോ?ഒന്നുകെട്ടിയതുമതി അച്ചായാ.നമുക്ക് കൊച്ചമ്മിണിയെ ആലോചിച്ചാലോ? അതോടെ അവളുടെകാര്യത്തിൽ തീരുമാനമാകും കൊച്ചമ്മിണിയാകുമ്പോൾ തടിയുണ്ട്. നിറമുണ്ട്.പൊക്കമുണ്ട്. ശ്രീരാമൻചേട്ടന് ഇല്ലാത്തതും ഇതാണ് പിന്നെ കൊച്ചാമ്മിണിയുടെ ധ്യാനം അത് ശ്രീരാമൻചേട്ടൻ മാറ്റി എടുത്തോളും. കൊച്ചമ്മിണി എന്നും കുളിക്കണം.കാരണം കുളികാണുകയാണ് ശ്രീരാമൻ ചേട്ടന്റെ വിനോദം.
അച്ചായൻ അവളോടൊന്ന് ചോദിച്ചുനോക്ക്.
ഒത്താൽ കന്നിമാസത്തിൽ കെട്ട് നടത്താം.ഒരു ചെറിയമാറ്റം കന്നിയിൽ കൊച്ചമ്മിണിക്കും ഉണ്ടാവില്ലേ അച്ചായാ?..

അച്ചായാ,ഇന്നിവിടെ വഴക്കുണ്ടായി. നെല്ല് വീതം വെയ്പ്പായിരുന്നു ഇന്ന്.
അഞ്ചു പറ നെല്ലുവീതം നാരായണനും, കുറുമ്പിക്കും കൊടുത്തു. കൊച്ചുപെണ്ണിന് ആറ് പറ നെല്ലും കൊടുത്തു. നാരായണൻ രണ്ടു പറ നെല്ല് അവനുകൊടുത്തതിൽ നിന്ന് കൊച്ചുപെണ്ണിന് കൊടുത്തു.
ഇത് കറുമ്പിക്ക് ഇഷ്ടമായില്ല. ഒരുപോലെ പണിചെയ്തിട്ട് കൂലി കൊടുത്തപ്പോൾ കൊച്ചുപെണ്ണിന് കൂടുതൽ കൊടുത്തതാണ് കാരണം. അമ്മച്ചിയമ്മയാണ് നെല്ല് അളന്നത്. കൊച്ചുപെണ്ണിന് എഴുപിള്ളേരുംമറ്റൊരുപണിയ്ക്കും പോകാത്ത കെട്ടിയോനും അതാണ് അമ്മച്ചിയമ്മ ഒരുപറ നെല്ല് കൂടുതൽ കൊടുത്തത്. നാരായണൻ ഒറ്റത്തടിയല്ലേ അതാണ് സഹതാപം തോന്നി രണ്ടുപറ അവൻ കൊച്ചുപെണ്ണിന് കൊടുത്തത്.
കറുമ്പിയുടെ തർക്കംമൂത്തപ്പോൾ അമ്മച്ചിയമ്മ കറുമ്പിക്കുംകൊടുത്തു ഒരു പറ കൂടി.
ഉടനെ നാരായണൻ കൊച്ചുപെണ്ണിന്കൊടുത്തുവീണ്ടും ഒരു പറ നെല്ലുകൂടി.
കറുമ്പിക്ക് ദേഷ്യം അടക്കാനാവാതെ നാരായണനെയും തെറിവിളിച്ച് കിട്ടിയ നെല്ലും തലയിലാക്കി യാത്രയായി.

അപ്പച്ചൻ വീട്ടിലില്ലായിരുന്നു. ലൂക്കോസ് മുതലാളിയുടെ മോൻ ‘തോമസുകുട്ടിയുടെ കൊച്ചിന്റെ ആദ്യകുർബ്ബാനയും,വീട് വെഞ്ചരിപ്പും.അതിന്സ്റ്റീഫനും, അപ്പച്ചനും പോയി.
സ്റ്റീഫന്റെ മുതലാളിയല്ലേ ലൂക്കോസ് ചടങ്ങിനുവിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ?
അപ്പച്ചൻ വീട്ടിൽ ഇല്ലാത്തത് ഭാഗ്യം. വീട്ടിലെത്തിയപ്പോൾ അമ്മച്ചിയമ്മ ഉണ്ടായതൊക്കെ അപ്പച്ചനോട് പറഞ്ഞു കറുമ്പിയെ ഇനി പണിക്കിറക്കില്ല എന്നാണ് അപ്പച്ചൻ പറയുന്നത്.. എന്നാലും എന്റെ അച്ചായാ നെല്ല് അളവ് എനിക്കത് പിടികിട്ടുന്നില്ല നാരായണന് എത്ര?കുറുമ്പിക്കെത്ര? കൊച്ചുപെണ്ണ് വീട്ടിൽ കൊണ്ടുപോയത് എത്ര? നാരായണൻകൊച്ചുപെണ്ണിന് എത്രകൊടുത്തു?
ആകെ കൊച്ചുപെണ്ണിന് കിട്ടിയ നെല്ലെത്ഏറ്റവുംകൂടുതൽ കൊച്ചുപെണ്ണിനായിരിക്കുമല്ലോ കിട്ടിയിട്ടുണ്ടാവുക എങ്കിൽ കൊച്ചുപെണ്ണിന് എത്രകിട്ടി? കണക്കിന് പണ്ടേ ഞാൻ കണക്കാ…
വെറുതെ അച്ചായനൊന്ന് കൂട്ടി നോക്ക്…

0 Comments

No Comment.