Skip to content

chithrodayamflashnews.com

November 28, 2026 10:33 am

ശുഭചിന്തകൾ

ജീവിതം എങ്ങനെ സന്തോഷകരമാക്കാം…?

എല്ലാവർക്കും സന്തോഷകരമായി ജീവിക്കാനുള്ള അവസരമുണ്ട്. പലരും വേണ്ട വിധം പ്രയോജനപ്പെടുത്താറില്ലെന്ന് മാത്രം.
ആദ്യം ചെയ്യേണ്ടത്, ഒന്നും നാളത്തേക്ക് മാറ്റി വെയ്ക്കാതിരിക്കുക എന്നതാണ്.പ്രശ്നങ്ങൾ, പ്രാരാബ്ധങ്ങൾ ഒഴിഞ്ഞിട്ട് സ്വസ്ഥമായി, സമാധാനമായി ജീവിക്കാം എന്ന് വിചാരിക്കുന്നുവെങ്കിൽ ഒരിക്കലും സാധിക്കില്ല. പ്രതിസന്ധികൾ തരണം ചെയ്യാതെ ജീവിക്കാൻ സാധിക്കാറില്ല . അതിനിടയിൽ കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി സന്തോഷിക്കുകയാണ് വേണ്ടത്.

സന്തോഷം പലർക്കും പലതാണ്.
യാത്രചെയ്യുക, വ്യത്യസ്തമായ ഭക്ഷണം കഴിക്കുക, ഭംഗിയുള്ള വസ്ത്രം ധരിക്കുക,കടൽ തീരത്ത് പോകുക, സുഹൃത്തിക്കളോടൊത്ത് സമയം ചെലവഴിക്കുക…. എന്താണോ മനസിന്‌ ഇഷ്ടം അത് ചെയ്യുക എന്നുള്ളതാണ്. പക്ഷേ നമ്മുടെ സന്തോഷം മറ്റൊരാളെ ദ്രോഹിക്കാതിരിക്കണം.ആരേയും വിഷമിപ്പിക്കാതെ ജീവിക്കാൻ കഴിയുന്നതാണ് ഏറ്റവും മഹത്തരം.

സന്തോഷമെന്നാൽ പണമാണ് എന്ന് കരുതുന്നവരുണ്ട്. എത്ര പണമുണ്ടെങ്കിലും ആരോഗ്യമില്ലെങ്കിൽ എന്ത് പ്രയോജനം. പ്രശസ്തി ഉണ്ടെങ്കിൽ സന്തോഷിക്കാം എന്ന് കരുതുന്നു എങ്കിൽ അതിനും ഒരു പരിധിയുണ്ട്. ഒരു സാധാരണക്കാരന്റെ സ്വാതന്ത്ര്യം പ്രശസ്തർക്ക് കിട്ടാറില്ല.അവർ എപ്പോഴും സിസി ടിവി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും.എപ്പോഴും മസിൽ പിടിച്ചു നടക്കണം. പെരുമാറ്റം പേരുവരെ മാറ്റും..

ആരോഗ്യമുള്ള ശരീരവും, നല്ല ചിന്തകൾ നിറഞ്ഞ മനസും അത്യാവശ്യം ജീവിക്കാൻ പണമുണ്ടെങ്കിൽ അവരാണ് ഭാഗ്യവാന്മാർ….
ധനികന് കൂടുതൽ സമ്പാദിക്കാനും, സമ്പാദിച്ചത് നഷ്ടപ്പെടാതിരിക്കാനുമുള്ള ടെൻഷൻ,പ്രമുഖൻ തന്റെ സ്ഥാനം മറ്റൊരാൾ അപഹരിച്ചു മുന്നേറുമോ എന്നഭയം… ഇങ്ങനെ ടെൻഷനിലൂടെ മുന്നോട്ടുപോകുന്നവരാണ് ഓരോ മനുഷ്യരും. ഇതിനിടയിൽ കിട്ടുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക.. നാളെത്തേക്ക് ഒന്നും മാറ്റിവെയ്ക്കാതിരിക്കുക. ഇന്ന് ജീവിക്കാം. നാളെ എന്നത് പ്രതീക്ഷമാത്രം….

0 Comments

No Comment.