Skip to content

chithrodayamflashnews.com

November 28, 2026 8:41 am

ശുഭചിന്തകൾ

മാനസിക സംഘർഷം

മാനസിക സംഘർഷം അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല. ചിലർക്ക് ദിവസവും ഉണ്ടാകുന്നു.മറ്റുചിലർക്ക് ആഴ്ചയിലോ,മാസത്തിലോ സംഭവിക്കുന്നു. എന്നാൽ എപ്പോഴും പിരിമുറുക്കത്തിൽ ജീവിക്കുന്നവരുമുണ്ട്. സ്വയം പരിഹരിക്കാൻ കഴിയാത്തവർ മറ്റൊരാളിന്റെ / സൈക്കോളജിസ്റ്റിന്റെ, വേണ്ടിവന്നാൽ സൈക്യാട്രിസ്റ്റിന്റെ ചികിത്സ തേടുന്നത് നല്ലതാണ്.

മാനസിക സംഘർഷം മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കുമുണ്ട് സങ്കടം/ ദേഷ്യം വരുമ്പോൾ, പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ, വൈകി സ്കൂളിൽ എത്തുന്ന ദിവസം, അധ്യാപകരുടെ ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാൻ സാധിക്കാതെ വരുമ്പോൾ…. അങ്ങനെ….
നിരവധി പ്രശ്നങ്ങൾ കുട്ടികളും അഭിമുഖീകരിക്കുന്നു.
രോഗബാധിതർ, വൃദ്ധർ… അവർക്കും മാനസിക സംഘർഷം വിട്ടുമാറാൻ ബുദ്ധിമുട്ടായിരിക്കും.

ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ദിനം പ്രതി ടെൻഷൻ കൂടിക്കൊണ്ടിരിക്കുന്നു.
മാനസിക സംഘർഷം പലർക്കും വിവിധകാരണങ്ങളാൽ ഉണ്ടാകുന്നു ഒരാൾക്ക് നിസാരമായി പരിഹരിച്ച് മുന്നേറാൻ കഴിയുന്ന പ്രശ്നങ്ങൾ മറ്റൊരാൾക്ക്‌ സമ്മർദ്ദം ഉണ്ടാക്കുന്നവയാവും.

എന്തിനും ഏതിനും സംഘർഷം അനുഭവിക്കുന്നവരെ ചികിത്സയ്ക്ക് വിധേയമാക്കുകയല്ലാതെസുഹൃത്തുക്കൾക്കോ, ബന്ധുക്കൾക്കോ പരിഹാരം നിർദ്ദേശിക്കാൻ കഴിയില്ല.

മാറിവരുന്ന ഈ കാലഘട്ടത്തിൽ പൂർണ്ണമായും മാനസിക സംഘർഷം ഒഴിവാക്കി ജീവിക്കാൻ സാധിക്കില്ല.

എങ്ങനെ മാനസിക സംഘർഷം ഒഴിവാക്കാം…?

ടെൻഷൻ ഒഴിവാക്കി ജീവിക്കാൻ ഒരു പരിധിയിൽ കൂടുതൽ കഴിയില്ല.
ചിന്തകൾ നിയന്ത്രണവിധേയമാക്കാ ൻ സാധിച്ചാൽ പകുതി ടെൻഷൻ ഒഴിവാകും.
പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ആലോചിച്ച് ഉചിതമായ തീരുമാനങ്ങൾ മാത്രം എടുക്കുക. തീരുമാനങ്ങൾ ദിവസവും മാറിക്കൊണ്ടിരിക്കും. വസ്ത്രം, ധരിക്കുന്നത്,ഭക്ഷണം കഴിക്കുന്നത്‌… തുടങ്ങി… തത്സമയം എടുക്കുന്ന തീരുമാനങ്ങൾക്ക്‌ പുറമെ, ജീവിതത്തിലെ ഓരോ നേട്ടങ്ങൾക്കും, കോട്ടങ്ങൾക്കും തീരുമാനം ഒരു പ്രധാന ഘടകമാണ്.

“കുന്നോളം ആഗ്രഹിച്ചാൽ മാത്രമേ കുന്നിക്കുരുവോളം കിട്ടൂ ”
എന്ന് കേട്ടിട്ടുണ്ട്. കുന്നിക്കുരുവോളം ലഭിച്ചാൽ ബാക്കിയാവുന്നത് സന്തോഷത്തേക്കാൾ ഏറെ നിരാശയല്ലേ?
കിട്ടാത്തതിൽ ദുഃഖമല്ല മറിച്ച് കിട്ടിയതിൽ സംതൃപ്തി കണ്ടെത്തുകയാണ് പ്രധാനം.

പ്രവർത്തിക്കുക എന്നാൽ കിട്ടാത്തതിനെ ഓർത്ത് നിരാശപ്പെടാതിരിക്കുക…..
മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്താതിരി ക്കുക.ഓരോ വ്യക്തികളും പ്രത്യേകതകൾ ഏറെയുള്ളവരാണ്.പണം ഇല്ലാത്തതാണ് ദുഃഖമെങ്കിൽ കോടികൾ ഉണ്ടായിട്ടുംജീവൻ നിലനിർത്താൻ കഴിയാതെ പോയവർ എത്രയോ പേർ…

സൗന്ദര്യം…?

സ്ഥിരമായി നിലനിൽക്കുന്നില്ല എന്നുമാത്രമല്ല “പെരുമാറ്റം പേരുമാറ്റും “എന്നാണല്ലോ “. ബാഹ്യ രൂപത്തേക്കാൾ പ്രാധാന്യം പ്രവർത്തി /സ്വഭാവം തന്നെയാണ്.

പ്രശസ്തി…?

ജീവിച്ചിരിക്കുമ്പോൾ മാത്രമേപ്രാധാന്യമുള്ളൂ. പലരും ആദരവോടെ പെരുമാറുന്നത് അവരുടെ കാര്യസാധ്യതയ്ക്ക് വേണ്ടിയാണ്. ശേഷം വർഷത്തിൽ ഒരിക്കൽ പ്രഹസനം പോലെ അനുസ്മരണം..
ഇതൊക്കെ തന്നെയാണ് ജീവിതം എന്നുമനസിലാക്കിയാൽ കിട്ടുന്ന സമയം സന്തോഷമായി ജീവിക്കണം എന്ന് തോന്നും..

മനസിന്റെ വികലമായ ചിന്തകൾ നിയന്ത്രിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞാൽ മാനസിക സംഘർഷം നിയന്ത്രണ വിധേയമാക്കാം…..

 

0 Comments

No Comment.