
ക്ഷണിച്ചുവരുത്തുന്ന വിവേക ശൂന്യത….
പ്രശസ്തിയുടെ കൊടുമുടി കയറിയ പലരും വർദ്ധക്യത്തിലെ നാവുപിഴ കൊണ്ട്, പെരുമാറ്റവൈകല്യവും , പ്രവർത്തന മേഖലയിലെ മൂല്യച്യുതിയും, സ്വാർത്ഥതയും നിമിത്തം ജനമനസുകളിൽ സ്ഥാനഭ്രംശം സംഭവിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. കല -സാഹിത്യ -സാംസ്‌കാരിക – രാഷ്ട്രീയ രംഗത്ത് ഇത് സർവസാധാരണമായി മാറിയിരിക്കുന്നു.നാളിതുവരെ നേടിയെടുത്ത സൽപേര് വീണ്ടുവിചാരമില്ലാത്ത ഭാഷാപ്രയോഗത്തിലൂടെ,കല സാഹിത്യരംഗത്തെ കച്ചവടതന്ത്രത്തിലൂടെ മാത്രം കാണുകയുംചെയ്യുമ്പോൾ മനസ്സിൽ പ്രതിഷ്ഠിച്ച ബിംബങ്ങൾ തകർന്നു വീഴുന്നു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല വ്യക്തിത്വങ്ങളും അവഹേളനത്തിന് പത്രമാകുന്നു….
സ്വയം വരുത്തിവെയ്ക്കുന്ന വിവേക ശൂന്യത, ഇവരെ പരിഹാസകഥാപാത്രങ്ങളായി മാറ്റുന്നു

No Comment.