Skip to content

chithrodayamflashnews.com

November 28, 2026 4:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ..കത്ത് കിട്ടി.
എന്നേയും,ചെക്കനേയുംകൂട്ടിക്കൊണ്ടുപോകാൻ അച്ചായൻ തയാറെടുപ്പ് തുടങ്ങി
എന്നറിഞ്ഞതിൽ വളരെ സന്തോഷംതോന്നി.ചെക്കനും സന്തോഷത്തിലാണ് .പുതിയപള്ളിക്കൂടത്തിൽ ,പുതിയകൂട്ടുകാരികളെ കിട്ടുമല്ലോ. ചെക്കന്റെ സന്തോഷത്തിന് വേറൊരു കാരണം കൂടിയുണ്ട്.റജിമോളും,കുട്ടിയും,സേവ്യറും വന്നിരു ന്നു.ചെക്കന് പുതിയ നിക്കറും, ഉടുപ്പും കിട്ടി.ഒരുദിവസം പകൽ മുഴുവനും ചെക്കൻ ഉടുപ്പും, നിക്കറും എങ്ങും വെയ്ക്കാതെ കൊണ്ടുനടന്നു.വൈകിട്ട് സൂക്ഷിച്ചുവെയ്ക്കാൻ അമ്മച്ചിയമ്മയെ ഏൽപ്പിച്ചു. ചെക്കന് പേടി അപ്പച്ചൻ ചെക്കന്റെ “നിക്കർ” എടുത്തിടുമെന്നാ.
കാരണം വീട്ടിൽ നിറമുള്ള നിക്കർ ഇടുന്നത് അപ്പച്ചനാണ്.അപ്പച്ചന്റെ “പാളക്കരയൻ നിക്കർ” ചെക്കൻ കണ്ടിട്ടുണ്ട്.
ചെക്കന് കിട്ടുന്നതും പലനിറത്തിലെ നിക്കറല്ലേ?നിക്കറുവാങ്ങിക്കൊടുത്തതുകൊണ്ടായിരിക്കും റജിമോളുടെ കുട്ടിയെ പോകുന്നതുവരെ ഉമ്മവയ്പ്പായിരുന്നു.

അച്ചായൻ കഴിഞ്ഞപ്രാവശ്യം വന്നിട്ടും അങ്ങോട്ട് ചെല്ലാത്തതിന് റജിമോൾ കുറെ പരിഭവപ്പെട്ടു.പിറ്റേന്നാ റജിമോളും,സേവ്യറും പോയത്.ഇപ്പോൾ തേങ്ങാക്കച്ചവടം നഷ്ടത്തിലാണ്. മറ്റെന്തെങ്കിലും പണികൂടിനോക്കണം എന്നും സേവ്യർപറഞ്ഞു.
എന്തായാലും കുഞ്ഞമ്മയെക്കാൾ റജിമോളാ‌സ്നേഹമുള്ളവൾ.
നമ്മുടെ ചെക്കന് നിക്കറെങ്കിലും മേടിച്ചോണ്ട് കൊടുത്തില്ലേ.

ചെക്കൻ ഓണാവധികഴിഞ്ഞ് ഇന്നുമുതൽ ബാലവാടിയിൽ പോയി തുടങ്ങി.

അച്ചായാ,വറീത് മൂപ്പീന്ന് ഇന്നിവിടെവന്നു.അപ്പാച്ചിപേർഷ്യയിൽപോയിട്ട് ഒരു വിവരവുമില്ല.ഈന്തപ്പഴം ചുമട് എന്നു പറഞ്ഞാണ് കൊണ്ടു പോയത്.ഇപ്പോഴാണ് അറിയുന്നത് ഈന്തപ്പനയിൽകയറ്റമാണെന്ന്.അപ്പാച്ചിക്ക് പുല്ലുചെത്തിയും,ചുമടും മാത്രമേ അറിയൂ.മരത്തിന്റെ മൂട്ടിൽനിന്ന് മലർന്നുനോക്കാനേ കഴിയൂ.മാത്രമല്ല അപ്പാച്ചിക്ക് എഴുത്തും,വായനയും അറിയില്ല.അവിടെ മലയാളം എഴുതാനും,വായിക്കാനും അറിയാവുന്നവരെ കണ്ടെത്തുന്നതുവരെ കത്തയയ്ക്കാനുംപറ്റില്ല. അപ്പാച്ചിപോയിട്ട് മാസം നാല്കഴിഞ്ഞു.ആകെയുള്ള കൊച്ചുമോന്റെ വിശേഷങ്ങൾ അറിയാതെ വറീത് മൂപ്പീന്ന് സ ങ്കടത്തിലാണ്.അപ്പച്ചൻ മൂപ്പീന്നിനെ ആശ്വസിപ്പിച്ച് വിട്ടു.പാവം വറീത് മൂപ്പീന്ന്. അച്ചായനും അറിയാമല്ലോ മൂപ്പീന്നിന്റെ കാര്യങ്ങൾ.
അല്ലെങ്കിലും അച്ചായൻ ഇതുവല്ലതും ഓർത്തുവെയ്ക്കുമോ?ഞാനൊന്ന് ഓർമ്മിപ്പിക്കാം.

