Skip to content

chithrodayamflashnews.com

November 28, 2026 4:22 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി (ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ, അമ്മാവനും കുഞ്ഞമ്മയും വന്നിരുന്നു. ചിറ്റപ്പൻ കാലുതെന്നിവീണ് നീരുവന്ന് നടക്കാൻ പറ്റാതെ ഇരിക്കുകയാണത്രെ. കാത്തുകാത്തിരുന്നെങ്കിലും നടക്കേണ്ടത് നടക്കേണ്ടസമയത്ത് നടക്കുമെന്നല്ലേ….
ശ്രീരാമൻ ചേട്ടന്റെ പുതിയകെട്ട് നടക്കാൻപോണു. കുഞ്ഞമ്മയുടെ വകേലൊരു ആങ്ങളയുടെ മോളാണ് പെണ്ണ്. ശ്രീരാമൻചേട്ടന് ചേർച്ചയുണ്ട
ന്ന് കുഞ്ഞമ്മ പറയുന്നു. ഞാൻ മുൻപേ പറഞ്ഞില്ലേ ശ്രീരാമൻചേട്ടന് കിളിപോലുള്ളപെണ്ണിനെ കിട്ടുമെന്ന്. രണ്ടാം കെട്ടല്ലെ വലിയ ആർഭാടമൊന്നുമില്ല. കൃഷ്‌ണന്റെ അമ്പലത്തിൽ വെച്ചൊരുതാലികെട്ട് വലിയ സദ്യയൊന്നുമില്ല.
അവിലും, പഴവും ഒരുഗ്ലാസ്ജീരകവെള്ളവും.

ശ്രീരാമൻ ചേട്ടന്റെ ജാതകത്തിലുണ്ട് എല്ലാം തികഞ്ഞ കിളിപോലുള്ള പെങ്കൊച്ച് വന്നുകയറുമെന്ന്.എന്തായാലും വരുന്ന ഞായറാഴ്ച്ച കെട്ടാണ്.അച്ചായന് വരാൻപറ്റുമോ?…വന്നാൽ നമുക്ക് ഒരുമിച്ചുപോകാം.

ചെക്കനെ കൊണ്ടുപോയാൽ ‘കടി” ഉറപ്പാണ്. ഏതു കല്യാണത്തിന്പോയാലുംകോഴിക്കാലില്ലെങ്കിൽചെക്കൻ വഴക്കുണ്ടാക്കും.ചെക്കനിഷ്ടപ്പെട്ടകല്യാണം കോങ്കണ്ണിപാത്തൂന്റെ ആയിരുന്നു. “നെയ്ച്ചോറും കോഴിക്കാലും കിട്ടി. കോങ്കണ്ണിപാത്തുനെ കണ്ടാൽ ചെക്കന് പേടിയാണ്.ആകെ പേടിയുള്ളത് കോങ്കണ്ണിയെയാണ്. എന്നാൽ നാട്ടിലെ പിള്ളേർക്ക് ആർക്കും കോങ്കണ്ണിയെ പേടിയില്ല. കോങ്കണ്ണിയുടെ തെക്കോട്ടുംവടക്കോട്ടു മുള്ളകണ്ണാണ് ചെക്കന് പേടി. ഇപ്പോൾ അപ്പച്ചനുമായി വലിയ കൂട്ടൊന്നുമില്ല.ബലവാടിയിൽപോയിട്ടു
വന്നാൽ മോളിക്കുട്ടിയുടെ പെണ്ണിനെ കളിപ്പിക്കും.പൊടിയമ്മയുടെ ചെക്കനോട്‌ അത്രപോര. എങ്കിലും ഉപദ്രവിക്കാനൊന്നു പോകില്ല. തൊട്ടാൽ സ്റ്റീഫൻ നല്ലത് കൊടുക്കുമെന്നറിയാം…

ആകെയുള്ള കൂട്ട് നാരായണനുമായിട്ടാണ്. നാരായണൻഇടക്കൊക്കെ പാടത്തുകൊണ്ടുപോകും. തൊട്ടീന്ന് മീൻപിടിച്ചുകൊടുക്കും.രാഘവൻമാമന്റെ കടേന്ന് പുട്ടും, പഴവും മേടിച്ചുകൊടുക്കും.പിന്നെ പുല്ലുചെത്താൻ കൂടെകൊണ്ടുപോകും, കഥപറഞ്ഞുകൊടുക്കും അതുകൊണ്ട് നാരായണൻ വന്നാൽ വീട്ടിൽ ചെക്കന്റെ ശല്യം കുറയും.
ഒരു ദിവസം നാരായണൻ പറഞ്ഞുകൊടുത്ത കഥയുമായി എന്നെ കേൾപ്പിക്കാൻവന്നു. എത്ര ഒഴിഞ്ഞുമാറിയിട്ടും ചെക്കൻ സമ്മതിച്ചില്ല.അവസാനം
കഥകേൾക്കാനിരുന്നു ഞാനും അമ്മച്ചിയമ്മയും,മറിയാമ്മച്ചിയുമാണ് കേൾവിക്കാർ.
ചെക്കൻ കഥ പറഞ്ഞുതുടങ്ങി..

ഒരു രാജ്യത്ത് ‘ഒരു രാജാവ് ഉണ്ടായിരുന്നു. രാജാവിന് സുന്ദരിയായ ഒരുമോളുണ്ട്. മോൾക്ക് പറ്റിയ രാജകുമാരനെ കണ്ടെത്തണം. രാജാവ് വിളംബരം നടത്തി രാജകൊട്ടാരത്തിലെ പോത്തിനെ മല്ലയുദ്ധത്തിലൂടെതോൽപ്പിക്കുന്ന ആൾക്ക്.ആ പോത്തിനേയും കിട്ടും രാജകുമാരിയെയും കിട്ടും രാജാവിന്റെ കാലശേഷം രാജ്യവും ലഭിക്കും.

