Skip to content

chithrodayamflashnews.com

November 28, 2026 10:24 am

ശുഭചിന്തകൾ

പ്രതീക്ഷകൾക്ക് നിയന്ത്രണം വേണം…

പ്രതീക്ഷകൾ സഫലമാകാതെ വരുമ്പോഴാണ് നിരാശയിലെത്തുന്നത്. അമിത പ്രതീക്ഷ ഒന്നിനോടും പുലർത്തരുത്.

നമ്മൾ ചിന്തിക്കുന്നതുപോലെ അവർ ചിന്തിക്കുമെന്നോ, നമ്മെ മനസിലാക്കുമെന്നോ, എന്നും ഒപ്പമുണ്ടാകുമെന്നോ,ആഗ്രഹിക്കുന്നതെല്ലാം നേടി എടുക്കാമെന്നോ….പ്രതീക്ഷിക്കരുത്. എല്ലാ ആഗ്രഹങ്ങളും നേടിയെടുത്തവർ ആരുമുണ്ടാവില്ല.

നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിക്കാം. എന്നാൽ നമ്മുടെ ആഗ്രഹങ്ങൾ പോലെ മറ്റുള്ളവർ നമ്മെ സന്തോഷിപ്പിക്കും എന്ന് കരുതരുത്.

നമ്മുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് ജീവിതം മുന്നോട്ടുപോകണമെന്നില്ല. പ്രതിസന്ധികൾ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാം… പ്രതിസന്ധികളാണ് മാനസികാരോഗ്യമുള്ളവരാക്കി മാറ്റുന്നത്.

ലോകത്തെ നമ്മുടെ കൈപ്പിടിയിൽ ഒതുക്കുവാൻ സാധിക്കില്ല. അതുപോലെ ആഗ്രഹങ്ങൾക്ക് അവസാനവും ഉണ്ടാവുന്നില്ല.
പക്ഷേ,ആഗ്രഹങ്ങൾക്ക് നിയന്ത്രണമുണ്ടായാൽ നിരാശ ഒരു പരിധിവരെ ഒഴിവാക്കാം.

എന്നാൽ പ്രതീക്ഷയാണ് മനുഷ്യരെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.ഇതേ പ്രതീക്ഷയാണ് പലരുടേയും നിരാശയ്ക്ക് കാരണവും…

0 Comments

No Comment.