2023 | ഡിസംബർ 09|ശനിയാഴ്ച |
1199 | വൃശ്ചികം 23|ചിത്തിര / ചോതി |


പുരുഷന് ഒരേ കാലഘട്ടത്തിൽ തന്നെ നിരവധി സ്ത്രീകളുമായി ബന്ധം പുലർത്താൻ കഴിയും. വിവാഹിതരായ പുരുഷന്മാർ പലരും കുടുംബജീവിതം നന്നായി കൊണ്ടുപോകാൻ മറ്റ് സ്ത്രീകളെ പ്രയോജനപ്പെടുത്തുന്നു. പങ്കാളിയിൽ നിന്നുള്ള ന്യൂനതകൾ മറ്റ് സ്ത്രീകളിലൂടെ പരിഹരിച്ച് ദാമ്പത്യം ബാലൻസ് ചെയ്ത് നിർത്തുന്നു.ഇതിനായി ഇവർ പല മാർഗങ്ങൾ സ്വീകരിക്കുന്നു. എന്നാൽ സ്ത്രീ പ്രണയിക്കാൻ തുടങ്ങിയാൽ അവളുടെ ലോകം തന്നെ ഒരു പുരുഷനിൽ ഒതുങ്ങുന്നു.
പ്രണയിതാവായ പുരുഷന്റെ ഒരു വിളിക്കായി, മെസേജിനായി കാത്തിരുന്ന് സമയവും, കരിയറും നഷ്ടപ്പെടുത്തുന്ന സ്ത്രീകൾ അറിയുന്നില്ല. ഒരു പ്രതിസന്ധിഘട്ടം വന്നാൽ തന്നെ പുറം തള്ളി കുടുംബജീവിതം ഭദ്രമാക്കുന്നവരാണ് പുരുഷന്മാർ എന്ന്.ഇവിടെ നഷ്ടം എപ്പോഴും സ്ത്രീകൾക്ക് മാത്രമാണ്. ചിന്തിക്കുക മറ്റൊരാൾക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണായി നാം മാറണോ? പ്രണയം മനോഹരമാണ്. പക്ഷേ അത് ചൂക്ഷണമാണെന്ന് തിരിച്ചറിയുന്ന നിമിഷം മാറിനിൽക്കാൻ പഠിക്കുക. നിരാശയും ദേഷ്യവും, വേദനയും തോന്നാം പക്ഷേ കാലം ഉണക്കാത്ത മുറിവുകളില്ല. കാലം ചോദിക്കാത്ത കണക്കുകളുമില്ല….

No Comment.