Skip to content

chithrodayamflashnews.com

November 28, 2026 3:13 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി (ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്,

എന്നാലും എന്റെ അച്ചായാ,രണ്ടുദിവസം കൂടികഴിഞ്ഞ്പോകാമായിരുന്നു പിള്ളേരുടെ മാമോദീസാചടങ്ങിന് അച്ചായൻ വരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. അച്ചായനെ കണ്ടയുടനെ പുരുഷൻ തിരിച്ചറിഞ്ഞല്ലോ.അതാണ് ഹനുമാൻ കോവിലിൽ പോയതുകൊണ്ടുള്ള നേട്ടം. ചെക്കനും വലിയസന്തോഷമായി.റജിമോളുടെ കെട്ടിന് വന്നിട്ട് പോയതാണ് അച്ചായൻ. റജിമോളുടെ കൊച്ചിന് മാസം എട്ടായി.എന്നിട്ടും അച്ചായനെ കണ്ടപ്പോൾ പുരുഷൻ കയ്യിൽ പിടിച്ചുകൂടെ നടന്നില്ലേ. അച്ചായൻ വാങ്ങിക്കൊടുത്ത നാരങ്ങാ മുട്ടായിൽ ചെക്കൻ എല്ലാ പിണക്കവും മറന്നു. ‘അപ്പച്ചൻവന്നാൽ ഞാമ്മിണ്ടില്ല’. എന്നുപറഞ്ഞ ചെക്കനാണ്അച്ചായാനെ കണ്ടയുടനെ ‘അപ്പച്ചൻ വന്നേ.’ എന്ന് വിളിച്ചു കൂവിയത്. ഇളിച്ചോണ്ടുള്ള ആ വരവിൽ ആരും മയങ്ങിപ്പോവും. ചെക്കന് അച്ചായൻ മേടിച്ചോണ്ടുവന്ന നിക്കർ ഊരിപ്പോകുന്നു അച്ചായനും നിക്കറിനോട് അത്ര താല്പര്യമില്ലല്ലോ. എന്തായാലും മോളിക്കുട്ടിക്കും,പൊടിയമ്മയ്ക്കും ഉടുപ്പിന്റെ തുണികൾ ഇഷ്ടമായി അപ്പച്ചന് അച്ചായൻ മേടിച്ചുകൊടുത്ത തോർത്ത് ഉടുത്തിട്ട് എത്തുന്നില്ലത്രേ.അപ്പച്ചനത് തോളിലിട്ടു.

അച്ചായൻ എനിക്ക് മേടിച്ചു തന്ന സാരി കണ്ട് മോളിക്കുട്ടിക്ക് അസൂയയായി.അത് അവൾക്ക് കൊടുത്താൽ പകരം രണ്ടുസാരി തരാമെന്ന്. ആർക്കുവേണം അവളുടെ സാരി..

അച്ചായാ ഞാനിന്ന് വസന്താലോറൻസിനെ കണ്ടു നമ്മുടെ വായനശാലയുടെ ഉൽഘാടനത്തിന് വന്നു വസന്താലോറൻസ് പാടും, അഭിനയിക്കും, തിരുവാതിരകളിക്കും എന്തിനേറെപറയുന്നു അറിഞ്ഞുകൂടാത്ത ഒരുകളിയും ബാക്കിയില്ല. ത്രിവർണ്ണപതാകയുടെ ഉടുപ്പും, പുള്ളി സാരിയും മുത്തുമാലയും കൂണുക്കും എല്ലാംകൂടി ആനച്ചന്തമായിരുന്നു. അച്ചായാ, എനിക്കും വസന്താലോറൻസിന്റെ ത്രിവർണ്ണ പതാകയുടെ ഉടുപ്പ് വേണം മേടിച്ചുതരുമോ?

