Skip to content

chithrodayamflashnews.com

November 28, 2026 1:38 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ, സുശീല പ്രസവിച്ചു. ഏതുസമയവും സുശീലയുമായി പോകാൻ മണിയൻകാളയും,കരുണൻകാളയുംറെഡിയായിരുന്നു.പക്ഷേ സുശീലയുടെ പിള്ളേർ ഒന്നിനും കാത്തുനിന്നില്ല. രണ്ടുപേരും തമ്മിൽ തമ്മിൽ മത്സരിച്ചു. ഒരാൾ ആദ്യം പുറത്തിറങ്ങി. മറ്റവൻ വിട്ടുകൊടുക്കുമോ? അവനും പുറത്തുചാടി. സരസ്വതി മരച്ചീനി നുറുക്കികൊണ്ടിരിക്കുമ്പോൾ സുശീലയുടെ വിളികേട്ടു.ഓടി എത്തിയപ്പോഴേയ്ക്കും തള്ള് അപ്പുണ്ണിയുടെ മൂത്തമോൻ പുറത്തു വന്നു കഴിഞ്ഞിരുന്നു. ള്ളയവൻ അപ്പോഴും തള്ളിക്കൊണ്ടിരിക്കുന്നു.സരസ്വതിഉണർന്നു പ്രവർത്തിച്ചു.ചീനിനുറുക്കിയ കത്തികൊണ്ട് പൊക്കിൾകൊടി മുറിച്ചു. അപ്പോഴേയ്ക്കും ഇളയവൻ തല വെളിയിലേയ്ക്കിട്ടു പരിസരംവീക്ഷിച്ചു. തലപുറത്തു വന്നതും സുശീല ഒരു ഉന്തുകൂടികൊടുത്തു.
ചെക്കൻ ഒറ്റ തള്ളലിൽ പുറത്തുവീണു.കൈയിൽകിട്ടിയത് വറീത് മൂപ്പീന്ന് ഉടുത്തിട്ട് കഴുകാനിട്ടിരുന്ന കൈലിയാണ്. സരസ്വതി കിട്ടിയ തുണിയിൽ കൊച്ചുങ്ങളെ പൊതിഞ്ഞു .ഇതിനോടകം ലീലയും, കൗസല്യയുമെത്തി.പായ വിരിച്ച് സുശീലയെ മാറ്റിക്കിടത്തി. സരസുവിന്റെ ചെക്കൻ രാഘവൻമാമന്റെ കടയിലേക്കോടി.പൂട്ട് തള്ളിക്കൊണ്ടിരുന്ന അപ്പുണ്ണി വറീതിന്റെ വീട്ടിലേക്കോടി.ഇരട്ടകുട്ടികളുടെ അച്ഛനായതിന്റെ സന്തോഷതള്ളലിൽ അപ്പുണ്ണി പിള്ളേരെ മാറിമാറി നോക്കി തന്റേതാണെന്ന് ഉറപ്പിച്ചു. ആദ്യകെട്ട്യോൻ മുരുകനിൽ മൂന്ന് പിള്ളേരുള്ള സുശീല തന്റെ കന്നി പ്രസവംപോലെ അപ്പുണ്ണിയുടെ മുഖത്തുനോക്കി ചിരിച്ചു. ആ ചിരിയിൽ മയങ്ങിയ അപ്പുണ്ണി ആരും കാണാതെ
സുശീലക്കൊരു സ്നേഹചുംബനം നൽകി.

അങ്ങനെ തള്ള് അപ്പുണ്ണിയും അച്ഛനായി. ചുളുവിൽ അപ്പുപ്പനായതിന്റെ സന്തോഷത്തിൽ രാഘവൻ മാമൻ അന്നത്തെ ദിവസം വന്നവർക്കെല്ലാം കട്ടൻചായ സൗജന്യമായി കൊടുത്തു.
പിറ്റേന്ന് മുതൽ അപ്പുണ്ണി ദിവസത്തിൽ ഒരുപ്രാവശ്യം വറീത് മൂപ്പീന്നിന്റെ വീട്ടിൽ പോയി സുശീലയെയും,പിള്ളേരേയും കണ്ട് മടങ്ങിപോകുന്നു.

വളരെ നാളുകൾക്ക് ശേഷം ഇന്നലെ അമ്മാവൻ വന്നു.നാണിപ്പൂവൻ കുലയും 25 തേങ്ങയും,അമ്മാവൻ നട്ടുവളർത്തിയ ഒരു മത്തങ്ങയും കൊണ്ടുവന്നു.മത്തങ്ങ കണ്ടതും കൊച്ചുപിള്ളേർ രണ്ടുപേരും പേടിച്ചുകരയാൻ തുടങ്ങി. പുരുഷൻ പിള്ളേർക്ക് രണ്ടുപേർക്കും മത്തങ്ങയെ കുറിച്ച് ക്ലാസ് എടുത്തു.

” കുറ്റികളെ ഇതാണ് മത്തങ്ക. ഇത് കറി വെച്ചാ തിന്നാം.പേടിച്ചണ്ട. ഇച്ചായൻ പറഞ്ഞില്ലേ മത്തങ്ക ആരേം ഒന്നുംചെയ്യൂല.
ഇത് കറി ബെച്ച് നമക്ക് തിന്നാം.”