അങ്ങനെ അറിഞ്ഞുംകേട്ടും നിരവധി ആളുകൾവന്നു.ആർക്കും പോത്തിനെ തോൽപ്പിക്കാനായില്ല. അപ്പോഴാണ് കാന്തലൂർ മഹാരാജ്യത്തെ രാജകുമാരൻ “പുരുഷരാജകുമാരൻ കൊട്ടാരത്തിലെത്തിയത്. ‘പുരുഷൻ നിഷ്‌പ്രയാസംപോത്തിനെ കീഴടക്കി.രാജാവിന് സന്തോഷമായി ഉടൻതന്നെ രാജകുമാരിയെ ‘പുരുഷരാജകുമാരന്* വിവാഹംചെയ്തുകൊടുത്തു.ഒപ്പം
മല്ലയുദ്ധത്തിൽതോൽപ്പിച്ച പോത്തിനേയും കിട്ടി. രാജകുമാരിയുമായി
പുരുഷരാജകുമാരൻ കാന്തലൂർ കൊട്ടാരത്തിലെത്തി. പുരുഷൻ കഥ പറഞ്ഞു നിർത്തി ഞങ്ങളുടെ മുഖത്തേയ്ക്ക് മാറി മാറി നോക്കി. കഥയുടെ അഭിപ്രായം കേൾക്കാനായിരിക്കും എന്ന് ഞങ്ങൾക്കും മനസിലായി അമ്മച്ചിയമ്മചോദിച്ചു

“കഥകൊള്ളാം.പക്ഷെ, കൊട്ടാരത്തിൽ ജീവിച്ച രാജകുമാരി നമ്മുടെ ഈ കൊച്ചുവീട്ടിൽ കഴിയുമോ?”

ഉടനെ വന്നു മറുപടി ‘

“അമ്മമ്മേ രാജകുമാരിയുടെ പുറം നിറയെ ഷ്വർണ്ണവും രത്തങ്ങളും(സ്വർണ്ണവുംരത്നങ്ങളും) അല്ലേ?അതെടുത്ത് വലിയ കൊട്ടാരം വെയ്ക്കാം പോത്തിനെ അപ്പാപ്പനും കൊടുക്കാല്ലോ.”

ചെക്കന്റെ പ്ലാനിംഗ് കേട്ട് ഞങ്ങൾ ചിരിച്ചു.കാശുകാരനാകാൻ ചെക്കൻ തീരുമാനിച്ചുറപ്പിച്ചമട്ടാണ്.. പോത്തിന് പുല്ലുചെത്തുന്നനാരായണൻ പൊത്തിനെകുറിച്ചല്ലാതെമറ്റെന്ത് കഥപറഞ്ഞുകൊടുക്കാൻ.

അച്ചായാ,
കല്യാണവിശേഷങ്ങളൊക്കെ അറിഞ്ഞല്ലോ. പക്ഷേ ഉടുത്തോണ്ടുപോകാൻ നല്ല സാരിയുണ്ടോ മനുഷ്യാ എനിക്ക്?തിളങ്ങുന്ന സാരിയുടുത്തുവരുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അച്ചായൻ വായും,തുറന്നുപിടിച്ച് നോക്കിനിൽക്കാറുണ്ടല്ലോ.എന്നിട്ടും ഒരു തിളങ്ങുന്ന സാരി എനിക്ക് മേടിച്ചു തന്നോ മനുഷ്യാ?എന്തെല്ലാം മോഹനവാഗ്‌ദാനങ്ങളായിരുന്നു. “ശ്രീദേവീ നിന്നെ ഞാൻ പട്ടുകൊണ്ടുമൂടും,സ്വർണ്ണകമ്മൽ,മാല,വള പാദസരം എന്തിന് അരഞ്ഞാണം വരെ സ്വർണ്ണം മേടിച്ചുതരാം” എന്ന് പറഞ്ഞത് മറന്നോ അച്ചായാ?കെട്ടുകഴിഞ്ഞുവർഷം അഞ്ചായി.നല്ലൊരുസാരി മേടിച്ചു തന്നിട്ടില്ല. വാധ്യാരുടെ കെട്യോളാണത്രെ.ഇതിലുംഭേദം തേങ്ങ വെട്ടുകാരൻ ദാമോധരന്റെ കെട്ട്യോളാവുന്നതായിരുന്നു. ആ രാജമ്മയ്ക്ക് എത്ര നല്ല സാരികളാണുള്ളത്. മോളിക്കുട്ടിക്കും,പൊടിയമ്മയ്ക്കും വരെ നല്ല സാരികളുണ്ട്.എനിക്കുമാത്രം നരച്ച രണ്ടോ മൂന്നോ സാരികൾ… എല്ലാം എന്റെ വിധി.. ഓണത്തിന് അമ്മാവൻ ഒരു സാരിമേടിച്ചു തന്നു.പക്ഷേ അതിന്
ഉടുപ്പില്ല മോളിക്കുട്ടിയോട് ഉടുപ്പ് ചോദിക്കാം. തരുമായിരിക്കും..
ബാക്കി വിശേഷങ്ങൾ കല്യാണം കൂടാൻ പോയിട്ട് വന്ന് എഴുതാം.

0 Comments

No Comment.