അടുത്തപ്രാവശ്യം ഓണത്തിന് കസേരക്കറക്കം വയ്ക്കുന്നുണ്ട്. ഏറാംമ്പള്ളി ചന്ദ്രപ്പൻ, ചാലപ്പുഴശ്രീധരൻ,പ്രഭാകരക്കുറുപ്പ്, അരവിന്ദൻ, കെ.ടി.വാമദേവൻ,രാജമ്മപരമു, കോരക്കൂട്ടി,സുഭദ്രകുമാരി,നടൂർ രാജഗോപാലൻ,കറിയാച്ചൻ,ധന്യാമൻ, ഗോപികാപ്രശാന്ത് ഇത്രയുംപേരെ മത്സരത്തിന് ഇറക്കും. ആർക്കൊക്കെ കസേരകിട്ടിയില്ലെങ്കിലും, രാജമ്മ പരമുവിനും,വസന്താലോറൻസിനും, ഗോപികാപ്രശാന്തിനും കസേരകിട്ടും അച്ചായാ എനിക്കും കസേരകളിക്ക് പങ്കെടുക്കണമെന്നുണ്ട്. അച്ചായൻ കുടി വന്നാൽ നമുക്കൊരുമിച്ച് കളിക്കാം.അവരുടെകൂടെകളിച്ചാൽ ഞാൻ തോറ്റുപോകും അച്ചായാ.. അവരൊക്കെകളിപഠിച്ചവരല്ലേ.. ബിസ്ക്‌കറ്റ്കടിമത്സരമോ, തീറ്റമത്സരമോആണെങ്കിൽ എനിക്ക് ഒന്നാംസ്ഥാനംഉറപ്പാണ്.പക്ഷേ ദുഷ്ടമാർ പഴം തീറ്റമത്സരം പോലുംനടത്തില്ല സങ്കടപ്പെട്ടിട്ടും കാര്യമില്ല ഒന്നും വിധിച്ചിട്ടില്ല…

അച്ചായാ,നാരായണന്റെ ഭാര്യ ദേവയാനിയെ കൗസല്യ അന്തിച്ചന്തയ്ക്ക് പോയപ്പോൾ കണ്ടു. നാരായണൻ ഇപ്പോഴും ദേവയാനിക്കുവേണ്ടി കാത്തിരിക്കുകയാണെന്ന് കേട്ട് ദേവയാനി കരഞ്ഞു അത്രേ.നാരായണന്റെ സംശയരോഗം കാരണം പിണങ്ങിപ്പോയതാണ് ദേവയാനി.വർഷം12 കഴിഞ്ഞു നാരായണൻ പതിവ്രതനായികഴിയുന്നു. ദേവയാനിക്ക്‌ പരപുരുഷബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് പിണങ്ങിയത്.പക്ഷേദേവയാനിപതിവ്രതയാണെന്ന് നാട്ടുകാരുപറഞ്ഞു കേട്ടപ്പോൾ നാരായണന് സങ്കടം വന്നു. അതിനുശേഷം
ദേവയാനിയെ കൂട്ടിക്കൊണ്ട് വരാൻ പോയി. അവിടെച്ചെന്നപ്പോൾ അമ്മാവന്റെ മോൻ പത്തുവയസായ ചെക്കനെ കുളിപ്പിച്ചു കൊടുക്കുന്നു ദേവയാനി. തുണിയുടുക്കാതെ നിൽക്കുന്ന ചെക്കനേയും ദേവയാനിയേയുംകണ്ട നാരായണൻ വീണ്ടും പിണങ്ങിപ്പോയി.അങ്ങനെ സംശയത്തിന്റെവടക്കുനോക്കിയന്ത്രവുമായി നാരായണൻ സംശയിച്ചുനിൽക്കുന്നു. അച്ചായാ.ഇവിടെ മഴയാണ്.നല്ലതണുപ്പുണ്ട്. ചെക്കൻചുരുണ്ട്‌ മൂടിക്കിടന്ന് ഉറങ്ങുന്നു. മഴയത്ത് വള്ളംപായിക്കുന്നതാണ് പതിവ്. ഇന്ന് ബാലവാടിയിൽനിന്ന് കുറെ ഉപ്പുമാവ് തിന്നു. വീട്ടിൽ വന്നപ്പോൾ കപ്പപുഴുങ്ങിയതും,പുഴമീൻകറിവെച്ചതും തിന്നു. അതോടെ ചെക്കൻ ഉറക്കം പിടിച്ചു. ‘തിന്നാൽക്ഷീണംഏത് തെണ്ടിക്കുമുണ്ട് ‘ എന്നല്ലേ…