പിള്ളേർക്ക് കാര്യമായിട്ട് ഒന്നും മനസിലായില്ലെങ്കിലും ഇച്ചായൻ വലിയസംഭവമാണെന്നും ഏത് ഭീകര ജീവിയിൽനിന്നും തങ്ങളെ രക്ഷിക്കുമെന്നും വിശ്വാസമായി.അതോടെ കൂട്ടക്കരച്ചിൽ നിന്നു.പിള്ളേരുടെ മുന്നിൽ ആളാവാനുള്ള അവസരവും ചെക്കൻ പാഴാക്കിയില്ല. മത്തങ്ങയിൽ തൊട്ടും തലോടിയും ധീരത കാണിച്ചു. അതോടെ പിള്ളേരും മത്തങ്ങയിൽ തൊട്ടു.എന്തിന് കൂടുതൽപറയുന്നു.അമ്മച്ചിയമ്മ കറിയുണ്ടാക്കാനായി മത്തങ്ങ എടുത്തുകൊണ്ടു പോയപ്പോൾ പിള്ളേര് രണ്ടും കരച്ചിൽ തുടങ്ങി. അപ്പോഴും പുരുഷൻ പിള്ളേരെ ആശ്വസിപ്പിച്ചു.

“കരയണ്ട.നമക്ക് മത്തങ്ക
കറി തിന്നണ്ടേ?അമ്മമ്മ കറി വെച്ചട്ടെ.”

ചെക്കൻ പറഞ്ഞത് പിള്ളേർക്ക് മനസിലായെന്ന് തോന്നുന്നു.രണ്ടും നീന്തലിൽ മത്സരിച്ചു. കോച്ചായി പുരുഷനും കൂടി.

അച്ചായാ, നമ്മുടെ പുതിയ പണിക്കാരി കോരയെ സുന്ദരന് കെട്ടണമെന്ന്.സുന്ദരൻ അപ്പച്ചനോട് പറഞ്ഞു മറിയാമ്മച്ചി കോരയോട് വിവരം പറഞ്ഞു കോരയ്ക്കും സമ്മതം. പക്ഷേ, പൊന്നും,മണ്ണും ചോദിക്കരുത് പെണ്ണ് വേണേൽ തരാം എന്ന് കോരയുടെ അപ്പൻ കൊച്ചുചെറുക്കൻ പറഞ്ഞു.പേരിൽ കൊച്ചുചെറുക്കനാണെങ്കിലും പ്രായത്തിൽ മൂപ്പുള്ള അപ്പന്റെ അതെ അഭിപ്രായമാണ് കോരയ്ക്കും.സുന്ദരന് സമ്മതം. വീട്ടിൽവെച്ച് താലികെട്ട്.
ചെറിയ ചായസൽക്കാരം.അങ്ങനെ കല്യാണം തീരുമാനിച്ചു.വൃശ്ചികം പത്തിന് രാവിലെ എട്ടിനുംഎട്ടരയ്ക്കും ഇടയിൽ കല്യാണം. കുടിവെയ്പ്പ് പത്തുമണിക്കുശേഷം. എന്തായാലും അപ്പച്ചന് ചിലവായി. കോരയുടെവീട്ടിലേയ്ക്ക് രണ്ട് പറ നെല്ലും,സുന്ദരന് കല്യാണച്ചിലവിന് പത്തുരൂപയും അപ്പച്ചൻ കൊടുക്കാമെന്നേറ്റു.താലി സുന്ദരൻ മേടിക്കും. താലികോർക്കാനുള്ള ചരടും പെണ്ണിന് തുണിയും സുന്ദരന്റെ ചേട്ടൻ രാജപ്പൻ മേടിച്ചുകൊടുക്കും. പെണ്ണിന് മാറിയുടുക്കാൻ രണ്ടുജോഡി തുണി ഖദിജാഉമ്മാച്ചി കൊടുക്കാമെന്നേറ്റു. ലൂക്കോസുതലാളിയുടെ വീട്ടിലെ പഴയ പണിക്കാരിയല്ലേ ഖദീജ.അവിടെന്ന് കിട്ടിയ തുണികൾ ഇപ്പോഴും ഭദ്രമാക്കിവെച്ചിട്ടുണ്ട്.നാരായണൻ ഒരു നിക്കർ മേടിച്ചുകൊടുക്കാമെന്ന് പറഞ്ഞു. പക്ഷേ സുന്ദരൻ അത് നിരസിച്ചു.
“ഇതുവരെ ഇല്ലാത്തശീലം തനിക്ക് തുടരാൻ ആവില്ലെന്നും കാശ് മതിയെന്നും പറഞ്ഞത്രേ.” എന്തായാലും വൃശ്ചികം പത്തിന് കോരയുടെയും,സുന്ദരന്റെയും കല്യാണമാണ്. അച്ചായൻ വന്നാൽ നമുക്ക് കല്യാണത്തിന് പോകാം. ഓടിപ്പാഞ്ഞ് വന്നിട്ടും കാര്യമില്ല. സദ്യയൊന്നുമില്ല.പിന്നെ വന്നാൽ ചെക്കനെ കാണാം. തേക്കിൻകാട്ടിലെ ചിറ്റപ്പന്റെവീടുവരെ ഒന്നുപോകാം. ശ്രീരാമൻചേട്ടൻ കെട്ടിയതിന് ശേഷം അച്ചായൻ കണ്ടിട്ടില്ലല്ലോ. ഈ പ്രാവശ്യം റജിമോള് വന്നപ്പോഴുംപരാതി പറഞ്ഞു. അച്ചായൻ അവളുടെ വീട്ടിൽ
ചെല്ലുന്നില്ലെന്ന്… എനിക്കും അച്ചായനെ കാണാൻ കൊതിയായി.അച്ചായാ അവധി കിട്ടിയാൽ വരണം കേട്ടോ…


 

0 Comments

No Comment.