Skip to content

chithrodayamflashnews.com

November 28, 2026 3:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

ബന്ധങ്ങൾ പഠിപ്പിച്ച പാഠം

ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ പലർക്കും നഷ്ടമാകുന്നത് ജീവനും /ജീവിതവുമാണ്.വ്യക്തികളെ പൂർണ്ണമായി മനസിലാക്കാൻ സാധിക്കില്ല. മാത്രമല്ല വ്യക്തിയിൽ ക്രിമിനൽ സ്വഭാവം ഉണ്ടെന്ന് മനസിലാക്കാൻ കഴിയുന്നത് വളരെ വൈകിയാണ്. പുറം മോഡിയിലോ, വാക്കുകളിലൊ, പെരുമാറ്റത്തിലോ, ലൈംഗികതയോടുതോന്നുന്ന ആകർഷണമോ ബന്ധങ്ങൾ ഉടലെടുക്കുന്നു.അവസാനം “ഉടൽ (ശരീരം നിശ്ചലമാക്കാൻ ) എടുക്കാനും ” ഇതേ ബന്ധം കാരണമാകുന്നു.

അവിവാഹിതരേക്കാൾകൂടുതൽ വിവാഹേതരബന്ധങ്ങൾ കുതിച്ചുയരുന്ന ഇക്കാലത്ത്, കുടുംബബന്ധങ്ങളിലെ ഇഴയെടുപ്പം പൂർണ്ണമായി വിച്ഛേദിക്കാൻ ഇത്തരം ബന്ധങ്ങൾ കാരണമാകുന്നു.

എട്ടുകാലിപോലെയാണ് ചിലർ. ചിലന്തി ഉമിനീർ കൊണ്ട് വലയുണ്ടാക്കി ഇരയെ വീഴ്ത്തുന്നു. മനുഷ്യൻ നാക്കും വാക്കും ഇരയെ കുടുക്കാൻ ഉപയോഗിക്കുന്നു.ഒരു ഉൽപ്പന്നം സ്വന്തമാക്കണമെന്ന വാശി മാത്രമാണ് അവർക്ക് പ്രണയം /ബന്ധങ്ങൾ.വാക്സാമർത്ഥ്യംകൊണ്ട് നേടിയെടുത്തത് പലതും “ത്രിൽ “പോയാൽ ചവറ്റു കുട്ടയിൽ സ്ഥാനം.

സ്ത്രീ ഇപ്പോഴും പലർക്കും ഒരു ഉപഭോഗവസ്തുമാത്രമാണ്. തന്റെ ഇoഗിതങ്ങൾക്ക് അനുസരിച്ച് പ്രവർത്തിപ്പിക്കുന്ന യന്ത്രംമാണെന്ന ചിന്താഗതി കലാകാലങ്ങളായി കുടുംബത്തിൽ നിന്നോ /സൗഹൃദങ്ങളിൽ നിന്നോ രൂപപ്പെട്ടതാണ്.

അഭ്യസ്ത വിദ്യരെന്ന് അവകാശപ്പെടുന്ന, സമൂഹത്തിൽ വിവിധ പ്രസ്ഥാനങ്ങളുടെ ഔദ്യോഗിക സ്ഥാനമാനങ്ങൾ അലങ്കരിക്കുമ്പോഴും ചിന്തകൾക്ക് മാറ്റം വരുന്നില്ല.സ്ത്രീ എന്നാൽ മജ്ജയും മാംസവുമുള്ള, വികാരങ്ങളെ ത്രസിപ്പിക്കുന്ന, സന്തോഷിപ്പിക്കാൻ വേണ്ടിയുള്ള ഒരു കളിപ്പാട്ടമല്ല. അങ്ങനെ കാണാൻ കഴിയുന്നത് നിങ്ങളുടെ വിവേകശൂന്യത.

0 Comments

No Comment.