Skip to content

chithrodayamflashnews.com

November 28, 2026 1:39 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

 

പ്രിയപ്പെട്ട അച്ചായന്,

അച്ചായന് കൈവേദനയാണ് എന്ന് എഴുതിയിരുന്നല്ലോ.നല്ലവേദനയാണെങ്കിൽ അമ്പോറ്റിവൈദ്യരെ കാണാം.തൈലംവാങ്ങി ഞാൻ തേച്ചുതരാം. അല്ലാതെ തടവ്ചികിത്സയ്ക്ക് പോകണ്ട.പൗലോസ് തടവുകാരിപെണ്ണുങ്ങളെ കണ്ട് ഇളകിയത് പോലെ അച്ചായൻ ഭ്രമിക്കണ്ട. ഒരുകയ്യല്ലേ വേദനയുള്ളു.അത് എനിക്ക് തടവാൻ പറ്റുന്നതേയുള്ളു.അല്ലെങ്കിൽ പുരുഷൻ തടവിത്തരും. അമ്മച്ചിയമ്മയുടെ കാലിൽ കുഴമ്പിട്ട് തിരുമ്മുന്നത് ചെക്കനാണ്.പകരം എ ബി സി ഡി ബിസ്ക്കറ്റ് മേടിച്ചുകൊടുക്കും.

അച്ചായാ, പൗലോസ് ഇന്നലെമുതൽ പുറത്തിറങ്ങിതുടങ്ങി. ചെറിയൊരു ഞൊണ്ടലുണ്ട്. സൂസന്നാമ്മയുടെ പാറ കയറാൻ കുറച്ചു ദിവസംകൂടി വേണ്ടിവരും.എങ്കിലും മുറപോലെ പ്രണയലേഖനം കൈമാറുന്നുണ്ട്. ഇവരുടെ പ്രണയദൂത് കൈമാറുന്ന ‘പിങ്കി’ ഹംസം സൂസന്നാമ്മയുടെ ഗോതമ്പ് കുഴക്കട്ട തിന്ന് എല്ലുമൂടി മാംസം വന്നുതുടങ്ങി..

അച്ചായാ, ഇന്ന് സാവിത്രിദേവനെ കണ്ടു.അവളുടെ അമ്മയേയും കൊണ്ട് പപ്പനാഭൻ ഡോക്ടറുടെ ആശുപത്രിയിലേയ്ക്ക് പോകുന്നു. പഴയ ആദർശമൊന്നും കണ്ടില്ല. പ്രായമായിവരികയല്ലേ ആവേശം കുറഞ്ഞുകാണും. അവളുടെ “നമ്മളൊന്നാണ് കൂട്ടായ്മയുടെ “പിന്നാലെ ആണെന്ന് തോന്നുന്നു ഞാനും കൂടുതൽ സംസാരിക്കാൻ നിന്നില്ല.

അമ്മാവൻ വന്നുപോയതിൽ പിന്നെ ദിവസവും വീട്ടിൽ മത്തൻ കറിയാണ്.പിള്ളേർക്ക് മത്തങ്ങ കണ്ടപ്പോൾ പേടിയായെങ്കിലും തിന്നുന്നതിൽ ഉത്സാഹമുണ്ട്.പൊടിയമ്മയുടെ ചെക്കൻ ചോറ് തിന്നുതുടങ്ങി.മോളിക്കുട്ടിയുടെ പെങ്കൊച്ചിന് പുരുഷൻമത്തങ്ങാക്കറികൊടുത്ത് ചോറൂണ് നടത്തി.അതോടെ പിള്ളേര് മൂന്നും തീറ്റി മത്സരമായി..

രാജമ്മയുടെ മോൻ പ്രഹ്‌ലാദനെ (ടുട്ടുമോൻ)ബാലവാടിയിൽ ചേർത്തു ഇപ്പോൾ ടുട്ടുമോനുമായിപുരുഷൻ നല്ല രസത്തിലല്ല. ബാലവാടിയിൽ പുരുഷന് നാല് കൂട്ടുകാരികളുണ്ട്. അതിൽ ശോഭനയോട് ടുട്ടുമോൻ ചങ്ങാത്തംകൂടാൻ ചെന്നു.ഇത് പുരുഷന് അത്ര പിടിച്ചില്ല.പോരെങ്കിൽ ബാലവാടിയിലെ സീനിയർ വിദ്യാർത്ഥിയല്ലേ പുരുഷൻ. അതുകാരണം ടുട്ടുമോനെ നന്നായി പെരുമാറി.പോരെങ്കിൽ പെൺപിള്ളേരുടെ മുന്നിൽ ആളാവാൻ കിട്ടുന്ന അവസരം പാഴാക്കരുതല്ലോ. തല്ലുകൂടിയതിന് ടീച്ചർ പിടിച്ചു രണ്ടിനും ഓരോന്ന് പൊട്ടിച്ചു. പുരുഷൻ ടീച്ചറിന്റെ വലത് കൈപ്പത്തി കടിച്ചുമുറിച്ചു വീണ്ടും കടികിട്ടുമെന്ന് ഭയന്ന് ടീച്ചർ മിണ്ടിയില്ല.പക്ഷേ കടിയും പുരുഷന്റെ അക്രമഭാവവും കണ്ട് ഉണ്ടായിരുന്ന പെൺപിള്ളേരൊക്കെ ടുട്ടുമോന്റെ ഒപ്പം കൂടി. പറ്റിയണ്ടത്തരം പുരുഷൻ ഓർത്ത് കരച്ചിലായിരുന്നു.

