Skip to content

chithrodayamflashnews.com

November 28, 2026 3:01 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി (ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ,ഇസ്മായിലിനെ കണ്ടെത്തി. പള്ളികമ്മിറ്റികാര് വലവീശികാത്തിരുന്നു. അവസാനം ഇസ്മായില് കുരുങ്ങി. ഖദീജയേയും കെട്ട്യോളായി അംഗീകരിക്കാമെന്ന് സമ്മതിച്ചു. പക്ഷേ കൊച്ചിനേം തള്ളേം കോഴിക്കോട്ടേയ്ക്ക് കൊണ്ട്പോവില്ല. “ആഴ്ചയിൽ ഒരു ദിവസംവന്ന് ഖദീജയേയും കൊച്ചിനേയും കാണും. ചിലവിനുംകൊടുക്കും. ബാക്കിദിവസത്തിൽ നാലുദിവസം മറ്റ് നാല്ബീവിമാരോടും പിള്ളേരോടുമൊത്ത്. ഒരുദിവസം മുട്ടവ്യാപാരക്കടയില് മുട്ട എടുക്കാൻ പോകണം. വെള്ളിയാഴ്ച കുളിച്ച് പള്ളിയിൽ പോകണം.അങ്ങനെ ഏഴുദിവസംഡ്യൂട്ടി തീരുമാനിക്കപ്പെട്ടു. ഇസ്മായിലിനെ ഖദീജയുമായി കെട്ടിക്കണമെങ്കിൽ ആദ്യഭാര്യയുടെസമ്മതംവേണം. അതിനുള്ള നീക്കവും തുടങ്ങി. അപ്പോഴാണ് ഖദീജ തീരുമാനം പറഞ്ഞത്.

“ജ് മേണ്ട. ആ. ശെയിത്താനെ.മുട്ടേം കൊണ്ട് ബന്ന് എന്നെ പെയപ്പിച്ചതും പോരാ. എന്നെ അറിഞ്ഞൂടാന്ന് നാട്ടാരെ മുമ്പി പറഞ്ഞോനാ..ഓൻ…എനക്ക് മേണ്ട. ഉസ്മാന് പടച്ചോന്റെ കുട്ടിയാ. പടച്ചോൻ കാക്കും..”

ആരൊക്കെ പറഞ്ഞിട്ടും ഖദീജയുടെ അഭിപ്രായം മാറ്റാൻ കഴിഞ്ഞില്ല.അങ്ങനെ “കുട്ടിയെ പടച്ചോൻ തിരികെപ്പോയി”. ഖദീജയുടെ തീരുമാനത്തെ സാവിത്രിദേവൻ അഭിനന്ദിച്ചു. ഖദീജാ നീയാണ് പെണ്ണ്. ആണിന്റെമുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കേണ്ടകാര്യമില്ല. കാര്യംകാണാൻ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പള്ളയിലായപ്പോൾ നടതള്ളിയ ഇസ്മായിലിനെ പോലെ ഉള്ളവന്മാരെ ജീവിതത്തിൽനിന്ന് പുറം തള്ളുക തന്നെവേണം.”

ഇതുകൂടി കേട്ടപ്പോൾ ഖദീജ തന്റെ തീരുമാനത്തിൽ അഭിമാനംകൊണ്ടു. അമ്മായിയുടെ തീരുമാനം മരുമോനും ഇഷ്ടമായി.

“രണ്ട് മാസം കഴിഞ്ഞാ പാത്തു. പെറും.അളിയനും അതിന്റെകുടെ ബളരും…. മാമി എങ്ങാട്ടും പോണ്ട”.

കുഞ്ഞിക്കണ്ണും അമ്മായിയെ സപ്പോർട്ട് ചെയ്തു. അതോടെഖദീജയ്ക്ക് ധൈര്യമായി. ഖദീജപറഞ്ഞു.

” ഉസ്മാനെ അപ്പം വിറ്റ് ഞാൻ ബളത്തും.”

