Skip to content

chithrodayamflashnews.com

November 28, 2026 7:57 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി : 2

 

പ്രിയപ്പെട്ട അച്ചായന്,

ഇവിടെ നല്ല മഴയാണ്.രണ്ടുദിവസമായിതോരാതെ പെയ്യുന്നു. അതുകൊണ്ട് പെറ്റുകിടപ്പ് നല്ല സുഖം. പാവം നമ്മുടെ അമ്മച്ചിയമ്മ രാത്രി മൂത്രത്തിൽ കുളിച്ചാകിടപ്പ്. ചെക്കൻ എന്റെടുത്താ കിടപ്പെങ്കിലും മുള്ളുന്നത് തൊട്ടപ്പുറത്ത് കിടക്കുന്ന അമ്മച്ചിയമ്മയുടെ പുറത്തേയ്ക്കാച്ചെന്നു വീഴുന്നത്.പാലുകുടി, മുള്ളൽ ഇത് തന്നെ ചെക്കന്റെ പണി.പെറ്റു കിടക്കുന്നസ്ത്രീകൾ ഒറ്റയ്ക്ക് കിടക്കാൻ പാടില്ലത്രേ.പിശാചിന്റെ ഉപദ്രവം ഉണ്ടാവുമെന്ന്.അതുകൊണ്ട് മറിയാമ്മച്ചിയോ,അമ്മച്ചിയമ്മയോ കൂട്ട് കിടക്കും .കുറച്ച് ദിവസമായി മറിയാമ്മച്ചിയായിരുന്നു കിടന്നിരുന്നത്.അപ്പോൾ അപ്പച്ചൻ മുറുമുറുപ്പ് തുടങ്ങി.അതുകൊണ്ട് ഇപ്പോൾ അമ്മച്ചിയമ്മയാ കിടക്കുന്നത്.ഇന്നലെ അമ്മച്ചിയമ്മ കുറെ പഴയ കഥകൾ പറഞ്ഞു.അപ്പാപ്പൻ അമ്മച്ചിയമ്മയെ പെണ്ണ്കാണാൻ ചെന്നതുമുതലുള്ള കുറെ കാര്യങ്ങൾ.

