Skip to content

chithrodayamflashnews.com

November 28, 2026 2:12 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ, ഇവിടെ മഴപെയ്തുകൊണ്ടിരിക്കുന്നു. നല്ല തണുപ്പുണ്ട്.ആകെ ഉണ്ടായിരുന്ന കമ്പിളിപ്പുതപ്പ് അമ്മച്ചിയമ്മയ്ക്കും കൊടുത്തു.തണുക്കാതിരിക്കാൻ ഞാനിപ്പോൾ അച്ചായന്റെ ഉടുപ്പ് എടുത്തിടും.അച്ചായന്റെ ഉടുപ്പിട്ടാൽ എനിക്കു പിന്നെ മറ്റു വസ്ത്രങ്ങൾ ധരിക്കേണ്ട ആവശ്യമില്ല. കുപ്പായംപോലെ മുട്ടൊപ്പം കിടന്നോളും. മഴ തുടങ്ങിയതോടെ,സ്റ്റീഫൻ വള്ളംകളി കാണാൻ പോയി വന്നപ്പോൾ വാങ്ങിക്കൊടുത്ത ചുണ്ടൻവള്ളം മുറ്റത്തെ വെള്ളത്തിൽ ഓടിച്ചുകളിക്കുകയാണ്‌ ചെക്കൻ. മഴനനഞ്ഞു പനിപിടിക്കും എന്നുപറഞ്ഞാലും കേൾക്കില്ല. സ്റ്റീഫന്റെ മോൻ ജിൻജോ മുട്ടിലിഴഞ്ഞുതുടങ്ങി. ജോണിന്റെ റിൻസി നീന്തിതുടങ്ങി.ജിൻജോക്കൊപ്പം റിൻസിയെ മുട്ടിലിഴയാൻ പുരുഷൻ പരിശീലിപ്പിക്കുന്നുണ്ട്.പക്ഷെ,രണ്ടുമാസത്തെ മൂപ്പ് ജിൻജോക്കല്ലേ. അതുകൊണ്ട് റിൻസി ജിൻജോയുടെ ഒപ്പം ഇഴഞ്ഞുതോൽക്കുകയാണ് പതിവ്.റിൻസിയെ ജയിപ്പിക്കാൻ വേണ്ടി ജിൻജോയെ പിടിച്ചുവെക്കാറുണ്ട് പുരുഷൻ.എന്നാലും റിൻസി ജയിക്കുന്നില്ല.പുരുഷന് റിൻസിയോടാണ് ഇഷ്ടം അവൾ ജയിച്ചുകാണാനാണ് ചെക്കന് താല്പര്യം.

” മോള് വിസമിക്കണ്ട ഒരു തിവസം നമ്മക്ക് ജിൻതോയെ തോപ്പിക്കാം”.

എന്ന് റിൻസിയെ ഇടയ്ക്കിടെ ചെക്കൻ ആശ്വസിപ്പിക്കാറുണ്ട്… പക്ഷേ തിന്നാൻ എന്തെങ്കിലും കിട്ടിയാൽ

” മോള്ക്ക് ഇനിയും തിന്നാലോ, ഇച്ചായനല്ലേ വേകം വളരേണ്ടത്?ഇച്ചായൻ വളന്ന് വല്യ ആളാകുമ്പം ഉടുപ്പും വിസ്ക്കറ്റും കൊറേ മേടിച്ചു തരാട്ടോ.”

ഇങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ച് റിൻസിയുടെ കൈയ്യിലെ ബിസ്കറ്റും, മറ്റ് പലഹാരങ്ങളും തരം കിട്ടിയാൽ ചെക്കൻ അടിച്ചുമാറ്റും. അവന്റെ അപ്പച്ചനും അക്കാര്യത്തിൽ ആള് മോശമല്ലല്ലോ. എന്തെല്ലാം മോഹനവാഗ്ദാനങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടിപ്പോൾ ഒരു കത്തയച്ചാൽ സമയത്ത് മറുപടി അയയ്ക്കാറുണ്ടോ അച്ചായൻ?
ഇപ്പോൾ എനിക്ക് തോന്നുന്നു അച്ചായന് വാധ്യാര്പണി വേണ്ടായിരുന്നു എന്ന്.
അപ്പച്ചനോടൊപ്പം കൃഷിപ്പണിക്ക് നിൽക്കുന്ന നാരായണനും,സുന്ദരനും ജീവിക്കുന്നില്ലേ? അച്ചായന് എപ്പോഴും
പിള്ളേരുടെ പകർത്തിയെഴുത്ത് നോക്കാനേ സമയമുള്ളൂ…ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ ആറ്റിൽചാടിചത്തുകളയുന്നതാണ് നല്ലതെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.വെള്ളത്തിൽകിടന്ന് നീന്തിതുടിച്ച് ചാവാല്ലോ..

