2024 | ജനുവരി05| വെള്ളിയാഴ്ച|
1199 | ധനു 20|ചിത്തിര|


തിരിച്ചറിവുകൾ….
ഗുണഗണങ്ങൾ ഏറെയുണ്ടെങ്കിലും എല്ലാ ഗുണങ്ങളും ഒത്തുചേർന്നവർ വിരളമാണ്. വിവാഹത്തിന് പൊരുത്തം നോക്കുന്നതുപോലെ പത്തിൽ പത്ത് അപൂർവമായിരിക്കും.
അറിവ് ഓരോ വ്യക്തികൾക്കും വിഭിന്നമാണ്. “എല്ലാം എനിക്കറിയാം ഇങ്ങോട്ടു പഠിപ്പിക്കാൻ വരരുത് ” എന്നു പറയുന്ന ഒരു വിഭാഗം വേറെയും.
അറിവു കൂടുമ്പോഴും പലർക്കും തിരിച്ചറിയില്ല എന്നുള്ളതാണ് സത്യം. ചിലർ പല രീതിയിൽ സമ്പാദിച്ച അറിവ് അവസരം വന്നാൽ സന്ദർഭം നോക്കാതെ പറഞ്ഞുകൊണ്ടിരിക്കും. മറ്റു ചില സംസാരപ്രിയർ വേദിയുടെ സ്വഭാവം നോക്കാതെ പ്രസംഗിക്കാറുണ്ട്. രോഗിയെ സന്ദർശിച്ചാൽ പറയും “ഇതേ അവസ്ഥയിൽ കിടന്ന ഒരാൾ ഇന്നലെ മരിച്ചു.”
കല്യാണവീട്ടിൽ മരണത്തെ കുറിച്ചും മരണവീട്ടിൽ കല്യാണത്തെ കുറിച്ചും ചർച്ച ചെയ്യും.
തിരിച്ചറിവു നേടുകയെന്നാൽ നിസാരമല്ല. ഏത് പണ്ഡിതനും അബദ്ധം സംഭവിക്കാം. (മനുഷ്യനായാൽ അബദ്ധങ്ങളിൽ പെട്ടുപോകും ) വാക്കും പ്രവർത്തിയും ഒരുപോലെ പാലിക്കാൻ കഴിഞ്ഞാൽ ഒരു പരിധിവരെ തിരിച്ചറിവ് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയും. അറിവ് കുറവാണെങ്കിലും ചിലർക്ക് തിരിച്ചറിവ് ഉണ്ടാകാറുണ്ട്.”നിത്യഭ്യാസി ആനയെ എടുക്കും, എന്നല്ലേ. ചിന്തിച്ചു പ്രവർത്തിച്ചാൽ തിരിച്ചറിവ് നേടിയെടുക്കാൻ കഴിയും.

No Comment.