Skip to content

chithrodayamflashnews.com

November 28, 2026 3:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്

അച്ചായാ,ജോൺസന്റെ കൊച്ചിന്റെ(റിൻസി )യും സ്റ്റീഫന്റെ കൊച്ചിന്റെ(ജിൻജോ )യും മാമോദീസ മുക്കുന്നത് അടുത്തമാസം രണ്ടാമത്തെ ഞായറാഴ്ചയാണ്.
അച്ചായനോട് വരണമെന്ന് കത്തിൽ പ്രത്യേകം എഴുത്തണമെന്ന് അപ്പച്ചൻ പറഞ്ഞിട്ടുണ്ട്. അച്ചായൻ വരുമോ?അപ്പച്ചനെ അറിയാമല്ലോ പഴയ പുളിമരം മുറിച്ചിട്ടില്ല.അപ്പച്ചന്‌പുരുഷനെ മാത്രമേ പേടിയുള്ളു.ചെക്കന്റെ കാണാപ്പുറത്തുള്ള നുള്ള് അപ്പച്ചന് അനുഭവമാണല്ലോ. വേണമെങ്കിൽ ചെക്കനെ കൊണ്ടൊരു ജാമ്യം മേടിച്ചുതരാം.

നമ്മുടെ നാണിത്തള്ളയുടെ “പുലകുളി അടിയന്തിരം” മറ്റെന്നാളാണ്.ചെക്കൻ സന്തോഷിച്ചു നിൽക്കുകയാണ് കോഴിക്കാല് കിട്ടുമെന്നുകരുതിയിട്ട്.
ഒരാൾ മരിക്കുമ്പോൾ സങ്കടപ്പെടുമെങ്കിലും അയാളുടെ പുലകുളി ‘അടിയന്തിരം’ തന്നെയാണ്.ഭക്ഷണം കഴിക്കുന്നതിന്റെ ആർത്തിയാണ് നാട്ടുകാർക്കും,വീട്ടുകാർക്കും.അല്ലെങ്കിൽ തന്നെ എത്ര പ്രിയപ്പെട്ടവർ മരിച്ചാലും തിന്നാതിരിക്കാൻപറ്റുമോ?

ആനന്ദവല്ലികുഞ്ഞമ്മയുടെ മോൻ “വെള്ളത്തിൽ വീണ് ചത്തിട്ട് ശവമടക്ക് കഴിയും മുൻപ് കുഞ്ഞമ്മ കഞ്ഞികുടിച്ചു. പലരുംചോദിച്ചു

“എന്നാലും ആനന്ദവല്ലീ… നിന്റെ പിള്ളചത്തു കെടന്നപ്പം എങ്ങനെ കഞ്ഞി ഇറങ്ങീടീ.. നിനക്ക്? “

ആനന്ദവല്ലി കുഞ്ഞമ്മപറഞ്ഞ മറുപടി അറിയണ്ടേ അച്ചായന്?

“എന്റെ കൊച്ചു വെള്ളം വയറുനിറയെ കുടിച്ചാ ചത്തത്.പിന്നെ എനിക്കെന്താ വിശന്നപ്പം കഞ്ഞി കുടിച്ചാല് “.

ചോദിച്ചവർ ഉത്തരം മുട്ടി നിന്നുപോയി.അതാ..എന്റെ ആനന്ദവല്ലി കുഞ്ഞമ്മ.ആരുടേയും വായടപ്പിക്കും.പക്ഷേ,കുഞ്ഞമ്മയുടെ വായടപ്പിക്കാൻ ആ നാട്ടിലാരുമില്ല… കൈകൊട്ടിക്കളിക്ക് ഒന്നാംസ്ഥാനംമേടിച്ച സംഘത്തിന്റെ തലവിയാ കുഞ്ഞമ്മ.
ഓണത്തിന് നാട്ടുകൂട്ടത്തിൽമത്സരിച്ചു.നിർഭാഗ്യവശാൽ മറ്റൊരുസംഘത്തിന് ഒന്നാസ്ഥാനംകൊടുത്തു സരസ്വതി&പാർട്ടിക്ക്. ആനന്ദവല്ലികുഞ്ഞമ്മ പൂരപ്പാട്ട് തുടങ്ങി.അവസാനം സംഘാടകർ ഒന്നാംസ്ഥാനം “ആനന്ദവല്ലി&പാർട്ടിക്ക്” കൊടുത്ത് പ്രശ്നം പരിഹരിച്ചു. അതാണ് കുഞ്ഞമ്മ. കൊടുക്കേണ്ടതുകൊടുത്ത് കിട്ടേണ്ടത് മേടിക്കും.
ആനന്ദവല്ലികുഞ്ഞമ്മയുടെ കൈകൊട്ടികളികണ്ട് പ്രണയംമുത്ത് ചിറ്റപ്പൻ കെട്ടുകയായിരുന്നു അതോടെ ഇടയ്ക്കിടെ ചിറ്റപ്പന്റെ പുറത്തായി കൈകൊട്ടിക്കളി…