എന്റെ അച്ചായാ,ഈ അമ്മച്ചിയമ്മ അടുത്തവീട്ടിലെപിള്ളേരുമായി കഞ്ഞിയും കറിയും വെച്ച് കളിച്ചോണ്ടിരുന്നപ്പോഴാണ് അമ്മച്ചിയമ്മയുടെ അപ്പച്ചന്റെ “എടിയേ. ഏലിയാമ്മേ”.. എന്നുള്ള ..വിളികേട്ടതും അമ്മച്ചിയമ്മ വീട്ടിലേക്കോടി.ചെന്നപ്പോ മീശ മുളയ്ക്കാത്ത ഒരുചെക്കനും,രണ്ട് കിളവൻമ്മാരും ഒന്ന് അപ്പനുംമറ്റേത് അമ്മാവനും. “ഏലിയാമ്മേ ഇതാ നിന്നെ കെട്ടണ ചെറുക്കൻ.അപ്പച്ചൻ പറഞ്ഞു.അമ്മച്ചിയമ്മയ്ക്ക് സന്തോഷമായി. പുതിയ ചട്ടേംമുണ്ടുംകിട്ടും.അപ്പോം, കോഴിക്കറി,പോത്ത്..എല്ലാം തിന്നാല്ലോ.മനസുചോദ്യം കഴിഞ്ഞു. കെട്ട്കല്യാണമായി..പള്ളീന്ന് വീട്ടിൽ പോകാൻനേരമാണ് കല്യാണംവേണ്ടിയിരുന്നില്ല എന്ന് അമ്മച്ചിയമ്മയ്ക്ക് തോന്നിയത്.ഇനി കളിയ്ക്കാൻ പറ്റൂലല്ലോ.എന്നാലും അപ്പാപ്പന്റെ ഒപ്പംകൂടി.
പിറ്റേ വർഷം ഒരു കുഞ്ഞുണ്ടായി. അതാണ് നമ്മുടെ “എലിയാസ് അപ്പച്ചൻ “.
അതുവരെ പറഞ്ഞിട്ട് അമ്മച്ചിയമ്മ കുറേനേരം മിണ്ടാതിരുന്നു.അപ്പാപ്പനെ ഓർത്തിട്ടായിരിക്കും. നമ്മുടെ അപ്പച്ചൻ ചെറുക്കൻ നല്ല വാശിക്കാരനായിരുന്നു.അച്ഛനില്ലാത്ത കുട്ടിയല്ലേ അമ്മച്ചിയമ്മ ലാളിച്ചുവളർത്തി.പക്ഷെ ലാളനകൂടിയാലും അമ്മച്ചിയമ്മ കമ്പെടുത്താൽ അപ്പോ പെടുക്കും. ചെക്കൻ വളർന്നു വരുവല്ലേ.പറ്റിയ പെണ്ണ് വേണം.അപ്പോഴാ കാറ്റാം പീച്ചാം കുഞ്ഞച്ചന്റെ കൊച്ചു മോളെ കുറിച്ചോർത്തത്.പള്ളീലുവെച്ചു പലവട്ടം കണ്ടിട്ടുണ്ട്.എന്നാലും അതുപോരല്ലോ.അമ്മച്ചിയമ്മ വറീത് മൂപ്പീന്നിനെ കൊണ്ട് കുഞ്ഞച്ചനോട് ആലോചിച്ചു.പെണ്ണ് വീട്ടുകാർക്കുംസമ്മതം. അല്ലേലും വകേല് ബന്ധുക്കളല്ലേ ഇഷ്ടപ്പെടാതിരിക്കുമോ. കെട്ടുകഴിഞ്ഞു. പെണ്ണിന് കാലുവേദനയും തുടങ്ങി.ഓടിച്ചാടി നടന്നതല്ലേ കുറേനേരം. വകേല ചാച്ചൻ തൊമ്മൻ കുഞ്ഞ് പെണ്ണിനെ എടുത്ത് തോളത്തിട്ടു.പിന്നെ ചെക്കനും കൂട്ടരും ഏലായും നടവരമ്പും കടന്ന് വീട്ടിലെത്തി. അപ്പോഴേയ്ക്കും കുഞ്ഞുമറിയാമ്മ ഒരുറക്കം കഴിഞ്ഞു.ഉറക്കമുണർന്നപ്പോൾ പെങ്കൊച്ച് പേടിച്ചുപോയി.വേറെ വീടും ആളുകളും.അമ്മച്ചിയമ്മ കൊച്ചു മറിയാമ്മയെ വിളിച്ച് അകത്തെ പെരയ് ക്കകത്ത് കൊണ്ടുപോയി തലേദിവസം വെച്ചപോത്തിറച്ചിയും കപ്പപുഴുങ്ങിയതും കൊടുത്തു. തിന്നാൻ കിട്ടിയതും കൊച്ചിന് സമാധാനമായി.അങ്ങനെ നാളുകൾകഴിഞ്ഞു.അമ്മച്ചിയമ്മയുംമറിയാമ്മയും ഉറക്കം പിടിക്കുമ്പോൾ ആരോ പെരയ്ക്കകത്ത് വന്ന് പോകുന്നതായി അമ്മച്ചിയമ്മയ്ക്ക് തോന്നി. ഒരുദിവസം അമ്മച്ചിയമ്മ ഉറക്കം നടിച്ചുകിടന്നു.അപ്പോഴുണ്ടല്ലോ അച്ചായാ,
നമ്മുടെ ഏലിയാസ് അപ്പച്ചൻ വന്ന് മറിയാമ്മയെ ചുരണ്ടുന്നു.
മറിയാമ്മപെണ്ണ് ഇതുവല്ലോം അറിയുന്നുണ്ടോ.പോത്തുപോലെ കിടന്ന് ഉറങ്ങുവല്ലേ . അമ്മച്ചിയമ്മ ആലോചിച്ചു. ചെക്കന് കാര്യങ്ങൾ അറിയാം.പെണ്ണിനെ വിട്ടുകൊടുത്തില്ലേൽ ചെക്കൻ മറുകണ്ടം ചാടും.പിറ്റേന്ന് അമ്മച്ചിയമ്മപറഞ്ഞു. “മറിയേ..നീ ഏലിയാസിന്റെ പെണ്ണാ. പോയി കെട അവന്റെ കൂടെ” അമ്മച്ചിയമ്മ കരുതി മറിയാമ്മച്ചി കാറിവിളിക്കുമെന്ന്. ഒന്നുമുണ്ടായില്ല. മറിയാമ്മച്ചി വേഗം പായും തലയിണയും ചുരുട്ടി എടുത്തോണ്ട് ഏലിയാസിന്റെ പെരെ പോയി.അതിന് ഫലവും ഉണ്ടായി.പത്താംമാസം പെണ്ണ് പെറ്റു.