ഖദീജ പറഞ്ഞതിലും കാര്യമുണ്ട് പാത്തുവിനെ പെറ്റപ്പം ഖദീജയുടെ കെട്ടോൻ ഇല്ല്യാസ് പോയതാണ്.കൊച്ചിന് കോങ്കണ്ണ് വന്നതിൽ സംശയിച്ചാണ് ഇല്ല്യാസ് ഖദീജയേയും,കൊച്ചുപാത്തുവിനേയും ഉപേക്ഷിച്ചുപോയത്. ഖദീജയുടേയോ,ഇല്ല്യാസിന്റെയോ, കുടുംബത്തിൽ ആർക്കുംകോങ്കണ്ണ് ഇല്ലത്രേ അപ്പോൾ പിന്നെ കൊച്ചിന് എങ്ങനെ കോങ്കണ്ണ് വന്നു അതാണ് ഇല്ല്യാസിന്റെ സംശയം..അതിന് ശേഷം അച്ചപ്പവും, ഉണ്ണിയപ്പവും,, മുറുക്കും, കുഴലപ്പവും ഉണ്ടാക്കി ചന്തകളിലും വീടുകളിലും കൊണ്ടുനടന്ന് വിറ്റാണ്‌ഖദീജ കോങ്കണ്ണിപാത്തൂനെ വളർത്തിയത്, പലഹാരംഉണ്ടാക്കിവിൽക്കുന്നത്കാരണം ചിലർ രഹസ്യമായി ഖദീജയെ “അപ്പംഖദീജ “എന്നും വിളിച്ചിരുന്നു. പിന്നെ വയറ്റുനേർച്ചയ്ക്കും. ഓണപ്പലഹാരമുണ്ടാക്കാനും ഖദീജയെ തേടി ആളുകൾവന്നു.
കോങ്കണ്ണി വലുതായപ്പോൾ ഖദീജഉമ്മാച്ചി ലോറൻസുതലാളിയുടെ വീട്ടിൽ വീട്ടുപണിക്കാരിയായി. അതോടെ നെയ്ച്ചോറും,ബിരിയാണിയും ഉണ്ടാക്കാൻപഠിച്ചു. ഇനി വീണ്ടും ഉസ്മാനെ വളർത്താൻ അപ്പക്കച്ചോടം തുടങ്ങുമായിരിക്കും.

അച്ചായാ, നമ്മുടെ വറീത് മൂപ്പീന്നിന് പെട്ടൊരു തളർച്ചവന്നു.ആരൊക്കെയോ ചേർന്ന് പപ്പനാഭൻ ഡോക്ടറുടെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെച്ചെന്നപ്പോഴാണ് അറിഞ്ഞത് വറീത് മൂപ്പീന്നിന് ജ്വരപ്പനിയാണെന്ന്. വീട്ടിൽ വിടത്തില്ല ആശുപത്രിയിൽ കിടത്തിചികിത്സയാണ്. ആശുപത്രിയിൽ കിടന്നപ്പോഴാണ് ശിശ്രൂഷിക്കാൻ ആളില്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കിയത്‌. വറീത് മൂപ്പീന്ന്
എപ്പോഴോ തൊട്ടടുത്ത് കിടക്കുന്ന സരസ്വതിയെ പരിചയപ്പെട്ടു .എഴുപത്തിഅഞ്ചു കഴിഞ്ഞ സരസ്വതിക്കും കൂട്ടിനാരുമില്ല. അഞ്ചുപെൺമക്കളുണ്ടായിരുന്നു.മൂന്നെണ്ണത്തിനെ കെട്ടിച്ചു. ഒരെണ്ണം തുണിയും കൊണ്ടുവന്ന തമിഴന്റെ കൂടെ ഒളിച്ചോടിപ്പോയി.ഒരെണ്ണം ഉള്ളത് കുളത്തിൽവീണ് ചത്തു. കെട്ടിയോൻ വിദ്യാധരൻ എട്ട് വർഷം മുൻപ് മരിച്ചു. എന്തായാലും ശിശ്രൂഷിക്കാൻ ആളില്ലാത്ത രണ്ടുപേരും പരസ്പരം താങ്ങായി. ഒരാഴ്ചകഴിഞ്ഞപ്പോൾ സരസ്വതിയുടെ “വയറിളക്കം”കുറഞ്ഞു. വീട്ടിൽപോകാറായി. വറീതിന് പനികുറയാൻ പിന്നെയും ദിവസങ്ങളെടുത്തു. ആശുപത്രീന്ന് പേര് വെട്ടിയെങ്കിലും സരസ്വതി ആശുപത്രിവിട്ട് പോയില്ല. കാരണം
“വയറിളക്കം” മറ്റൊരിളക്കമായിരണ്ടുപേരിലുംമാറി . വറീതിന്റെ ജ്വരപ്പനി “പ്രണയപ്പനിയായി”. ആശുപത്രിയിൽ നിന്ന് മടങ്ങിവന്ന വറീത് മുപ്പീന്നിന്റെ
വണ്ടിക്കകത്ത് മറ്റൊരു “ചരക്കായി”
സരസ്വതിയും ഉണ്ടായിരുന്നു. വണ്ടിക്കാളകൾ സന്തോഷത്തോടെ ആ പ്രണയജോഡികളെ ആനയിച്ചു. നാട്ടുകാർക്കും സന്തോഷമായി. മകൾ കത്രീനയുടെ ചെറിയപ്രായത്തിൽ കെട്ട്യോള് മരിച്ചിട്ടും കത്രീനയ്ക്ക് വേണ്ടി ജീവിച്ച വറീത്…
കത്രീന കരിപ്പെട്ടിക്കാരനോടൊപ്പം ഒളിച്ചോടിയപ്പോൾ സങ്കടപ്പെട്ട വറീത്, ഒക്കത്തൊരുകൊച്ചുമായി കത്രീന തിരികെവന്നപ്പോഴും ഇരുകയ്യും നീട്ടി മകളേയും കൊച്ചുമോനേയും സ്വീകരിച്ചവറീത്, കത്രീന വികാരിയച്ചന്റെ വികാരമായിമാറിയപ്പോൾ കൊച്ചുമോനെചിറകിൽ കീഴിൽവെച്ചുവളർത്തിയ വറീത്, കൊച്ചുമോനെ പണക്കാരനായികാണാൻപേർഷ്യയിൽ അയച്ച വറീത്.വാർദ്ധക്യത്തിൽ ഒറ്റക്കായിപ്പോയ വറീതിന് സരസ്വതികൂട്ടായിരിക്കാൻ നാട്ടുകാരും ആഗ്രഹിച്ചു. വറീത് മൂപ്പീന്നിന്റെ വീട്ടിൽ ഒത്തുകൂടിയവർക്കെല്ലാംസരസ്വതി കട്ടൻചായകൊടുത്ത് സൽക്കരിച്ചു..ഇരുട്ടിയപ്പോൾ യാത്രപറഞ്ഞ് എല്ലാവരും പിരിഞ്ഞു.