പറയുമ്പോൾ എല്ലാം പറയണമല്ലോ..”തിരുവാതിര “കളിയുടെ കൂടുതൽകൊണ്ടാവും കുഞ്ഞമ്മഇതുവരെ പെറ്റിട്ടില്ല…

അച്ചായാ ഇവിടെ സ്റ്റീഫൻ ലൂക്കോസ് പലവ്യഞ്ജനകടയിലെ കണക്കെഴുത്തിന് പോകുന്നു.ജോൺസണുംപണിക്കുപോകുന്നു.കൊച്ചുപിള്ളേര് സുഖമായികിടക്കുന്നു.അമ്മച്ചിയമ്മയുടെ മുട്ടുവേദന കുറവുണ്ട്. മറിയാമ്മച്ചിയും അപ്പച്ചനും കൃഷിത്തിരക്കിലും,ചെക്കൻ ഇപ്പോഴുംപത്തുവരെ എഴുതും “ണ്ട, ണ്ണ,ത്ത മാത്രമല്ല. അതിന് വള്ളി ഇടാനും പഠിച്ചു.(ണ്ടി,ണ്ണി.)പഠിത്തത്തിൽ പുരോഗതിയുണ്ട്.എന്തായാലും കാഴ്ച്ചയിൽ അച്ചായനെപ്പോലെയാണെങ്കിലും ബുദ്ധി എന്റെയാ കിട്ടിയിരിക്കുന്നത്.ചില്ലറ പഠിത്തമാണോ ഞാൻ പഠിച്ചത്. എട്ടുവരെ നന്നായി പഠിച്ചില്ലേ.
എന്റെ ഒപ്പം പഠിച്ചകോമളവും,പുഷ്പ്പവല്ലിയും അഞ്ചിൽ തോറ്റു പഠിത്തംനിർത്തി.ഞാൻ എട്ടിൽതോറ്റു.സത്യത്തിൽ ഞാൻ തോറ്റതല്ല എന്നെ മനഃപൂർവ്വംതോൽപ്പിച്ചതാണ്.

അച്ചായാ.ഇന്നിവിടെ നല്ല മഴയായിരുന്നു. അതുകൊണ്ട് നന്നായിപുതച്ചു മൂടിക്കിടന്നുറങ്ങി.ചെക്കനും,കൂടെ കിടന്നു കുറച്ചുകഴിഞ്ഞപ്പോൾ നല്ല നനവ്. ഞാൻ കരുതിവീടിന്റെ ചോർച്ചയാവുമെന്ന്. പിന്നീടാ മനസിലായത് ചെക്കൻ കിടന്ന് മുള്ളിയതാണെന്ന്.അതുവരെ കിടന്നഎല്ലാസുഖവും അതോടെ നഷ്ടമായി.ചെക്കനെ പറഞ്ഞിട്ടും കാര്യമില്ല.അവന്റെ അപ്പച്ചൻ പത്തുവയസുവരെ കിടന്നുമുള്ളിയതല്ലേ.? ഓർക്കുമ്പോൾചിരിവരുന്നു. അച്ചായാ… നാണമില്ലേ പത്തുവയസുവരെ കിടന്ന് മുള്ളാൻ..? അപ്പച്ചൻ പുളിങ്കമ്പ് കൊണ്ട് തല്ലി കിടന്നു മുള്ളൽ നിർത്തിയകാര്യവും അമ്മച്ചിയമ്മപറഞ്ഞു. ആറേഴുവയസുവരെ ഞാനും കിടന്നുമുള്ളിയിട്ടുണ്ട്.പക്ഷേ വല്ലപ്പോഴുംമാത്രം. പിന്നീട് അമ്മാവൻ ശാസ്താംകോവിലിൽനിന്നു ചരട് ജപിപ്പിച്ചു കൊണ്ടുവന്ന് അരയിൽ കെട്ടിയപ്പോഴാണ് കിടന്ന് മുള്ളൻമാറിയത്. ശരിക്കും എനിക്ക് മുള്ളൽ പാറുവിന്റെ ഉപദ്രവം ഉണ്ടായിരുന്നു.അതാ കിടന്നുമുള്ളിയത്. ആരാണ് *മുള്ളൽ പാറു” എന്നറിയണ്ടേ?

