2023 | ഡിസംബർ 11|തിങ്കളാഴ്ച|
1199 | വൃശ്ചികം 25|വിശാഖം|


“ഗുരുത്വാകർഷണം” എത്ര മുകളിലേക്ക് പോയാലും താഴേക്ക് വന്നെ മതിയാകൂ. ധനം, പ്രശസ്തി, ആരോഗ്യം, സൗന്ദര്യം, അക്കാദമിക് നിലവാരം…. ഇതൊക്കെയല്ലേ പലരുടേയും അഹംഭാവം? പക്ഷേ, ആറടി മണ്ണിൽ പുഴുക്കൾക്ക് ഭക്ഷണമായി / ചാരമായി, സസ്യങ്ങൾക്ക് വളമായി മാറേണ്ടവരല്ലേ നമ്മൾ?
ശരീരം തളർന്നാൽ രോഗിയും, മനസു തളർന്നാൽ ഭ്രാന്തും, ശ്വാസം നിലച്ചാൽ ജഡവുമായി മാറുന്നു. ഇവിടെ ആരാണ് വലുത് /ചെറുത്?തിരിച്ചറിവുകൾ മഞ്ഞുരുക്കത്തിന് കാരണമാകട്ടെ.

No Comment.