ഇന്ന് കോങ്കണ്ണിപാത്തൂന്റെ വയറ്റുനേർച്ച. കോഴിക്കോട്ടുനിന്ന് കുഞ്ഞിക്കണ്ണിന്റെ മാമയും മറ്റ്ബന്ധുക്കളും എത്തി.ഏഴുകൂട്ടപലഹാരങ്ങളും നിരന്നു… വന്നവർക്കും, അയൽക്കാർക്കും നെയ്ച്ചോറും, പോത്തിറച്ചിയും വിളമ്പി. ചെക്കൻ കോഴിക്കാല് തപ്പിയെങ്കിലുംകിട്ടിയില്ല. പോത്തിറച്ചിയിൽകോഴിക്കാല് ഉണ്ടാവില്ലെന്ന് ചെക്കനറിയില്ലല്ലോ…
പോത്തിറച്ചിയെങ്കിൽ പോത്തിറച്ചി. എന്നാലും ചെക്കൻസംശയംചോദിച്ചു..

“അമ്മച്ചീ.. ന്താ..കോയിക്കാല് ഇല്ലാത്തെ?ഇന്നാള് ..എറച്ചി..തിന്നപ്പം കാലുണ്ടായിരുന്നല്ലോ.. ഇത്. കാലില്ലാത്ത കോഴിയാ…?”

ചെക്കന്റെ സംശയംതീർക്കാൻ ഞാൻ രഹസ്യമായിപറഞ്ഞു.

“ടാ..ഇത് പോത്തിറച്ചിയാ..പോത്തിന്റെ കാല് വലുതല്ലേ അതുകൊണ്ട് ചെറുതായി മുറിക്കും.അതുകൊണ്ട് കാല് കാണാൻ പറ്റില്ല.”

എന്റെ അച്ചായാ, പറഞ്ഞത് അബദ്ധമായി എന്ന് ചെക്കന്റെ അടുത്തചോദ്യത്തിൽ നിന്ന്‌മനസിലായി.

“അമ്മച്ചീ, അപ്പോ..നമ്മുടെ പാപ്പനേംപീപ്പീയെം കറിവെച്ചാൽ കാലുകാണാൻ പറ്റില്ലേ?”

“ടാ കറിവെയ്ക്കുമ്പോൾ ചെറിയ കഷ്ണങ്ങളായി മുറിക്കുമല്ലോ. അപ്പോൾ കാല് തിരിച്ചറിയാൻ പറ്റില്ല”.