“എനിച്ച് സോബനയുടെ കൂട്ട് വേണം അമ്മമ്മേ… എല്ലാരും ട്ടുട്ടു മോന്റെ അടുത്ത് പോയി.ശുമിത്രേം, ഓമനേം എന്റോടെ മിണ്ടണില്ല. “

ചെക്കൻ അമ്മച്ചിയമ്മയോട് സങ്കടം ഉണർത്തിച്ചു.

“എന്നാത്തിനാ നീ ടുട്ടുമോനോട്
വഴക്കിട്ടത്‌.ടീച്ചറെ
കടിക്കാമോ?അതുകൊണ്ടല്ലേ പിള്ളേർ നിന്നോട് കൂട്ടുകൂടാത്തത്..?”
അമ്മച്ചിയമ്മചോദിച്ചു.

“ഇനി കടിച്ചത്തില്ല.
സോബനയോട് മിണ്ടാൻ പറ അമ്മമ്മേ.”

ചെക്കൻ കരച്ചിൽ തുടർന്നു.അമ്മച്ചിയമ്മ എന്തോ ബുദ്ധി പറഞ്ഞുകൊടുത്തു. പിറ്റേന്ന് ബാലവാടീന്ന് തിരികെ ചെക്കൻ സന്തോഷം കൊണ്ട് തുള്ളിച്ചാടിയാണ് വന്നത്. അമ്മച്ചിയമ്മ ഉപദേശിച്ചുകൊടുത്തത് എന്താന്നോ..
“എ ബി സി ഡി ബിസ്ക്‌കറ്റ് കൊണ്ടുപോയി പിള്ളേർക്ക് കൊടുക്കാൻ”. ചെക്കൻ അതുപോലെ ചെയ്തു.
തിന്നാൻ കിട്ടിയതും പെൺപിള്ളേർ മറുകണ്ടം ചാടി.

രണ്ടുദിവസംമുൻപ്. തേക്കും കാട്ടിലെ കുഞ്ഞമ്മയെ മറിയാമ്മച്ചി ചന്തയിൽ വെച്ചുകണ്ടു. വിൽക്കാൻകൊണ്ടുപോയചേനയിൽ ഒരെണ്ണം മറിയാമ്മച്ചി കുഞ്ഞമ്മയ്ക്ക് കൊടുത്തു.ചേനയുടെ സ്വഭാവംപോലെതന്നെയാണ് കുഞ്ഞമ്മയും. ഇടയ്ക്കിടെ ചൊറിഞ്ഞുകൊണ്ടിരിക്കും. ആരെയെങ്കിലും കുറ്റം പറഞ്ഞില്ലെങ്കിൽ അന്ന് ഉറക്കം വരില്ല. ചിറ്റപ്പന്റെ സ്വഭാവമാണ് ശ്രീരാമൻചേട്ടന് കിട്ടിയിരിക്കുന്നത്. പെണ്ണുങ്ങളുടെ കുളിസീൻ കാണാൻ ശ്രീരാമൻ ചേട്ടനെപ്പോലെ ചിറ്റപ്പൻ പോയിട്ടില്ല.വീട്ടിൽ സ്വർണ്ണംവെച്ചിട്ടെന്തിനാ നാട്ടിൽ തേടി നടക്കുന്നത്. കുഞ്ഞമ്മയുടെ വീട്ടിൽ തന്നെ മൂന്ന്പെണ്ണുങ്ങളുണ്ട്. വാസന്തി,വനജാക്ഷി കുഞ്ഞമ്മയുടെ നേരെ ഇളയ അനുജത്തിമാർ. നാട്ടിലെ അമ്പലങ്ങളിൽ ഉത്സവം നടന്നാൽ ചിറ്റപ്പൻ മൂന്ന് പേരേയും കൊണ്ടുപോകും.ആട്ടം കണ്ട് മടങ്ങുമ്പോൾ ചൂട്ട് പിടിച്ചുകൊണ്ട് ആടിയാടി ചിറ്റപ്പൻ വഴി തെളിക്കും. ചേച്ചിയുടെ കെട്ട്യോനെ അനിയത്തിമാർ അച്ഛന്റെ സ്ഥാനത്ത് കണ്ടു. അതുകൊണ്ട് മറയില്ലാതെ വിശാലമായി കുളിച്ചു. പിന്നെ ചിറ്റപ്പന് കുളി കാണാൻ പുറത്ത് പോണോ?
ശ്രീരാമൻ ചേട്ടൻ ഒറ്റമോനായിരുന്നു.വീട്ടിൽ കുളിക്കാൻ പെണ്ണുങ്ങളുമില്ല. നാട്ടിലിറങ്ങി കുളികണ്ടു. ശ്രീരാമൻ ചേട്ടനെ കാണിക്കാൻവേണ്ടി പോലും ദിവസം പലപ്രാവശ്യം കുളിക്കുന്നവരുമുണ്ട്. ആദ്യഭാര്യ മൈഥിലി ഒളിച്ചോടിപ്പോഴും ചേട്ടൻ കടവിലെ പെണ്ണുങ്ങളുടെ കുളികണ്ടാണ് സങ്കടം തീർത്തത്.ഇപ്പോൾ കെട്ടിയ കിളിപോലുള്ള പെണ്ണ് ചേട്ടനെ എങ്ങോട്ടും വിടത്തില്ല. “മണിക്കുട്ടി ബസിലെ “കിളി പണി തീർന്നാൽ നേരെ വീട്ടിലെത്തണം. ഇല്ലെങ്കിൽ രാത്രിഭക്ഷണമില്ല…
എന്തായാലും ശ്രീരാമൻചേട്ടനും ഒതുങ്ങി. ഇനി അച്ചായൻ വരുമ്പോൾ നമുക്ക് ചിറ്റപ്പന്റെ വീട്ടിൽ പോകണം.

