
സുഹൃത്തുക്കളെ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക….
ഏതൊരു വ്യക്തിയുടേയും വളർച്ച ചുറ്റുപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു .സൗഹൃദങ്ങൾക്ക്,വ്യക്തികളെ പോസിറ്റീവ് ചിന്താഗതിയിലേയ്ക്കും, നെഗറ്റീവിലേയ്ക്കും കൊണ്ടുപോകാൻ സാധിക്കും. ദുഃഖത്തിൽ ആശ്വസിപ്പിക്കാൻ കഴിയുന്നതുപോലെ തന്നെ നമ്മുടെ ഉയർച്ചയിൽ സന്തോഷിക്കുന്നവരുമായിരിക്കണം സുഹൃത്തുക്കൾ.നിർഭാഗ്യ വശാൽ സങ്കടങ്ങളിൽ പങ്കുചേരുന്നവർ പോലും നമ്മുടെ ഉയർച്ചയിൽ സന്തോഷിക്കാറില്ല. ആത്മാർത്ഥമായി അഭിനന്ദിക്കുന്നത് അപൂർവം ചിലർ മാത്രമാണ്. മാത്രമല്ല പല പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കുമ്പോൾ നെഗറ്റീവ് കമന്റുകളാണ് ചുറ്റും ഉള്ളവരിൽ നിന്നും ഉണ്ടാവുക. ഇത്തരം ബന്ധങ്ങൾ /സൗഹൃദങ്ങൾ ഒഴിവാക്കി മുന്നോട്ടുപോകാൻ ശ്രമിക്കുക. വെല്ലുവിളികളെ അതിജീവിക്കുന്നവർക്ക് മാത്രമേ വിജയിക്കാൻ സാധിക്കൂ.അതിന് തടസമായി നിൽക്കുന്ന വ്യക്തികളെ അവഗണിക്കുക. ചിലരുടെ ഒറ്റ വാക്ക് മതി നാം പടുത്തുയർത്തിയ സ്വപ്നങ്ങളെ ഒരു നിമിഷംകൊണ്ട് തകർക്കാൻ. അതുകൊണ്ട് തന്നെ സുഹൃത്തുക്കളെ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. നാം ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രോജക്റ്റിന്റെ മാർഗ നിർദ്ദേശങ്ങൾ വ്യക്തികളെ മനസിലാക്കാതെ ചർച്ചചെയ്യാതിരിക്കുക.
പരാജയപ്പെടുത്താൻ നിരവധിപേരുണ്ടാകും.
വിജയിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്.

Awesome https://is.gd/N1ikS2
Good https://is.gd/N1ikS2