അവിടെവെച്ചുപ്രശ്നം തീർന്നെന്നുകരുതി . തിന്നുകഴിഞ്ഞയുടനെ വീട്ടിൽ പോകാൻ ചെറുക്കൻ നിർബന്ധം പിടിച്ചു. വീട്ടിലെത്തിയതും അപ്പച്ചൻ വരാൻകാത്തിരുന്നു.വൈകുന്നേരം പോത്തുകളെയും(പാപ്പനുംപീപ്പിയും കൊണ്ട് അപ്പച്ചനെത്തി ഉടനെ ചെക്കൻ ചെന്ന് പോത്തിന്റെകാലുകൾ നോക്കി.
” അപ്പാപ്പാ… പോത്തിനെ കറിവെച്ചാ കാല് കാണാണ്ടാവോ ?

ചെക്കന്റെ പൊട്ടത്തരംകേട്ട് അപ്പച്ചന് ചിരിവന്നു.

“ആരാ പറഞ്ഞത് പോത്തുകറിയിൽ കാലുണ്ടാവില്ലെന്ന് ?പോത്തിന്റെ കാലുണ്ടാവും”. അതോടെ ചെക്കന്റെ മട്ട് മാറി.

“എനിച്ച് പാത്തൂന്റെ കൊച്ചു കല്യാണത്തിന് പോത്തുകാല് കിട്ടീല്ല അപ്പാപ്പാ…

കാര്യത്തിന്റെ കിടപ്പ് അപ്പച്ചന് പിടികിട്ടി.
ഉത്തരംകിട്ടാതെചെക്കൻ അടങ്ങിയിരിക്കില്ലെന്നുമാത്രമല്ല ഉത്തരംമുട്ടിയാൽ കാണാപ്പുറത്ത് നുള്ളും കിട്ടും.അപ്പച്ചൻ പതുക്കെ തടിയൂരി.

” ശരിയാ കറിയിൽ പോത്തുകാല് കാണൂല. കാല് മാറ്റിയിട്ട് ഇറച്ചിയാ കറിവെക്കുന്നത്.അതാണ് നിനക്ക് കിട്ടാഞ്ഞത്. “

അപ്പച്ചൻ പറഞ്ഞത്
ചെക്കന് വിശ്വാസം വന്നില്ല.

“അപ്പോ. കാല് എന്ത്ചെയ്യും?”

ചെക്കൻ വിടാൻ ഭാവമില്ല.

“തലയുടെ ഒപ്പംകുഴിച്ചുമൂടും. “.

അമ്മച്ചിയമ്മ അപ്പച്ചനെ രക്ഷപ്പെടുത്തി.

.”അമ്മമ്മേ.. പാപ്പനേം പീപ്പിയെം കറിവെക്കുമ്പം. പുരുഷന് കാല് തരണം ട്ടോ..’

അമ്മച്ചിയമ്മ സമ്മതിച്ചു. ‘കാല് മാത്രം കറി വെച്ചു കൊടുക്കാമെന്ന ഉറപ്പിൽ പ്രശ്നം അവസാനിച്ചു.

കോങ്കണ്ണിപാത്തുവിന്റെ വയറ്റുനേർച്ച വരുത്തിവെച്ച വിന.എന്തായാലും വയറുകാണാൻ വന്നരൊക്കെ ഖദീജയുടെകൊച്ചിനെ കണ്ട് അമ്പരന്നു. പക്ഷേ,കുഞ്ഞിക്കണ്ണ് ‘അളിയൻകുഞ്ഞിനെ’ എല്ലാവർക്കും പരിചയപ്പെടുത്തി. കോഴിക്കോടുകാരനായ ഇസ്മായിലിന്റെ മുഖശേലുള്ളകൊച്ചിനെ കണ്ട് കോഴിക്കോട്ടുനിന്ന് വന്ന കുഞ്ഞിക്കണ്ണിന്റെ ബന്ധുക്കൾ അടക്കംപറഞ്ഞു. ഖദീജ. മോളുടെ വയറ്റുനേർച്ച പ്രമാണിച്ച് പെറ്റെണീച്ചു.വന്നവരെ സൽക്കരിക്കാൻ കൂടി.ഖദീജ ഉണ്ടാക്കിയ നെയ്ച്ചോറ് തിന്നപ്പോൾ കുഞ്ഞിക്കണ്ണിനും സന്തോഷമായി.അമ്മായിയുടെ കൈപ്പുണ്യം മരുമോനറിയാം.ഇനി അമ്മായിചുടുന്ന അപ്പത്തരങ്ങളെല്ലാം

മരുമോനിക്ക് മാത്രം…

0 Comments

No Comment.