Skip to content

chithrodayamflashnews.com

October 18, 2026 8:17 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

ശുഭചിന്തകൾ

2024 | ഫിബ്രവരി 16|വെള്ളിയാഴ്ച..|

1199 | കുംഭമാസം 03|ഭരണി|

ലൈഫ് സ്റ്റൈൽ മെച്ചപ്പെടുത്താം….

ശീലങ്ങളിൽ മാറ്റം വരുത്താൻ തയാറാകാത്ത കുറച്ചുപേർ ഇപ്പോഴുമുണ്ട്. വർഷങ്ങളായി തുടർന്നുപോരുന്ന ചിട്ടയായ ജീവിതരീതി.
വളരെ അഭിമാനത്തോടെ /ചെറിയ അഹംഭാവത്തോടെ പറയാറുണ്ട്.”ഞാൻ ഇങ്ങനെയാണ്. എന്റെ സ്വഭാവം, പ്രവർത്തി, ഭക്ഷണക്രമം… എല്ലാം വർഷങ്ങളായി ഇങ്ങനെയാണ്. ഇനി ഞാനിത് മാറ്റാൻ ഉദ്ദേശിക്കുന്നില്ല…”
ഇത്തരം നിർബന്ധബുദ്ധിയോടെ മുന്നോട്ടു പോകുന്നവർ…

എന്നാൽ കുറച്ചുപേർ കാലത്തിനനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമായി ജീവിക്കുന്നു. മറ്റുചിലർ ചില ശീലങ്ങളിൽ മാത്രം മാറ്റം വരുത്താൻ തയാറാകുന്നു.

പഴമയെ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതിലൂടെ പുതുമ മനസിലാക്കാൻ ശ്രമിക്കാതെ ജീവിക്കുന്നതും , ജീവിതം മാറ്റങ്ങൾക്കനുസരിച്ച് മാറിമാറി പരീക്ഷിക്കുന്നതും ശരിയായ ,ജീവിതക്രമമല്ല.

മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് സ്വന്തം ശീലങ്ങൾ മാറ്റുകയല്ല വേണ്ടത്. സ്വന്തം പോരായ്മകൾ മനസിലാക്കി മാറ്റുകയാണ് വേണ്ടത്.
തന്റെ കഴിവും കഴിവുകേടും മനസിലാക്കുകയും, ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ മുന്നോട്ടുപോകുകയും വേണം.

ഇരുപത്തിനാല് മണിക്കൂർ സമയമാണ് എല്ലാപേർക്കുമുള്ളത്. സ്വപ്‌നങ്ങൾ കാണുകയും, പ്രവർത്തനം മന്ദഗതിയിൽ കൊണ്ടുപോകുകയുംചെയ്യുന്നവർക്ക് കാര്യമായ മാറ്റങ്ങൾ / ഉയർച്ച ഉണ്ടാകുന്നില്ല.

സ്വപ്നങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുകകൂടി വേണം. മുന്നേറാൻ എളുപ്പവഴിയില്ല. കഠിനമായ പരീക്ഷണങ്ങളെ അതിജീവിക്കുന്നവർക്ക് മാത്രമേ വിജയിക്കാൻ സാധിക്കു.

കുറുക്കുവഴികൾ താൽക്കാലിക വിജയം നേടിത്തരുമെങ്കിലും നിലനിൽപ്പില്ല..

വിശ്രമമില്ലാതെ പരിശ്രമിക്കണം എന്നല്ല. കൃത്യമായ ഇടവേളകൾ മാനസികവും ‘ശാരീരികവുമായ വിശ്രമത്തിന് അനിവാര്യമാണ്. ഒപ്പം കാലത്തിനനുസരിച്ചുള്ള തിരുത്തലുകൾ / ലൈഫ് സ്റ്റൈൽ ആവശ്യവുമാണ്.

0 Comments

No Comment.