
സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ചിത്രങ്ങൾ
പ്രൊഫൈൽ ചിത്രത്തിനായി നാം തെരെഞ്ഞെടുക്കുന്നത് എപ്പോഴും സന്തോഷകരമായ മുഹൂർത്തങ്ങളിൽ എടുത്ത ചിത്രകളോ, ഏറ്റവും മനോഹരമെന്ന് തോന്നുന്ന ചിത്രങ്ങളോ ആയിരിക്കും.പ്രൊഫൈൽ ചിത്രങ്ങൾ ഇടയ്ക്കിടെ മാറ്റം വരുത്തുന്നവരുണ്ട് എന്തുകൊണ്ടാണിങ്ങനെ? താൻ എപ്പോഴും ഹാപ്പിയാണെന്ന് മറ്റുള്ളവർ വിചാരിക്കണം എന്നു ചിന്തിക്കുന്നവരും, ഒരേ മുഖം /ചിത്രം മറ്റുള്ളവർക്ക് വിരസത തോന്നരുത് എന്ന് ചിന്തിക്കുന്നവരും.ബാഹ്യ രൂപം തന്റെ ഐഡന്റിറ്റി കൂടിയാണ് എന്ന് ചിന്തിക്കുന്നവരും, ചിലർ സ്വഭാവത്തിൽ സ്ഥിരത ഇല്ലാത്തവരും,മറ്റുചിലർ രൂപത്തിൽ അഭിമാനിക്കുന്നവരോ /”ഞാൻ “എന്ന ഭാവം ഉള്ളവരോ ആയിരിക്കും.
ചിത്രങ്ങൾ നോക്കി യഥാർത്ഥ വ്യക്തിയെ വിലയിരുത്താൻ സാധിക്കില്ല.പ്രൊഫൈലിലെ ചിരിക്കുന്ന മുഖത്തിന് പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന ദുഃഖം, കാപട്യം, അഹന്ത എല്ലാം മനസിലാക്കുമ്പോഴേയ്ക്കും ധാരണകൾ മാറ്റപ്പെടും.വെള്ളിത്തിരയിലെ അഭിനയത്തേക്കാൾ മികച്ച അഭിനയം ജീവിതത്തിൽ കാഴ്ച വെയ്ക്കുന്നവരാണ് ഓരോ മനുഷ്യരും.

No Comment.