Skip to content

chithrodayamflashnews.com

November 28, 2026 7:40 am

ശുഭചിന്തകൾ

എനിക്ക് നിന്നോട് പ്രണയമാണ് “അത് ഏത് അർത്ഥത്തിലാണ് എന്ന് ആദ്യം മനസിലാക്കിയിരിക്കണം.. ചിലർ പ്രണയം ജീവിതകാലം മുഴുവൻ എന്ന് ചിന്തിക്കുമ്പോൾ, മറ്റൊരാൾക്ക്‌ ടൈം പാസ് മാത്രമായിരിക്കും, ചിലർക്ക് കുടുംബാംഗങ്ങളിൽ നിന്ന് എതിർപ്പ് ഉണ്ടാകുന്നതുവരെ, ചിലർക്ക് ഒരു ദിവസത്തേക്ക്,മണിക്കൂറുകൾ…
പ്രണയം ആർക്കും ആരോടും തോന്നാം. പക്ഷേ, ഏത് തരം ബന്ധത്തിലും ആത്മാർത്ഥതയുണ്ടായിരിക്കണം. ഏത് പ്രതിസന്ധിയിലും കുടുംബത്തെ ചേർത്തുപിടിക്കാൻ കാണിക്കുന്ന ആത്മാർത്ഥത തന്നെ പ്രണയിക്കുന്ന വ്യക്തിയോടും ഉണ്ടാകണം.ഏത് പ്രായത്തിലായാലും സുന്ദരമായ പ്രണയം ആരോഗ്യപരമായി നിലനിർത്തിയാൽ അനുഭവിക്കുന്ന സന്തോഷകരമായ അനുഭവങ്ങൾ പോലെ തന്നെ പ്രതിസന്ധികളും വരാം. ചിന്തിച്ച് തീരുമാനമെടുക്കുക.

0 Comments

No Comment.