Skip to content

chithrodayamflashnews.com

November 28, 2026 7:32 am

ശുഭചിന്തകൾ 

വിശ്വാസവും, പ്രതീക്ഷയും

വിശ്വാസവും പ്രതീക്ഷയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസം നഷ്ടമായാൽ ബന്ധങ്ങൾ തകരുന്നു. പ്രതീക്ഷനഷ്ടമായാൽ ജീവിതം നഷ്ടമാകും.

സുഖവും ദുഃഖവും സമ്മിശ്രമാണ്.സന്തോഷകരമായ അവസ്ഥയിൽ നിന്ന് സങ്കടത്തിലേയ്ക്ക് അധിക ദൂരമില്ല.എന്നാൽ പ്രതീക്ഷ കൈവിടാതെ പോകുന്ന ഏതൊരാൾക്കും അനുകൂലമായ സാഹചര്യത്തിൽ എത്തിച്ചേരാൻ സാധിക്കും.

ഏത് പ്രതിസന്ധിയിലും തളരാതെ മുന്നേറാൻ കഴിയുന്നവർക്ക് നന്മയുടെ /സന്തോഷത്തിന്റെ നാളുകൾ വിദൂരമല്ല എന്ന് വിശ്വസിക്കാൻ കഴിയണം.

നന്മയുടെ മേൽ തിന്മവിജയിച്ചു എങ്കിൽ അത് താൽക്കാലികം മാത്രമാണ്.അന്തിമ വിജയം നന്മയ്ക്ക് മാത്രമാണ്.

0 Comments

No Comment.