
ചിരിയുടെ ഭാവഭേദങ്ങൾ
ചിരി ആരോഗ്യത്തിനു നല്ലതാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ആധുനിക വൈദ്യശാസ്ത്രംവരെ അത് ശരിവയ്ക്കുന്നുണ്ട്. എന്നാൽ പൊതുവേ എല്ലാ ചിരിയ്ക്കും ആരോഗ്യംവർദ്ധിപ്പിക്കാൻ കഴിയുമോ?
പുഞ്ചിരി, പൊട്ടിച്ചിരി, ലാസ്യച്ചിരി, ഊറിച്ചിരി,വിഡ്ഢിച്ചിരി, വികടച്ചിരി ഇങ്ങനെ ചിരിയുടെ ഭാവഭേദങ്ങൾ പല തലത്തിലാണ്.എങ്കിലും മനുഷ്യർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വികടച്ചിരിയാണ്. മറ്റൊന്നുംകൊണ്ടല്ല. ആരെയും പെട്ടന്ന് കുപ്പിയിലിറക്കാൻ ഇതിനോളം പറ്റിയ ചിരിയില്ല. ഏറ്റവും നല്ല ചിരി പുഞ്ചിരിയാണ്. പക്ഷേ… അത് മനുഷ്യരിൽനിന്നും കുടിയിറങ്ങിപ്പോയിട്ട് കാലങ്ങളായി. എന്തിന് പറയുന്നു ഇപ്പോൾ പിറവികൊള്ളുന്ന കുഞ്ഞുങ്ങൾപോലും ചിരിക്കാൻ മടിക്കുന്നു. അത്രമേൽ മാറ്റങ്ങൾ വന്നുതുടങ്ങി…
ഇലക്ഷൻ കാലമായിരിക്കുകയാണല്ലോ…? ഇപ്പോഴാണ് രാഷ്ട്രീയത്തിലെ ചിരിയുടെ തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും കൊല്ലുന്ന ചിരിയുമായി ജനങ്ങളുടെ അടുത്തേക്ക് എത്തുന്നത്. ഭരണസിരാകേന്ദ്രങ്ങളിൽ സ്ഥാനമുറപ്പിക്കാൻ ജനാധിപത്യവ്യവസ്ഥയിലധിഷ്ഠിതമായ വോട്ടെടുപ്പ് വരികയാണ്.
അങ്ങനെ അവർ വീണ്ടും നമ്മുടെ വീടുകളിലേക്ക് എത്തുകയാണ്. വെളുക്കെ ചിരിച്ചുകൊണ്ട്. സംശയിക്കേണ്ട കൂട്ടത്തിൽ അഞ്ഞൂറിന്റെ ബൾബിന്റെ വെട്ടംപോലെ ചിരിക്കുന്ന ആൾതന്നെ സ്ഥാനാർത്ഥി.
ആളെ കണ്ടപ്പോൾ നമ്മുടെ കറിയാച്ചൻ കാരണവർക്ക് ഒരു സംശയം. ഇയാളെ നല്ല പരിചയം തോന്നണുണ്ടല്ലോ…? കറിയാച്ചൻ ചിന്തിച്ചുനിൽക്കെ സ്ഥാനാർത്ഥി ചിരിച്ചുകൊണ്ട് അടുത്തെത്തി ഇരുതോളിലും പിടിച്ചുകൊണ്ട് ഒരു ചോദ്യം.. “അപ്പാപ്പനെന്നെ ഓർമ്മയുണ്ടോ..? ”
അഞ്ചു വർഷം മുൻപ്
ഇവിടെനിന്നും ജയിച്ചുപോയ ജോസൂട്ടി എം. പി..
എന്നാലും എനിക്ക് വോട്ട് തന്ന് ജയിപ്പിച്ച അപ്പാപ്പന് എന്നെ വന്നൊന്നു കാണാൻ തോന്നിയില്ലല്ലൊ…അഞ്ചു വർഷത്തിന് ശേഷം ഞാൻ ഇങ്ങോട്ട് വരേണ്ടി വന്നു അപ്പാപ്പനെ കാണാൻ.,. “
കുറ്റം കാറിയാച്ചന്റെ തലയിൽ കെട്ടിവെച്ചു.
. ചിരിച്ചുകൊണ്ട് അരികിൽ വന്ന് ജനങ്ങളുടെ കൈയും കാലും പിടിച്ച് വോട്ട് നേടി വിജയിക്കും. പിന്നെ കണ്ട ഭാവം നടിക്കില്ല. എന്തെങ്കിലും ആവശ്യം വന്നാൽ ഇവരുടെ മുന്നിൽ യാചിച്ചു നിൽക്കേണ്ട അവസ്ഥയാണ്.
നാടകങ്ങൾ അരങ്ങേറുന്നു.
ചിരിയുടെ വക ഭേദങ്ങളുമായി അവർ ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ എത്തിക്കൊണ്ടിരിക്കുന്നു.
കാത്തിരിക്കാം. വരും വരാതിരിക്കില്ല….

No Comment.