Skip to content

chithrodayamflashnews.com

November 28, 2026 3:57 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ,ഏത് കാര്യം ആദ്യം എഴുതണം എന്ന ചിന്തയിലാണ് ഞാൻ.
എങ്കിലും സന്തോഷമുള്ളതാകട്ടെ ആദ്യം.
“അച്ചായാ ഖദീജാഉമ്മാച്ചിയെ കണ്ടെത്തി. നമ്മുടെ പൊട്ടൻച്ചിറയിലെ കാസീംകുഞ്ഞും കെട്ട്യോളും കൂടി ബീമാപള്ളിയിൽ ചന്ദനക്കുടം എടുക്കാൻ പോയിരുന്നു. അപ്പോഴുണ്ട് മുന്നില് കുറേ അധികം പേർ ..മൂന്നുവലം വെച്ചുവന്നപ്പോഴേയ്ക്കുംകാസിമിന്റെ കെട്യോള് തളർന്നു.അടുത്തകുടംകാസീം എടുക്കുന്നനേരം കെട്ടോള് വിശ്രമത്തിനായി കുറച്ചു താത്തമാർ കൂട്ടം കൂടി ഇരിക്കുന്നിടത്തേയ്ക്ക് പോയി.ഇരുന്നുകഴിഞ്ഞപ്പോഴാണ് അടുത്തിരിക്കുന്ന തട്ടത്തിൻ മറയത്തിനോട് “മിണ്ടീപറഞ്ഞും” ഇരിക്കാന്നു കരുതിയത്.തട്ടംമൂടി ഇരിക്കുന്നതുകൊണ്ട് പ്രായം അറിയാനും പറ്റുന്നില്ല. എന്നാലും ആബിദ തുടക്കമിട്ടു. “എബിടെന്ന് ബരണ്?”
ചോദ്യം കേട്ടതും തട്ടം അനങ്ങി.ആബിദയുടെ നേർക്ക് തിരിഞ്ഞിരുന്നു. ആളിന്റെ മോന്തകണ്ട് ആബിദയും ഞെട്ടി തട്ടവും ഞെട്ടി.തട്ടത്തിനുള്ളിൽ മറ്റാരുമായിരുന്നില്ല കഴിഞ്ഞ ഒൻപത് മാസമായി നാടുകാത്തിരിക്കുന്ന, കോങ്കണ്ണിയുടെ ഉമ്മ ഖദീജാ ഉമ്മാച്ചി.

“കതീജാത്താ.. നിങ്ങള് ഇബിടെ..?”
ആബിദ അറിയാതെ ചോദിച്ചുപോയി. “ആബിതാ..നീ..ഞമ്മളെ കണ്ടകാര്യം..ആരോടും.. പറയല്ലെ..”
ഖദീജ ഏങ്ങലടിച്ചുകരഞ്ഞു.നാട്ടുകാരെ പേടിയില്ലാത്ത.. കോങ്കണ്ണിയെ അടക്കിഭരിക്കുന്ന ഖദീജ കരയുകയോ?ആബിദ അന്തം വിട്ടു.

“കതീജാത്താ.. നിങ്ങളെ കാണാണ്ട് ..പാത്തു ഇപ്പയും കരച്ചിലാ.. നാട്ടാര്.. നിങ്ങളെ എബിടെല്ലാം തെരഞ്ഞ്..നിങ്ങക്കെന്താ.. കതീജാത്താ..പ്റയീം.?”

പാത്തൂന്റെ പേരുകേട്ടതും ഖദീജ പിന്നെയും കരഞ്ഞു.
” എനക്ക് പാത്തൂനെ കാണാന് ..പൂതിയൊണ്ട്.. പക്ഷേങ്കില് .. ബരനില്ല..”.

അപ്പോഴേയ്ക്കും ചന്ദനക്കുടം എടുത്തുകഴിഞ്ഞു കാസിമും എത്തി.
ആബിദ ഞെട്ടിയ അത്രയും കാസീം ഞെട്ടിയില്ല..
“കതീജാ നീ എണീക്ക്..അന്നെ കൂടാണ്ട് നമ്മള് പോവൂല… കാര്യങ്ങള് ..നാട്ടിപ്പോയിപറയാം.. നീ..ബാ..”
കാസീം ബലമായി ഖദീജയെ എഴുന്നേൽപ്പിച്ചു. അപ്പോഴാണ് കാസിമും,ആബിദയും ശരിക്കും ഞെട്ടിയത്.ഖദീജയ്ക്ക് “പള്ളേലുണ്ട്” വീർത്തവയറുംകുനിഞ്ഞമുഖവുമായി കുറ്റവാളിയെപ്പോലെ ഖദീജനിന്നു.ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ ആബിദചോദിച്ചു

” ആരാ..ഇത്താ..നിങ്ങളെ ബെടക്കാക്കിയത്..?”

