Skip to content

chithrodayamflashnews.com

November 28, 2026 11:00 am

ശുഭചിന്തകൾ

മിന്നുന്നതെല്ലാം പൊന്നല്ല…

വളരെ സന്തോഷത്തോടെ ജീവിക്കുന്നു എന്നു നാം വിശ്വസിക്കുന്ന പലരും കോമ്പറ്റീഷനിലൂടെ മുന്നോട്ടു പോകുന്നവരാണ്. സെലിബ്രേറ്റികളിൽ പലരും സന്തോഷകരമായി ജീവിക്കുന്നുവെന്ന് മാറിനിന്നു വീക്ഷിക്കുമ്പോൾ നമുക്കുതോന്നും.
മാനസിക – ശാരീരിക പ്രശ്നങ്ങളെ അതിജീവിച്ച് സമൂഹത്തിന്റെ മുന്നിൽ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന പലരും ഡിപ്രഷന് മെഡിസിൽ ഉയോഗിക്കുന്നവരോ, ലഹരി വസ്തുക്കളില്ലാതെ ജീവിക്കാൻ കഴിയാത്തവരോ ആയിരിക്കും.
കോടികളുടെ അധിപനും സന്തോഷവാനല്ല.
ടെൻഷനില്ലാതെ ഉറങ്ങാൻ കഴിയുന്നത് സാധാരണക്കാരിൽ സാധാരണക്കാർക്കു
മാത്രമായിരിക്കും.
കാരണം അവർക്ക് കോടികളുടെ ബിസിനസ് നഷ്ടത്തിലാകുമോ,
ലാഭത്തിലാകുമോ
എന്നു ചിന്തിക്കേണ്ട. സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമോയെന്ന് ചിന്തിക്കേണ്ട.
ഇൻകംടാക്സിനെ പേടിക്കേണ്ട . രാത്രി നല്ല ഉറക്കം കിട്ടും.
ഹാർട്ടറ്റാക്കു വരാനുള്ള സാധ്യതയും കുറവാണ്.
അതായത്, കോടീശ്വരനെ/ സെലിബ്രേറ്റികളെ നോക്കി സങ്കടപ്പെടേണ്ട. കാരണം അവർക്കില്ലാത്ത “സമാധാനം ” നിങ്ങൾക്കുണ്ട്.
മോട്ടിവേഷൻ സ്പീക്കറിന്റെ
മോട്ടിവേഷൻ ക്ലാസ് മണിക്കൂറുകൾ / ദിവസങ്ങൾ നമ്മെ ചിന്തിപ്പിക്കും.
ചിലപ്പോൾ നമ്മുടെ ശീലങ്ങളിൽ തന്നെ മാറ്റം വരും. അപ്പോഴും സ്വന്തം ശീലങ്ങൾ മാറ്റാൻ മോട്ടിവേഷൻ സ്പീക്കർ തയാറാവില്ല.
മുഖത്തു ഫിറ്റു
ചെയ്തു വച്ച ചിരി പ്രതിഫലം വാങ്ങി പോക്കറ്റിലിടുമ്പോൾ അവസാനിക്കും.
മനുഷ്യൻ അന്വേഷിച്ചു നടക്കുന്നതും, പൂർണ്ണമായി ലഭിക്കാത്തതും “സന്തോഷവും സമാധാനവുമാണ്.”
അക്കരപ്പച്ച തേടി അലയേണ്ടതില്ല. നമുക്കുചുറ്റുമുള്ള പച്ചപ്പ് സംരക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്.

 

0 Comments

No Comment.