
ജീവിതം കൂടുതൽ സന്തോഷമുള്ളതാകണമെങ്കിൽ ചുറ്റുമുള്ളവർ കൂടി സന്തോഷിക്കണം. സ്വന്തം വീടിന്റെ മതിൽക്കെട്ടിനകത്ത് നിന്ന് പുറത്തുള്ളവരെ നോക്കുമ്പോൾ തിരിച്ചൊരുപുഞ്ചിരിയെങ്കിലും കിട്ടണം. അതിന് പറ്റുന്നസഹായം മറ്റുള്ളവർക്കായി ചെയ്യുക. എങ്കിൽ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി ഒരു കരസ്പർശമെങ്കിലും പ്രതീക്ഷിക്കാം.മറ്റുള്ളവരെനോക്കി ഒരു പുഞ്ചിരിസമ്മാനിച്ചാൽ അതും നന്മതന്നെയാണ്.പക്ഷേ വിശക്കുന്നർക്ക്,അന്തിയുറങ്ങാൻവീടില്ലാത്തവർക്ക്,ചികിത്സിക്കാൻപണമില്ലാത്തവർക്ക്,പുഞ്ചിരി മാത്രം മതിയോ.?സഹജീവിയുടെ കണ്ണുനീരൊപ്പാൻ ഒരു നാണയത്തുട്ട് മാറ്റിവെയ്ക്കുക. ഒപ്പം മനഃപൂർവമാണെങ്കിലും എടുത്തണിഞ്ഞപുഞ്ചിരികൂടിസമ്മാനിക്കാം.അല്ലാതെ സങ്കടപ്പെടുന്നവരെ നോക്കി പുഞ്ചിരിച്ചിട്ട് എന്തുകാര്യം?

No Comment.