Skip to content

chithrodayamflashnews.com

November 28, 2026 9:56 am

ശുഭചിന്തകൾ 

“പക്വത *”

ഒരു വ്യക്തിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും പെരുമാറുന്ന രീതിയാണ് പക്വത.

പ്രായത്തിനനുസരിച്ച്, കാലത്തിന് അനുസരിച്ച്, ജെൻഡർ അനുസരിച്ച് പക്വത ഉണ്ടാവണം എന്നുള്ളതാണ് പൊതുവേ ഉള്ള കാഴ്ചപ്പാട്.

5 വയസ്സുള്ള കുട്ടി, 25 വയസ്സായവ്യക്തി,60 വയസായാൽ,80 ആയാൽ ഇങ്ങനെ ആയിരിക്കണം. സ്ഥാനമാനങ്ങൾ അലങ്കരിക്കുന്ന വ്യക്തികൾ അല്ലെങ്കിൽ പ്രമുഖർ ഇങ്ങനെയായിരിക്കണം അങ്ങനെ… കുറെ വിലക്കുകൾ.

മധ്യ വയസ്സിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് 5 വയസായ കുട്ടിയെ പോലെ ഇടയ്ക്ക് ഒന്നോടാൻ, ബഹളം വെയ്ക്കാൻ, ഡാൻസ് ചെയ്യാൻ, ഉറക്കെ പൊട്ടിച്ചിരിക്കാൻ, പാട്ട് പാടാൻ ഒക്കെ തോന്നാം. പക്ഷേ പ്രായത്തിന്റെ പക്വത, അതാണ് പ്രശ്നം.

പ്രമുഖരാണ്, ഗൗരവം കുറയാൻ പാടില്ല, ചിലർ ഗൗരവം കാണിക്കില്ല അത് മറ്റൊരു അഭിനയം. എന്തിനോ വേണ്ടി /മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ /സമൂഹത്തെ ഭയന്ന് ചിരിക്കാനുള്ള അവസരം പോലും അടക്കി വെയ്ക്കുകയാണ് മനുഷ്യർ.

മരണത്തിന് തൊട്ട് മുൻപ് ഏതൊരു വ്യക്തിയോട് ചോദിച്ചാലും പറയുന്ന ആഗ്രഹം. “ജീവിച്ചു മതിയായില്ല. അല്പസമയം കൂടി തരൂ…”

ഒരു ജന്മം മുഴുവൻ കിട്ടിയിട്ട് ജീവിക്കാൻ കഴിയാത്തവർ അല്പസമയം കൊണ്ട് എന്തുചെയ്യാനാണ്.

കഥാപാത്രങ്ങളിൽ നിന്ന് മോചനം നേടൂ.പച്ചയായ മറുഷ്യരായി ജീവിച്ചു തുടങ്ങിയാൽ ഏത് ചെറിയ കാര്യവും ആസ്വദിക്കാൻ കഴിയും.

 

1 Comments
Florence2697 June 2, 2025
| |