അച്ചായാ,പൗലോസ്‌ അച്ചായനെ കെട്ട്യോള്‌ കൊച്ചുത്രേസ്യ അമ്പോറ്റി വൈദ്യന്റെ വൈദ്യശാലയിൽ നിന്ന് വീട്ടിലേയ്ക്ക് കൊണ്ടുപോയി.ഒരുമാസം തരുണീമണികളുടെ കരലാളനമേറ്റുകിടക്കാൻ കൊതിച്ച പൗലോസ് ഇപ്പോൾ കൊച്ചുത്രേസ്യയുടെ തഴമ്പുവീണ കൈയുടെ തലോടലിൽ തൃപ്തിപ്പെടുന്നു. കിടപ്പ് വൈദ്യശാലയിലാണെങ്കിലും ഭക്ഷണംവീട്ടിൽനിന്ന് കൊച്ചുത്രേസ്യ കൊണ്ടുകൊടുക്കുമായിരുന്നു. ഒരുദിവസം കൊച്ചുത്രേസ്യവന്നപ്പോൾ സൂസന്നാമ്മ പൗലോസിന്റെ അടുത്തിരിക്കുന്നു.സംഗതി സോത്രം പാടിനടക്കുമെങ്കിലും കൊച്ചുത്രേസ്യയ്ക്ക്‌ മനസിലായി ഇത് താൻവിചാരിച്ചതുപോലെ “ചെകുത്താന്റെ കളിമാത്രമല്ല ഇടക്ക്‌ പൗലോസും സൂസന്നാമ്മയും കളിക്കുന്നുണ്ടെന്ന്.”
പൗലോസിന്റെ കെട്ട്യോളെ കണ്ടതും കുരിശുകണ്ട ചെകുത്താനെപ്പോലെ സൂസന്നാമ്മ ഓടി മറഞ്ഞു.

“ഇന്നത്തോടെ ഇവിടത്തെ
കെടപ്പുമതി.ഇനി വീട്ടിച്ചെന്നുകെടക്കാം.
കണ്ടവളുമാര് ഇനി നിങ്ങളെ കൊണ്ട് സുഖിക്കണ്ട.എണീക്ക് മനുഷ്യാ..വീട്ടീപോവാം.”.

കൊച്ചുത്രേസ്യയെ അനുസരിക്കുകയെ പൗലോസിന് വഴിയുണ്ടായിരുന്നുള്ളു…. പക്ഷേ, അതുകൊണ്ടൊന്നും സൂസന്നാമ്മയെ തോൽപ്പിക്കാൻ കഴിഞ്ഞില്ല.സൂസന്നാമ്മ തനിക്കറിയാവുന്ന മലയാളം അക്ഷരങ്ങൾ ചേർത്ത് കത്തെഴുതി കൊച്ചുപെണ്ണിന്റെ മോള് പങ്കിയുടെ കൈവശം കൊടുത്തുവിട്ടു.പങ്കി സൂസന്നാമ്മയുടെ ദൂത് കൊച്ചുത്രേസ്യ അറിയാതെ പൗലോസിനെ ഏൽപ്പിച്ചു. കത്തുതുറന്നുവായിച്ചപൗലോസിന്റെ കണ്ണുതള്ളിപോയി.

“എനക്ക് എത്തായം പിയ്യാ പൊട്ടാ പോലോച്ചായനറിയുന്നേന്,
സൂസന്നാമ്മ എഴുതന കാത്ത്.. അച്ചാനെ കണാൻ കെതിയാവണ്.അച്ചാന്
എന്നേ കണാൻ കെതിയോണ്ടാ. പക്കീടെ കയ്യില് കെടുത്തുവിടണേ മറപടി..അച്ചാനെ കൊട്ടിപ്പിച്ച് ഉമ് മാ..”

അച്ചാന്റ സൂസൂ

കത്ത് വായിച്ച് പൗലോസ് മറുപടിയെഴുതി പങ്കിയുടെ കൈയിൽ കൊടുത്തുവിട്ടു.