അച്ചായാ, രാധാമണിയെ പ്രസവത്തിനായി പപ്പനാഭൻ ഡോക്ടറുടെ ആശുപത്രിയിലാക്കി. അതിനും രണ്ടുദിവസം മുൻപ് കെട്ടോൻ രാജേന്ദ്രനും,ബന്ധുക്കളും തിരോന്തോരത്തുനിന്ന് എത്തി.എന്റെ അച്ചായാ.ഈ തിരോന്തോരത്തുകാരൊക്കെ വായിനോക്കികളാണല്ലോ.രാധാമണിയുടെ പ്രസവം അടുത്തപ്പോൾ തന്നെ രാജേന്ദ്രനും,അമ്മയും, കുഞ്ഞമ്മയും കുഞ്ഞമ്മയുടെമോളും,രണ്ടുപിള്ളേരും, രാജേന്ദ്രന്റെ പെങ്ങൾ സത്യവതിയും,അമ്മായി കനകമ്മയും, അവരുടെ നാത്തൂൻ പങ്കജവല്ലിയും, മോള് സുജാതയും അവിടെന്ന് റോഡുമാർഗംയാത്രതിരിച്ചു.
പക്ഷെ തലയോലപറമ്പിൽ വന്നിറങ്ങുമ്പോൾ ഒരുചാക്ക് അരിയും,പലവ്യഞ്ജനങ്ങളും,കൊച്ചിന് തൊട്ടിലുകെട്ടാനുള്ള കയറും ലുങ്കിയും, കുട്ടിയെ പൊതിയാനുള്ളതുണികൾ,പായ, തലയിണ… എന്നുവേണ്ട ഒരുലോഡ് ചരക്കുണ്ടായിരുന്നു. വായിനോക്കികളെങ്കിലും അഭിമാനികളാണ്. കുഞ്ഞിക്കണ്ണ് ചക്കടാവണ്ടിയിൽ ചരക്കുകൊണ്ടുവന്നു.പുറകെ ജാഥപോലെ കുടുംബക്കാരും വച്ചുപിടിച്ചു.എല്ലാവർക്കും കിടക്കാനുള്ള സൗകര്യം ലീലയുടെ വീടിനില്ലാത്തതുകൊണ്ട് തൽക്കാലം ഒരു ചായ്പ്പ് തട്ടിക്കൂട്ടി. പ്രസവം, പ്രസവശിശ്രൂഷ,കൊച്ചിന്റെനൂലുകെട്ട് എല്ലാം കഴിഞ്ഞേ വന്നവർ തിരികെ പോകൂ.രാധാമണിയുടെ അടുത്ത് ഇടവും,വലവും രണ്ടമ്മമാർ ഭക്ഷണം കൊടുക്കാൻ,പാത്രംകഴുകാൻ, മുള്ളിക്കാൻ വരെ സഹായികൾ.രാധാമണി പെറ്റാൽ കൊച്ചിനെ വാങ്ങാൻ തുണിയുമായി ഒരാൾ നിൽപ്പുണ്ട് രാജേന്ദ്രന്റെ അമ്മ കമലാക്ഷി..

എന്തായാലും രാധാമണിയൊന്നു പെറ്റിരുന്നെങ്കിൽ

0 Comments

No Comment.