അമ്മച്ചിയമ്മഇറയത്ത്കാലും നീട്ടിയിരിക്കുന്നു.കൊച്ചുപിള്ളേര് രണ്ടും ഇഴഞ്ഞും ഇരുന്നും പ്രാക്ടീസ് ചെയ്യുന്നു.മോളിക്കുട്ടി പൊടിയമ്മയ്ക്ക്‌ മുടി ചീകിക്കൊടുക്കുന്നു. മറിയാമ്മച്ചി പാടത്ത് പുല്ല് ചെത്താൻപോയി. സ്റ്റീഫനും ജോൺസണും പണിക്ക്‌പോയി. അപ്പച്ചനും പാപ്പനും പീപ്പിയും (പോത്തുകൾ)പാടത്ത്പണിയുന്നു.പുള്ളിപ്പശുവുംകുട്ടിയുംതൊഴു ത്തിലുണ്ട്.ഞാനിവിടെ അച്ചായന് കത്തെഴുതുന്നു. ഇനി കുറച്ചു മാസങ്ങൾകൂടികഴിഞ്ഞാൽ ഞാനും ചെക്കനും അങ്ങോട്ട് വരില്ലേ അതിനുള്ള തയ്യാറെടുപ്പിലാ ഞങ്ങൾ. പിന്നെ lഅച്ചായാ.ഇനിമുതൽ അന്തിച്ചന്ത നിർത്തലാക്കാൻപോകുന്നു പകരംവെളുപ്പിന് ചന്തകൂടാമെന്നാണ് തീരുമാനം നമ്മുടെനാട്ടിൽ ഇപ്പോൾ
മൂന്ന് ബസുണ്ട് അച്ചായാ.കടകൾ കുറെയായി.എങ്കിലുംരാഘവൻമാമനേയുംമമ്മദുകാക്കയേയും ഇതൊന്നുംബാധിക്കുന്നില്ല. അവരുടെ മുട്ടയും കുലയുംbവിറ്റുപോകുന്നു. സുശീല കൂടി വന്നതിന് ശേഷം അപ്പുണ്ണിയുടെ പുട്ട് കുത്ത് ഒന്നുകൂടി ഉഷാറായി. നാട്ടിലെപയ്യന്മാരൊക്കെ ഒരുനേരമെങ്കിലും വന്ന് പുട്ടുംപഴവുംതിന്നാതെ പോവില്ല..നാട്ടുകാര് പറയുന്നത് സുശീല അപ്പുണ്ണിയെയും തള്ളിപോകുമെന്നാണ്. അത്രമാത്രംതള്ളാണ് സുശീലകുത്തുന്ന പുട്ട് തിന്നാൻ രാഘവൻമാമന്റെ കടയിലെ തള്ള്…
എന്തായാലും അപ്പുണ്ണിയുടെ ‘തള്ളിൽ വീണസുശീലയെ ഇനി ആര്‌ തള്ളിയാലും പോകുമെന്ന് എനിക്ക് തോന്നുന്നില്ല.

അച്ചായാ കോങ്കണ്ണി പാത്തുവിന്റെ വയറ്റുനേർച്ച വെള്ളിയാഴ്ചയാണ്. കോഴിക്കോട്ടുനിന്ന് കുഞ്ഞിക്കണ്ണിന്റെ ബന്ധുക്കൾവരും. ഞാനും, പുരുഷനും മിക്കവാറും പോകും. ഖദീജാഉമ്മാച്ചി പെറ്റുകിടപ്പാണ്.ഇസ്മായിലിനെ തിരക്കി പള്ളിക്കമ്മിറ്റി ആളുവിട്ടിട്ടുണ്ട്. ഇതുവരെ അന്വേഷിച്ചുപോയവർ തിരിച്ചെത്തിയിട്ടില്ല. ലീലയാണ് പ്രസവശിശ്രൂഷചെയ്യുന്നത്. കുഞ്ഞിക്കണ്ണ് അളിയൻ കൊച്ചിനെ തറയിൽവെയ്ക്കാതെകൊണ്ട് നടപ്പാണ്….

ബാക്കി അടുത്തകത്തിൽ…

0 Comments

No Comment.