“ഇസ്മായില് “

ഖദീജമൊഴിഞ്ഞു. “

“ന്റെ..റബ്ബേ.. മുട്ടക്കാരൻ ഇസ്മായിലോ?”

ആബിദ വിശ്വാസം വരാത്തപോലെ ചോദിച്ചു.

“കതീജാ..അനക്ക് അറിയില്ലേ.. ഓന് നാല് ബീവികളും.. പത്തുപതിനെട്ടു കുട്ട്യോളും ബേറെ..ണ്ട്.”.

കാസീം ഖദീജയെ മനസിലാക്കികൊടുക്കാൻ ശ്രമിച്ചു.ഖദീജ നാടുവിട്ടത് നാണക്കേട് ഭയന്നിട്ടാണെന്ന് മനസിലായി.
എന്നുകരുതി ഖദീജയെ ഉപേക്ഷിച്ചു പോകാൻ കഴിയുമോ.എന്തിനേറെ പറയുന്നു ആബിദയും കാസിമും ഖദീജയേയും കൊണ്ട് മടങ്ങിയെത്തി.
ഉമ്മ തിരിച്ചെത്തിയവിവരമറിഞ്ഞെത്തിയ കോങ്കണ്ണിപാത്തുകണ്ടത് നിറവയറുമായി നിൽക്കുന്ന ഉമ്മയെ.”അഞ്ചുമാസംപള്ളേലുള്ള” മോളും പെറാൻ ദിവസങ്ങൾ എണ്ണിക്കഴിയുന്ന ഉമ്മയും മുഖാമുഖം നോക്കി.. പാത്തൂനെകണ്ട് ഖദീജകരഞ്ഞു.
പാത്തു ഒപ്പം കരഞ്ഞു. കുഞ്ഞിക്കണ്ണും, കോങ്കണ്ണിപ്പാത്തുവും ഖദീജാഉമ്മാച്ചിയെ വീട്ടിലേയ്ക്ക് വിളിച്ചോണ്ടുപോയി. മരുമോന്റെകൈയ്യിൽപിടിച്ച്മോളുടെതോളിൽചാരി ഖദീജാഉമ്മാച്ചി നിറവയറുമായി നടന്നുപോകുന്നത് കാണാൻ വഴിയിൽആളുകൾകൂട്ടംകൂടിയും ഒറ്റതിരിഞ്ഞും നിന്നു.

“എവിടെന്നോ വന്ന മുട്ടക്കാരൻ കൊടുത്ത പണിയേ തട്ടാണ്ടും മുട്ടാണ്ടും കൊണ്ടുപോ..ഇല്ലേൽ.. മുട്ടപൊട്ടും”

കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു. ഗ്രാമത്തിന്റെ നിഷ്കളങ്കപ്രണയം
ഉദരത്തിൽചുമക്കേണ്ടിവന്നഅൻപതുകഴിഞ്ഞ പാവം
ഖദീജ…
പിഴപ്പിച്ചവൻ …നാട്ടിൽ വിലസുമ്പോൾ പിഴച്ചവളായി തട്ടത്തിൻ മറയത്ത് ജീവിക്കാൻ വിധിക്കപ്പെട്ടവൾ…ഇങ്ങനെ എത്രയോ ഖദീജമാർ….

അച്ചായാ,
അടുത്ത വിശേഷംകൂടി എഴുതാം. ഞായറാഴ്ച ശ്രീരാമൻചേട്ടന്റെകല്യാണമായിരുന്നു. എന്റെ അച്ചായാ,ഞാനും പൊടിയമ്മയും കൂടിയാണ് പോയത്.പിള്ളേരെകൊണ്ടുപോയില്ല. ചെക്കൻകോഴിക്കാല് കിട്ടാതെ ബഹളംവെയ്ക്കും. അതുകൊണ്ട് ചെക്കനെബാലവാടിയിൽ വിട്ടു.കല്യാണസമയത്താണ് ഞങ്ങൾ എത്തിയത്. കല്യാണപെണ്ണിനെകണ്ട് കരഞ്ഞുപോയി.ഞാൻ പറഞ്ഞതുപോലെ കിളിപോലുള്ള പെണ്ണിനെ തന്നെ ശ്രീരാമൻചേട്ടന് കിട്ടി. മൂങ്ങാകിളിയാണെന്നുമാത്രം….
കല്യാണം കൂടി, കിട്ടിയ അവിലും പഴവും തിന്ന് പോയപോലെ വേഗത്തിൽ ഞങ്ങൾ വീട്ടിലോട്ട് പോന്നു…
ബാക്കി വിശേഷങ്ങൾ അടുത്തകത്തിൽ..

0 Comments

No Comment.