എന്റെ അമ്മാവന് “പാറു” എന്ന ഒരു മോളുണ്ടായിരുന്നു.ആദ്യത്തെ കുട്ടിയല്ലേ ലാളിച്ചുവളർത്തി.ഈ പെൺകൊച്ച് രാത്രി എന്നും കിടന്ന് മുള്ളുമായിരുന്നു. പത്ത് പന്ത്രണ്ട് വയസായിട്ടും മുള്ളൽ തുടർന്നു.അമ്മാവൻ ഒത്തിരി അമ്പലങ്ങളിൽപോയിചരടു പൂജിച്ചും, ഹോമം നടത്തിയും നോക്കി.എന്നിട്ടും കിടന്ന് മുള്ളൻ നിന്നില്ല.അവസാനം വീട്ടിൽമാന്ത്രവാദംനടത്തി. ഒരു രാത്രിമുഴുവൻ അടച്ചിട്ടമുറിയിൽപാറുവുംമന്ത്രവാദിയും മാത്രം.അവസാനംമുള്ളലിന്റെ “ഉറവിടം കണ്ടെത്തി തറച്ചപ്പോഴേയ്ക്കും നേരംവെളുത്തു.അന്നുരാത്രി മുള്ളൽപ്രേതംഒഴിഞ്ഞുപോയി. പക്ഷേ പാറു പിറ്റേന്ന് വടക്കേ പാറമ്പിലെ പൊട്ടക്കുളത്തിൽ വീണ് മരിച്ചു. മന്ത്രവാദിപറഞ്ഞത്.മുള്ളൻ നിർത്തിയപ്പോൾ പ്രവാഹം തടസപ്പെട്ടു.അതിൽനിന്നുണ്ടായചിത്തഭ്രമമാണത്രെ മരണകാരണം.

മന്ത്രവാദം നടന്നരാത്രിയിൽ പാറുവിന്റെ നിലവിളികേട്ടുവെന്നും “മുള്ളൽ പ്രവാഹത്തെ “തടയുന്ന ഹോമമായതിനാൽ ആരും അടുത്തേയ്ക്ക് ചെന്നില്ലത്രേ.” എന്തായാലും ജലത്തിൽ വീണ് പാറുമരിച്ചു.
പാറുവിന്റെപ്രേതം അവിടെയൊക്കെ കറങ്ങിനടക്കുകയും കുടുംബത്തിലെ മറ്റ് കുട്ടികളെ പിടികൂടുമെന്നും പ്രശ്നത്തിൽകണ്ടു.അതു തന്നെസംഭവിച്ചു. മുള്ളൽ പാറു എന്നെ കൊണ്ടും “മുള്ളിപ്പിച്ചു. “അമ്മാവൻ പഴയ മാന്ത്രവാദിയെ തേടിച്ചെന്നു. പക്ഷേ അപ്പോഴേയ്ക്കും മന്ത്രവാദിക്ക് ദുർമരണം സംഭവിച്ചിരുന്നു. പിന്നെ ശാസ്താംകോവിലിൽപോയി പൂജകഴിപ്പിച്ചു.ഒരുവർഷംകഴിഞ്ഞപ്പോൾ “മുള്ളൽ പാറു “എന്റെ ദേഹത്തുനിന്ന് പോയി.അല്ലെങ്കിൽ
ഞാനിപ്പോഴും കിടന്നുമുള്ളിയേനെ. ഇനി അമ്മാവൻ വരുമ്പോൾചെക്കനും ചരടൂജപിച്ച് കെട്ടിക്കണം.
അല്ലെങ്കിൽ ചിലപ്പോൾ കെട്ടിക്കാറായാലും കിടന്ന് മുള്ളിയാലോ…

ബാക്കി അടുത്ത കത്തിൽ…

0 Comments

No Comment.