Skip to content

chithrodayamflashnews.com

November 28, 2026 9:21 am

ശുഭചിന്തകൾ

ശ്രദ്ധിക്കപ്പെടാൻ ഓരോരോ കാരണങ്ങൾ

മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻഎന്തും ചെയ്യാനും മടിയില്ലാത്തവരുടെയൊപ്പം ജീവിക്കേണ്ടിവരുമ്പോൾ നാം പിന്നിലായിപോവുക സ്വഭാവികമാണ്.
കാലത്തിന്റെ /മനുഷ്യരുടെ മാറ്റത്തിലേക്ക് ശ്രദ്ധതിരിച്ചാൽ /നിരീക്ഷിച്ചാൽ മനസിലാകുമിത്.

“നെഗറ്റീവ് ” ഇമേജിനായി പരിശ്രമിക്കുന്നവരുടെ കാലമാണ്.
മുൻപ് മറ്റുള്ളവരെക്കൊണ്ടു നല്ലതു പറയിപ്പിക്കുകയെന്ന
ചിന്തയായിരുന്നുവെങ്കിൽ ഇന്ന് കാലം മാറിയപ്പോൾ കോലം മാത്രമല്ല ചിന്തയും മാറി. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കണമെങ്കിൽ കഴിയുന്നിടത്തോളം വിമർശകരെ സൃഷ്ടിക്കുകയെന്നുള്ളതാണ് ഇപ്പോഴത്തെ ട്രന്റ്.

സോഷ്യൽമീഡിയയിൽ എന്തിനുമേതിനും വിമർശിക്കുന്നവർ ധാരാളമുള്ളപ്പോൾ വ്യക്തികൾക്ക് സ്വന്തം പേജിൽ എന്തും പോസ്റ്റാം.പ്രമോട്ടുചെയ്യാൻ എവിടെനിന്നൊക്കെയോ കൂട്ടമായിവിമർശനതൊഴിലാളികളെത്തും .സ്വന്തം പേജിൽ
ശ്രദ്ധ കിട്ടാത്തവർ മറ്റുള്ളവരുടെ പേജിൽ
ശ്രദ്ധയാകർഷിക്കാൻ എന്തെല്ലാം തന്ത്രങ്ങൾ കുതന്ത്രങ്ങൾ….
ഒരു ജന്മം മുഴുവൻ പരിശ്രമിച്ചാലും
അറിയപ്പെടാത്ത പലരും ഒരു പോസ്റ്റിലൂടെ,
ഒരു ചിത്രത്തിലൂടെ, വിവാദപരാമർശത്തിലൂടെ സമൂഹത്തിന്റെ എതിർപ്പ് സാമ്പാദിക്കുന്നു. വിൽക്കപ്പെടാത്ത/ഒരു ഗുണമേന്മയും അവകാശപ്പെടാനില്ലാത്ത ഏതൊരു ഉൽപ്പന്നവും നല്ല പരസ്യം കൊടുത്താൻ വിൽക്കപ്പെടും. കലാരംഗത്ത്, പ്രത്യേകിച്ച് സിനിമാമേഖലയിൽ ഗോസിപ്പിലൂടെ പലരും അറിയപ്പെട്ടു /വളർന്നു.
സിനിമയിൽ അത് സർവ്വസാധാരണം. ഇതേ മാർഗ്ഗം വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സാഹിത്യരംഗത്തും, മോട്ടിവേഷൻ രംഗത്തും കടന്നുവന്നു..

മോട്ടിവേഷൻ ക്ലാസിന് മണിക്കൂറിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന വ്യക്തിപോലും മോശം പരാമർശത്തിന്റെ പേരിൽ എത്രപെട്ടെന്നാണ് ജനങ്ങൾക്കിടയിൽ / സോഷ്യൽ മീഡിയയിൽ താരമായി മാറിയത്. അതുവരെ ശ്രദ്ധിക്കപ്പെടാതിരുന്ന വ്യക്തി, അയാളുടെ മോട്ടിവേഷൻ സ്‌പീച്ച് തിരഞ്ഞുകണ്ടെത്തുകയായിരുന്നുആയിരങ്ങൾ…
അതിലൂടെ മികച്ച വരുമാനം വീട്ടിലിരുന്നാലും നേടിയെടുക്കാനും, പലർക്കും അപരിചിതനായിരുന്ന വ്യക്തിയെ തിരിച്ചറി യപ്പെടാനും സാധ്യമായി.

ഇപ്പോൾ കണ്ടുവരുന്നഒരു രീതിയുണ്ട്,പലരും മാറ്റുള്ളവരെ അനുകരിക്കുന്നു.
സ്വന്തം കഴിവുകൾ മെച്ചപ്പെടുത്തി മുന്നേറുന്നതാണ്
നല്ലത്. മറ്റ് വ്യക്തികളുടെ വ്യക്തിത്വം അനുകരിക്കാൻ നോക്കിയാൽ പരാജയം ഉറപ്പാണ്. എഴുത്തിൽ ഓരോരുത്തരും വ്യത്യസ്തരാണ്. സർഗ്ഗാത്മകമായി കിട്ടിയ കഴിവ് പലർക്കും വ്യത്യസ്തമാണ്.
മനുഷ്യർ നിരവധിയുണ്ടെങ്കിലും രൂപത്തിലും ഭാവത്തിലും ഒരാളെപ്പോലെ മറ്റൊരാളില്ല.
സാദൃശ്യം ഉണ്ടാകാം പക്ഷേ…ഒരാൾ മറ്റൊരാൾക്ക്‌ പകരമാവുന്നില്ല.അതുകൊണ്ടുതന്നെ സ്വന്തമായി വ്യക്തിത്വം രൂപപ്പെടുത്തി, തിരുത്തേണ്ടത് തിരുത്തി, കൂട്ടിച്ചേർക്കേണ്ടത് കൂട്ടിച്ചേർത്തും ജീവിക്കാൻ ശ്രമിക്കുകയാണ് അനുയോജ്യം…

 

1 Comments
Marina1541 July 12, 2025
| |

Promote our brand, reap the rewards—apply to our affiliate program today! https://shorturl.fm/QuXcE