അച്ചായാ, വറീത് മൂപ്പീന്നിന്റെമോള് കത്രീനയെ ഓർമ്മയുണ്ടോ?.അപ്പാച്ചിയുടെ തള്ളയെ?
വറീത് മൂപ്പീന്നിന് ആകെയുള്ള മോളായിരുന്നു.
കെട്ട്യോള് മരിച്ചെപ്പിന്നെ വേറെ കെട്ടാതെ മൂപ്പീന്ന് ജീവിച്ചതുതന്നെ കത്രീനയ്ക്ക് വേണ്ടിയായിരുന്നു. അവളാണെങ്കിലോ” കരിപ്പേട്ടിക്കാരൻ” രാജപ്പന്റെകൂടെ ഒളിച്ചോടി.നമ്മുടെ നാട്ടിലെ ആദ്യത്തെ “മതവർഗ്ഗീയലഹള”യുണ്ടായത് അന്നാണ്. വറീത് മൂപ്പീന്നിനെ കുറേനാൾപള്ളികമ്മിറ്റിക്കാര് പള്ളിമുറ്റത്ത് കയറ്റിയില്ല. പിന്നെ വർഷം ഒന്നുകഴിഞ്ഞപ്പോൾ മൂപ്പീന്ന് ഇടവകേൽ ചെന്ന് അച്ചനെക്കണ്ട് സങ്കടം ഉണർത്തിച്ചു. മനസ്സലിഞ്ഞു അച്ചൻ ഒ ത്തു തീർപ്പിലെത്തിച്ചു.അതുകഴിഞ്ഞ് ഒരുവർഷംകഴിഞ്ഞപ്പോൾ കത്രീന ഒക്കത്തൊരുകൊച്ചുമായി തിരിച്ചെത്തി. മൂപ്പീന്ന് വീണ്ടും കഷ്ടത്തിലായി.”കയ്ച്ചിട്ട് ഇറക്കാനുംവയ്യ മധുരിച്ചിട്ട് തുപ്പാനുംവയ്യ. കത്രീനയേയും,അപ്പാച്ചിയെയും മാമോദീസാമുക്കി “പുതിയതാക്കി” “വികാരി അച്ചൻ. കത്രീനയ്ക്ക് ഇടവകേല് തൂപ്പുപണിയും കൊടുത്തു.അപ്പാച്ചിക്ക് നാലുവയസായപ്പോഴേയ്ക്കും “വികാരി അച്ചന് ഇടവകമാറേണ്ടിവന്നു.കൂടെ
കത്രീനയേയുംകൊണ്ടുപോയി വികാരിയച്ചൻ. ഇട വക തൂക്കണ്ടേ?വികാ(രം)രി അച്ചൻ എന്ത് ചെയ്യും?
പിന്നെ അച്ചൻ ഇടവകമാറുന്നതനുസരിച്ച് കത്രീനയും “വികാരവതിയായി”. അന്നുമുതൽ വറീതിന് അപ്പാച്ചിയും,അപ്പാച്ചിക്ക്‌വറീതും. ഉറക്കം പോലും അവർ ഒരുമിച്ചായിരുന്നു. അങ്ങനെയുള്ള അപ്പാച്ചിയെ ഓർത്ത് വറീത് മൂപ്പീന്ന് സങ്കടപ്പെടാതിരിക്കുമോ? അപ്പാച്ചി പേർഷ്യയിൽ പോയി കാശുകാരനാവുന്നത് കാണാനുള്ള ആശകൊണ്ട് പേർഷ്യയിൽവിട്ടതാണ്.ഇപ്പോഴാണ് അപ്പാച്ചിയെ പള്ളിക്കൂടത്തിൽവിടാത്തതിന്റെ വിഷമം മൂപ്പീന്നിന് മനസിലായത്..

അപ്പാച്ചി ഇപ്പോൾ കരഞ്ഞുനിലവിളിക്കുകയായിരിക്കുമോ?
കരച്ചിൽ എല്ലാം ഭാഷയിലും ഒന്നായിരിക്കും. ഒന്നും തിന്നാതെ മെലിഞ്ഞിരിക്കുകയായിരുന്നു.ഈന്തപ്പഴം തിന്ന് തടിച്ചോ ആവോ?

അപ്പാച്ചി പേർഷ്യയിൽനിന്ന് പത്രാ സ്‌കാണിച്ചു വിമാനത്തിൽ വന്നിറങ്ങുമെന്നും, ലീലയ്ക്കും, സരസുവിനും, കോങ്കണ്ണിപാത്തുവിനും സാരിയും കൊണ്ട് വരുമെന്നും പ്രതീക്ഷിച്ചിരിപ്പാണ് ആ “മൂന്ന്
പെണ്ണുങ്ങൾ”…

അച്ചായാ, ഇവിടെ ഇന്ന് മഴപെയ്തു.

അപ്പച്ചൻ പാപ്പനും,പീപ്പിക്കും(പോത്തുകൾ) പുല്ല്‌ചെത്താൻപോയി.അമ്മച്ചിയമ്മയും.മറ്റുള്ളവരും സുഖമായിരിക്കുന്നു.പു രുഷൻ ബാലപാടിയിൽപോയി.മോളിക്കുട്ടിയും,പൊടിയമ്മയും അടുക്കളഭരണം ഏറ്റെടുത്തു. സമയത്തുംകാലത്തും തിന്നാൻ കിട്ടുന്നതുകൊണ്ട് എനിക്കും സന്തോഷമാണ്.

0 Comments

No Comment.