അച്ചായാ,തേക്കിൻകാട്ടിലെ ചിറ്റപ്പനും,കുഞ്ഞമ്മയുംകൂടി ഇന്നലെ വന്നിരുന്നു. പത്ത് പക്ക കുത്തരിയും, ഒരു നാണിപ്പൂവൻ കുലയും, ഒരു മത്തങ്ങയും ഒരുചാക്ക് വാളൻപുളിയും(പൊളിക്കാത്തത്)കൊണ്ടുവന്നു.അമ്മാവൻ ചിറ്റപ്പനേയും കൂട്ട്‌ പിടിച്ചു വന്നത് കൊച്ചിന്റെ ചോറൂണ് നടത്തുന്നത് സംസാരിക്കാനാ.അപ്പച്ചൻ വീട്ടിലില്ലായിരുന്നു. രാവിലെ വല്ലവുമായി കാളകൾക്ക് പുല്ല് ചെത്താൻ പോയിരുന്നു. മറിയാമ്മച്ചി ചെന്ന് വിളിച്ചുകൊണ്ടുവന്നു. ചോറൂണ് വിഷയം ചർച്ചതുടങ്ങി.അപ്പച്ചൻ പറഞ്ഞു “ശ്രീദേവി മാമ്മോദിസാ മുങ്ങിയിട്ടില്ല.കൊച്ചിനെ പള്ളീൽ കേറ്റൂല.തോമസിന്റെ കുട്ടിയെ അമ്പലത്തിൽ ചോറുകൊടുക്കാൻ പറ്റോ?ക്രിസ്‌ത്യാനിക്ക് ചോറൂണ് എന്ന ചടങ്ങില്ല.തോമാച്ചൻ തിന്നാറാകുമ്പോ തനിയെ വാരി തിന്നോളും. “ചിറ്റപ്പൻ ചാടി എണീറ്റു. അതുപറ്റില്ല കൊച്ചിന്റെ പേരും വാസുദേവൻ എന്ന് മാറ്റണം. തർക്കം മൂത്തു ചിലസിനിമാകഥകളിലെ നായകന്റെ വരവുപോലെയല്ലേ അമ്മച്ചിയമ്മ വരുന്നത്. (അതുവരെ മിണ്ടത്തില്ല. തർക്കം മൂത്താൽ അപ്പോ ചാടിവീഴും) “ഏലിയാസ് പറഞ്ഞതാ ശരി.കൊച്ച് തിന്നാറാകുമ്പോ വാരി തിന്നട്ടെ.കൊച്ചിന് പേര് വാസുദേവനും വേണ്ട തോമ്മാച്ചനും വേണ്ട”. പറഞ്ഞു കൊണ്ട് എന്റടുത്തുനിന്ന് മോനെ എടുത്തോണ്ട് പുറത്തേയ്ക്ക് ചെന്നു. “കൊച്ചിന് പേര് ഞാനിടാം” എല്ലാവരും അമ്മച്ചിയമ്മയെ നോക്കി .എന്റെ അച്ചായാ, അമ്മച്ചിയമ്മ കൊച്ചിനിട്ട പേര് എന്താണെന്നറിയണ്ടേ. “പുരുഷൻ”.

അച്ചായാ,റജിമോൾക്ക് ഒരുകല്യാണാലോചന വന്നകാര്യം അറിഞ്ഞല്ലോ?പയ്യന് തേങ്ങാകച്ചവടമാണ്. പേര് സേവ്യർ. ബ്രോക്കർ കുഞ്ഞാപ്പുകൊണ്ടുവന്ന ആലോചനയാണ്.റജിമോൾക്ക് പയ്യനെ ഇഷ്ടമായി.ചെറുക്കൻ കൂട്ടർ അടുത്ത ആഴ്ച വരട്ടെ എന്ന് ചോദിച്ചു. റജിമോളുടെ കല്യാണം എപ്പോ നടത്തുന്നോ അന്ന് ജോൺസണും കെട്ടണം എന്നും പറഞ്ഞാ നടപ്പ്,മോളിക്കുട്ടിയെ ജോൺസൺ കാണാൻ പോകുന്നുണ്ടെന്നാ അറിവ്.

അച്ചായാ വരുന്ന ചിങ്ങത്തിൽ “പുരുഷന് നാല് മാസം തികയും. അച്ചായൻ എനിക്ക് മേടിച്ചു തന്ന ആ “പെറ്റുകിടപ്പ്കുപ്പായം” ലീലയുടെ മോള് ഭവാനിക്ക് കൊടുത്തു.പെറ്റെണീച്ചതുകൊണ്ട് വീട്ട് പണി എല്ലാം ഞാൻ ചെയ്യണം റജിമോള് ഒരു ജോലിയും ചെയ്യത്തില്ല.മറിയാമ്മച്ചി എപ്പോഴും അപ്പച്ചന്റെ കൂടെയാ നടപ്പ്, പുല്ല് ചെത്താനെന്നുംപറഞ്ഞാ പോക്ക്.അമ്മച്ചിയമ്മ കുഴമ്പുപുരട്ടി ഇരിക്കും.ഇല്ലെങ്കിൽ “പുരുഷനെ “കളിപ്പിക്കും.പണിചെയ്യാൻ ഞാൻ ഒരാൾ മാത്രം.ഇതിനിടയിലാണ് സ്റ്റീഫന്റെ എണ്ണകാച്ചൽ.അപ്പച്ചന്റെ കഷണ്ടി അവന് കിട്ടുമെന്നു പേടിച്ച് എപ്പോഴും മുടിയിലാണ് ശ്രദ്ധ. അപ്പച്ചൻ പാടത്ത് പണികഴിഞ്ഞുവന്നാൽ കഞ്ഞിയും കപ്പയും, ഉണക്കമീൻ ചമ്മന്തിയുംനിർബന്ധമാണ്….
എല്ലാവരുടേയും ഇഷ്ടം നോക്കി വെച്ചു വിളമ്പാൻ ഞാൻ ഒരാൾ മാത്രം….

സ്നേഹപൂർവ്വം; അച്ചായന്റെ സ്വന്തം ശ്രീദേവി

0 Comments

No Comment.