Skip to content

chithrodayamflashnews.com

November 29, 2026 7:41 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

ആവശ്യകതയും,സ്നേഹവും,ആത്മാർത്ഥതയും 

ധനം, അധികാരം, പ്രശസ്തി ഇവ മൂന്നും ഉള്ളവരെ സ്നേഹത്തോടെ, ആരാധനയോടെ ജനങ്ങൾ അംഗീകരിക്കുന്നു. ഇനി ഇവയിൽ ഒന്നോ അതി ലധിക്കാമോ ഉണ്ടായാലും സമൂഹം ഇഷ്പ്പെടും. ജനങ്ങൾകാണിക്കുന്ന സ്നേഹം കാണുമ്പോൾ നല്ല ഹെഡ് വെയിറ്റ് ചിലർക്ക് കാണും. ചിലർ എളിമ അഭിനയിക്കും.
എന്നാൽ ആത്മാർത്ഥ സ്നേഹം ജനങ്ങൾക്ക് ഇവരോടുണ്ടോ? ധനവാനോട് പണക്കാരനോട് തോന്നുന്ന ഇഷ്ടം, പ്രശസ്തരോട് പ്രശസ്തിയിൽ നിൽക്കുമെന്നതുകൊണ്ടുള്ള ഇഷ്ടം, അധികാരം ഉള്ളവരോട് ആ സ്ഥാനത്തോടുള്ള ഇഷ്ടം.ഇതിൽ എവിടെയാണ് ആത്മാർത്ഥത? “ജനങ്ങൾ എന്നെ ഇഷ്ടപ്പെടുന്നു” എന്ന് അഹങ്കരിക്കുമ്പോഴും, ജനം നിങ്ങളിലെ വ്യക്തിയെ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട്? അതാത് മേഖലയിൽ വഹിക്കുന്ന സ്ഥാനം/പ്രശ സ്തി / പണം ഇല്ലെങ്കിൽ ഈ ആരാധനയും സ്നേഹവും ഉണ്ടാകുമോ?ജനങ്ങൾ ഇത്തരം വ്യക്തികളെ പരമാവധി പ്രയോജനപ്പെടുത്തുന്നു. അതിനുവേണ്ടി അവർ സ്നേഹം അഭിനയിക്കുന്നു. ഇതൊക്ക തനിക്ക് ലഭിക്കുന്ന അംഗീകാരമായി പലരും വിശ്വസിക്കുന്നു. എന്നാൽ ഈ സ്ഥാനമാനങ്ങൾ നഷ്ടമായാൽ ആരാധനയും സ്നേഹവും ഉണ്ടാകുന്നില്ല. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവരും, ധനവാനും എല്ലാം ലയിച്ചു ചേരുന്നത് മണ്ണിൽ തന്നെയാണ്. പിന്നീട് എത്രപേർ ആരാധനയോടെ സ്നേഹത്തോടെ ഇവരെ ഓർക്കും. മൂന്നോ, നാലോ തലമുറ കഴിഞ്ഞാൽ കുടുംബാംഗങ്ങൾ / ബന്ധുക്കൾ പോലും ഓർക്കാറില്ല.തുറക്കപ്പെടാത്ത അധ്യായത്തിലെ ഒരു പേജിൽ കാലക്രമേനെ ചിതലരിച്ചു പോകുന്ന ഒരു ചിത്രം മാത്രമാണ് എല്ലാ മനുഷ്യരും….ഇവിടെ ജീവിക്കാൻ സാധിക്കുന്നഅത്രയും കാലം സന്തോഷത്തോടെ, സമാധാനത്തോടെ നല്ല മനുഷ്യരായ് ജീവിച്ചു മടങ്ങുക…

0 Comments

No Comment.