2024 | ജനുവരി10| ബുധനാഴ്ച|
1199 | ധനു 25|മൂലം|


സൗന്ദര്യത്തിന്റെ അളവുകോൽ ബാഹ്യസൗന്ദര്യത്തിലല്ല…
സുന്ദരനും സുന്ദരിയുമായിരിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ?
സൗന്ദര്യം ആകർഷണവും ആസ്വാദ്യകരവുമാണ്. സൗന്ദര്യമുള്ളവർ മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റും.മനുഷ്യർ വ്യത്യസ്തസ്വഭാവക്കാരാണ് എന്നതുപോലെ തന്നെ കാഴ്ചയിലും വ്യത്യസ്തരാണ്. സൗന്ദര്യം ആകർഷകമാണെങ്കിലും ജീവിതത്തോട് അടുക്കുമ്പോൾ സൗന്ദര്യത്തിൽ വലിയ കഴമ്പില്ലെന്ന് മനസിലാക്കാൻ കഴിയും. പങ്കാളിക്ക് സൗന്ദര്യം മാത്രം പോര എന്ന തിരിച്ചറിവ് ഇന്ന് പലർക്കുമുണ്ട്.എങ്കിലും മനുഷ്യർ ഏറ്റവും കൂടുതൽ സമയവും പണവും ചെലവഴിക്കുന്നത് ബാഹ്യ സൗന്ദര്യം നിലനിർത്താനാണ്.എന്നാൽ വിനയം, ക്ഷമ,ദയ,ഹൃദ്യമായ പെരുമാറ്റം, വ്യക്തമായ കാഴ്ചപ്പാട്, സത്യസന്ധത, അറിവ്, വ്യക്തിശുചിത്വം,ആകർഷകമായ / മാന്യമായ വസ്ത്രധാരണം ആകെകൂടി വിലയിരുത്തുന്നതാണ് സൗന്ദര്യം.”പെരുമാറ്റം പേരുമാറ്റും” എന്നാണല്ലോ.സൗന്ദര്യമുള്ള മനസില്ലെങ്കിൽ ബാഹ്യസൗന്ദര്യം ആസ്വാദനം മാത്രമായി തീരുന്നു.

No Comment.