Skip to content

chithrodayamflashnews.com

November 28, 2026 11:38 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

ശുഭചിന്തകൾ

മനസിലാക്കാതെ പോകുന്നവർ….

സങ്കടകരമായ ഒരവസ്ഥയാണ് അവഗണന. അതും ആത്മാർത്ഥമായി സ്നേഹിച്ചവരിൽ നിന്നുള്ള അവഗണന മാനസികാരോഗ്യം തന്നെ തകർത്തേയ്ക്കാം. അവരില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ, ഒരു പക്ഷേ ഡിപ്രഷനിൽ വരെ എത്തിയേയ്ക്കാം.സ്വന്തമെന്ന് കരുതിയ ബന്ധങ്ങൾ അത്ര പെട്ടെന്ന് വിട്ടുകളയാൻ മനസ് തയാറാകില്ല. അതുകൊണ്ട് തന്നെ യാചിച്ചും, കരഞ്ഞും ഭീഷണിപ്പെടുത്തിയും തിരികെ നേടാൻ ശ്രമിക്കും. ഈ ശ്രമങ്ങൾ വ്യക്തികളെ കൂടുതൽ അകറ്റാൻ മാത്രമേ ഉപകരിക്കൂ.ഏത് ദുരന്തവും നേരിടാനുള്ള മനസിന്റെ കഴിവ്, കാലക്രമേണ ജീവിതം സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കും..
എന്നാൽ നിഷ്കളങ്കമായ സ്നേഹത്തെ ഒരുനാൾ തിരിച്ചറിയുക തന്നെ ചെയ്യും. ഒരുപക്ഷെ അതിന് വർഷങ്ങൾ വേണ്ടി വന്നേക്കാം. വീണ്ടുമൊരു തിരിച്ചു വരവ് പ്രതീക്ഷിക്കേണ്ടതില്ല.എത്രമാത്രം ആത്മാർത്ഥത ആ വ്യക്തിക്ക് നിങ്ങളിൽ ഉണ്ടായിരുന്നോ അത്രയും ഹൃദയ വേദനയോടെ പിൻവാങ്ങിയപ്പോൾ,അവരുടെ മനസ്സിൽ നിങ്ങൾ മരിച്ചിരുന്നു .ശേഷ ക്രിയ ചെയ്ത് ശുദ്ധി കലശം ചെയ്ത മനസ് നിങ്ങൾക്ക് മുൻപിൽ കൊട്ടിയടച്ചിട്ടുണ്ടാവും.നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് മറ്റൊരാൾക്ക്‌ മാറാൻ കഴിഞ്ഞെന്നുവരില്ല. കൈവിട്ടുകളഞ്ഞ നല്ല ബന്ധങ്ങളെ ഓർത്ത് പശ്ചാത്തപിക്കാത്ത മനുഷ്യരുണ്ടോ…? ബന്ധങ്ങൾ നഷ്ടമാകാതെ ചേർത്തുപിടിക്കുക. അവഗണിച്ചവ നാളെ അമൂല്യമായി തോന്നാം. പക്ഷേ തിരിച്ചുകിട്ടില്ല. മാത്രമല്ല ഇതിനോടകം അത് മറ്റൊരാൾ സ്വന്തമാക്കിയിരിക്കും.

0 Comments

No Comment.