“എന്റെ സൂസൂ,

പൊന്നേ നീയില്ലാതെ എനിക്കൊരു
ജീവിതമുണ്ടോടീ?കാലൊന്ന് ശരിയാവട്ടെ അച്ചായൻ വരുന്നുണ്ട്. നിന്റെ സങ്കടങ്ങൾ
എല്ലാം മാറ്റിത്തരുന്നുണ്ട്.ഇവിടെഞാനിപ്പോൾ നിന്നെ ഓർത്തിരിക്കുകയാണ്.ഈ താടക ഒന്ന് മാറാതെ കത്തെഴുതാനും പറ്റില്ല.നീ വിഷമിക്കണ്ട സൂസൂ നിനക്ക് ഞാനുണ്ടെടീ.. മുത്തേ.. പൊന്നിൻകുടമേ,
എന്റെ സുസുക്കുട്ടീ. ഉമ്മ..ഉമ്മ..

എന്ന്,

നിന്റെ പൗലോച്ചായൻ.”

അങ്ങനെ പങ്കി തന്റെ യജമാനത്തിയുടെ
കണ്ണുവെട്ടിച്ച് യൂദാസിനെ പോലെ ചാരപ്പണിചെയ്യാൻ തുടങ്ങി. പകരം സൂസന്നാമ്മ ഗോതമ്പ് കുഴക്കട്ട ഉണ്ടാക്കി പങ്കിക്ക് കൊടുക്കും.
കൊച്ചുപെണ്ണിന്റെ മോള് പങ്കിയെ മുറ്റമടിക്കാനും മറ്റ് പുറംപണിക്കുമായി കൊച്ചുത്രസ്യ വിളിച്ചുനിർത്തിയതാണ്. മാസത്തിൽ അഞ്ചുപക്ക അരി കൊടുക്കണം അതാണ് വ്യവസ്ഥ.അരി കിട്ടിയാലും കൊച്ചുപെണ്ണ് ഉൾപ്പെടെ ഒൻപത് പേര് കഞ്ഞികുടിക്കും.പക്ഷേ സൂസന്നാമ്മയുടെ കുഴക്കട്ട എന്നും പങ്കിയ്ക്ക് മാത്രം തിന്നാമല്ലോ.
അങ്ങനെ പ്രണയലേഖനങ്ങൾ എഴുതി പൗലോസും,സൂസന്നാമ്മയും ദിവസങ്ങൾ തള്ളിനീക്കുന്നു…

അച്ചായാ, വിശേഷങ്ങൾ ഇനിയുംഒത്തിരിയുണ്ട്.അടുത്ത കത്തിൽ ബാക്കിയെഴുതാം.എങ്കിലും ലീലയുടെ മോള് രാധാമണിയെ പ്രസവത്തിന് വിളിച്ചുകൊണ്ട് വന്നത് കൂടി എഴുതാം. രാധാമണിയെകെട്ടികൊണ്ടുപോയത് തിരുവന്തോരത്തല്ലെ.. കെട്ടിയോൻ രാജേന്ദ്രനും കുടുംബക്കാരുംകൂടി രാധാമണിയെ പ്രസവത്തിന് വീട്ടിൽകൊണ്ടാക്കി.പ്രസവം പപ്പനാഭൻ ഡോക്ടറുടെ ആശുപത്രിയിലാണ്. അപ്പുണ്ണിയുടെ കെട്ട്യോള് സുശീലയ്ക്കും ഇത് എ ട്ടാം മാസമാണ്. രാധാമണിയാണോ സുശീലയാണോ ആദ്യം പെറുന്നത്. എന്നാണ് അറിയാൻ പറ്റാത്തത്.നാണിത്തള്ള ഉണ്ടായിരുന്നെങ്കിൽ പേറിന് ആശുപത്രിയിൽ പോകണ്ടതായിരുന്നു .ഇപ്പോൾ വടക്കുനിന്നു ഒരു വയറ്റാട്ടി പ്രസവമെടുക്കാൻ പോകുന്നതായി അറിഞ്ഞു.വറീതുമൂപ്പീന്ന് ചരക്കെടുക്കാൻ പോയവഴിക്ക് അ റിഞ്ഞതാണ്.സുശീലയെ ശിശ്രൂഷിക്കുന്നത് വറീതിന്റെ സരസ്വതിയല്ലേ.സുശീലയുടെ ആരോഗ്യം ലനിർത്തണ്ടേ.ആശുപത്രിയിൽ പെറ്റാൽ വയറുകീറിയാലോ..

അച്ചായാ, അവിടെ മഴുണ്ടോ? അമ്മിണിയുടെ പാചകം എങ്ങനെയുണ്ട്.കോവയുടെവള്ളികൾ. പൂക്കാറുണ്ടോ ? ഇവിടെ ഈ മഴയുടെ തണുപ്പിൽ..

0 Comments

No Comment.