Skip to content

chithrodayamflashnews.com

November 28, 2026 7:44 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭ ചിന്തകൾ

2024 | ജനുവരി08| തിങ്കളാഴ്ച|

1199 | ധനു 23|അനിഴം|

തോറ്റുപോകുന്നവർ….

ഒന്നും വകവയ്ക്കാതെ, ആർക്കും പിടികൊടുക്കാതെ, എന്തും വരട്ടെ എന്ന് കരുതി, പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ, ഇന്നും ജീവിതത്തിന്റെ താഴെത്തട്ടിൽ ജീവിക്കുന്ന നിരവധി സുഹൃത്തുക്കൾ പലർക്കും ഉണ്ടാകാം. ഇവരൊക്കെ ഒരിക്കൽ തന്റെ സുഹൃത്തുക്കളായിരുന്നു എന്നുപറയാൻ അഭിമാനക്കുറവുള്ളവരാണ് പലരും. എന്നാൽ ഇവർ ഒരിക്കൽ നമ്മുടെ ജീവിതത്തിന്റെ അഭിവാജ്യ ഘടകമായിരുന്നു. നമുക്ക് വേണ്ടി മറ്റുള്ളവരോട് വഴക്കിടാൻ, തല്ലു കൂടാൻ,നമ്മുടെ സംരക്ഷകരായി, എപ്പോഴും ക്ലാസ് റൂമിൽ പിൻ ബഞ്ചിലിരുന്നവർ…..
നിങ്ങൾ എപ്പോഴെങ്കിലും അവരെക്കുറിച്ച് ഓർക്കാറുണ്ടോ?
ഇവരിൽ ചിലരുടെയെങ്കിലും ജീവിതനിലവാരം മെച്ചപ്പെട്ടിട്ടുണ്ടാവാം. എന്നാൽ പലരും സാധാരണ ജീവിതം നയിക്കുന്നവർ ആയിരിക്കാം.
ഓട്ടോ ഡ്രൈവറായി, ചുമട്ടുതൊഴിലാളിയായി, തയ്യൽ തൊഴിലാളിയായി, കൃഷിക്കാരനായി, കൽപ്പണിക്കാരനായി… അങ്ങനെ….
എതിരെ നടന്നുവരുന്ന ആൾ ഒരിക്കൽ തന്റെ സുഹൃത്തായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും കാണാത്ത ഭാവത്തിൽ, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാറിൽ എ സി ക്ക് കൂളിംഗ് കുറവാണല്ലോ എന്ന പരാതിയുമായി നിങ്ങൾ കടന്നു പോയിട്ടുണ്ടാവാം. വ്യവസായ പ്രമുഖന്റെ വീട്ടിൽ വിവാഹ സൽക്കാരത്തിൽ വെച്ച് ക്ലീനിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന മുൻ സഹപാഠിയെ നിങ്ങൾ കണ്ടിട്ടുണ്ടാവാം. രുചിയുടെ വകഭേദങ്ങൾ തേടി ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് കയറിപ്പോകുമ്പോൾ വഴിയരിയിലെ തട്ടുകടയിൽ നിന്നും ചായ കുടിക്കുന്ന സുഹൃത്തിനേയും,ഫുട്ബാത്തിലെ വഴിയോരക്കച്ചവടക്കാരനിൽ നിന്ന് വിലപേശി വാങ്ങിയ വസ്ത്രങ്ങളുമായി തിരികെ പോകാൻ വണ്ടിക്കാശിനായി പോക്കറ്റിൽ ചില്ലറ എണ്ണി തിട്ടപ്പെടുത്തുന്ന സുഹൃത്തിനെ കടന്നും നിങ്ങൾ പോയിട്ടുണ്ടാവും.
എന്തുകൊണ്ടാണ് കണ്ടിട്ടും നിങ്ങൾ ഇവരെ കാണാത്തവരായി ഭാവിക്കുന്നത്? ഒറ്റ ഉത്തരമേ ഉള്ളു. “സ്റ്റാറ്റസ് “.
“നിലയും വിലയും ” അത് നോക്കണ്ടേ?
തുടക്കത്തിൽ സഹായതിന് ഇവരൊക്കെ വേണ്ടിവന്നു. അപ്പോൾ തുടക്കം ഇതാണ്. ഒടുക്കം
“വെറും മണ്ണിൽ “. ഇതിനിടയിൽ നാം നേടിയെടുത്തതാണ് “സ്റ്റാറ്റസ് ”
ചിന്തിക്കൂ.. പശ്ചാത്താപത്തിന്റെ നേരിയ ചലനം നിങ്ങളുടെ മനസ്സിൽ സംഭവിച്ചു എങ്കിൽ. നിങ്ങളിൽ ഇപ്പോഴും മനുഷ്യത്വം നിലനിൽക്കുന്നു….

0 Comments

No Comment.