Skip to content

chithrodayamflashnews.com

November 28, 2026 10:59 am

ശുഭചിന്തകൾ

സ്വന്തമാകില്ലൊരിക്കലും.

ആഗ്രഹങ്ങൾ നല്ലതാണ്. പക്ഷേ, ആഗ്രഹിച്ചതെല്ലാം നേടാൻ നമുക്കാകില്ല. ആഗ്രഹങ്ങൾ ആകാശത്തോളം വളരട്ടെ… എങ്കിൽ മാത്രമേ പലതും നേടിയെടുക്കാൻ കഴിയൂ എന്നാണ് പൊതുവെ അഭിപ്രായം കേട്ടിട്ടുള്ളത്. എന്നാൽ ഭൂമിയിൽ നിന്ന് ആകാശത്തിലേയ്ക്കുള്ള ദൂരം കണക്കാക്കി ആഗ്രഹിക്കാൻ കഴിയുമോ. വെറുതെ ഒരു പ്രയോഗം മാത്രമാണ് “ആകാശത്തോളം” എന്നത്.

ആഗ്രഹങ്ങൾക്ക് അതിർ വരമ്പുകൾ നിശ്ചയിക്കുന്നത് നല്ലതാണ്. കഠിനാധ്വാനത്തിലൂടെ നടപ്പിലാക്കാൻ കഴിയുന്നതും, സ്വഭാവികമായി നടപ്പിലാകുന്നതും നമ്മുടെ നേട്ടങ്ങളിൽ /സ്വന്തമാക്കൽ തന്നെയാണ്. പക്ഷേ, സ്വന്തം എന്ന് കരുതിയതൊക്കെ നമുക്ക് മാത്രം സ്വന്തമാണോ? പലതും സ്ഥിരമായി സ്വന്തമാക്കി വെയ്ക്കാൻ സാധിക്കുമോ..?
ചില വസ്തുക്കൾ കയ്യടക്കി വെയ്ക്കാം. സ്ഥാനമാനങ്ങൾക്ക്‌ / വ്യക്തിബന്ധങ്ങൾക്ക്‌ മാറ്റം സംഭവിക്കാം.

“എന്റെ, എന്റേത്, എന്റേത് മാത്രം ” സ്വാർത്ഥമായ വാക്കുകൾ…. മാതാപിതാക്കൾക്ക് എത്ര കുട്ടികളുണ്ടോ അവർക്ക്‌ മേൽ പറഞ്ഞ വാക്കുകൾ ഉപയോഗിക്കാൻ സാധിക്കുമോ…? ബന്ധങ്ങൾ ശൃംഖലയാണ് ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു.
സ്വയം കൺട്രോൾ ചെയ്യാൻ, അവസരത്തിന് അനുസരിച്ചു പെരുമാറാൻ, മറ്റുള്ളവർക്ക് ഒരു പുഞ്ചിരി നൽകാൻ കഴിയാറുണ്ടോ..?

അടുത്ത നിമിഷം എങ്ങനെ പെരുമാറണം എന്നുള്ളത് പോലും നിയന്ത്രണ വിധേയമല്ല. അതിൽ നിന്ന് മനസിലാക്കാം മനസുപോലും പലപ്പോഴും നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്നില്ല. സ്വയം സ്വന്തമാക്കാൻ കഴിയാത്ത മനുഷ്യൻ സ്വന്തം എന്ന വാക്കിന്റെ അർത്ഥം തേടി അലയേണ്ടതുണ്ടോ….?

ജീവിത വഴിയിൽ കണ്ടുമുട്ടുന്നവരൊക്ക യാത്രക്കാർ മാത്രമാണ്. ഒരുമിച്ചും, വേർപിരിഞ്ഞും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു… പലരും പലയിടങ്ങളിലേയ്ക്ക് പോകുന്നു. അവരിൽ ഒരാൾ മാത്രമാണ് നാം.. ഓരോരുത്തരും.

.

0 Comments

No Comment.