Skip to content

chithrodayamflashnews.com

November 29, 2026 12:26 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

2023 | ഡിസംബർ 16| ശനിയാഴ്ച|

1199 | വൃശ്ചികം 30|തിരുവോണം|

“പക്വത” ഒരു വ്യക്തിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും പെരുമാറുന്ന രീതിയാണ് പക്വത. പ്രായത്തിനനുസരിച്ച്, കാലത്തിന് അനുസരിച്ച്, ജെൻഡർ അനുസരിച്ച് പക്വത ഉണ്ടാവണം എന്നുള്ളതാണ് പൊതുവേ ഉള്ള കാഴ്ചപ്പാട്. 5 വയസ്സുള്ള കുട്ടി, 25 വയസ്സായ വ്യക്തി, 60 വയസായാൽ, 80 ആയാൽ ഇങ്ങനെ ആയിരിക്കണം. സ്ഥാനമാനങ്ങൾ അലങ്കരിക്കുന്ന വ്യക്തികൾ അല്ലെങ്കിൽ പ്രമുഖർ ഇങ്ങനെയായിരിക്കണം അങ്ങനെ… കുറെ വിലക്കുകൾ. മധ്യ വയസ്സിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് 5 വയസായ കുട്ടിയെ പോലെ ഇടയ്ക്ക് ഒന്നോടാൻ, ബഹളം വെയ്ക്കാൻ, ഡാൻസ് ചെയ്യാൻ, ഉറക്കെ പൊട്ടിച്ചിരിക്കാൻ, പാട്ട് പാടാൻ ഒക്കെ തോന്നാം. പക്ഷേ പ്രായത്തിന്റെ പക്വത, അതാണ് പ്രശ്നം. പ്രമുഖരാണ് ഗൗരവം കുറയാൻ പാടില്ല, ചിലർ ഗൗരവം കാണിക്കില്ല അത് മറ്റൊരു അഭിനയം. എന്തിനോ വേണ്ടി / മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ / സമൂഹത്തെ ഭയന്ന് ചിരിക്കാനുള്ള അവസരം പോലും അടക്കി വെയ്ക്കുകയാണ് മനുഷ്യർ. മരണത്തിന് തൊട്ട് മുൻപ് ഏതൊരു വ്യക്തിയോട് ചോദിച്ചാലും പറയുന്ന ആഗ്രഹം. “ജീവിച്ചു മതിയായില്ല. അല്പസമയം കൂടി തരൂ…” ഒരു ജന്മം മുഴുവൻ കിട്ടിയിട്ട് ജീവിക്കാൻ കഴിയാത്തവർ അല്പസമയം കൊണ്ട് എന്തുചെയ്യാനാണ്. കഥാപാത്രങ്ങളിൽ നിന്ന് മോചനം നേടൂ. പച്ചയായ മറുഷ്യരായി ജീവിച്ചു തുടങ്ങിയാൽ ഏത് ചെറിയ കാര്യവും ആസ്വദിക്കാൻ കഴിയും.

0 Comments

No Comment.