2024 | ജനുവരി14| ഞായറാഴ്ച|
1199 | ധനു 29|അവിട്ടം|


ആഗ്രഹങ്ങൾ അവസാനിക്കുന്നില്ല…
ലോകത്ത് ആഗ്രഹങ്ങൾ ഇല്ലാത്ത ഒരു മനുഷ്യരുമില്ല. ചിലരെങ്കിലും പറയാറുണ്ട് “എനിക്കിനി ഒരാഗ്രഹവുമില്ല “എന്ന്.പലപ്പോഴും നിരാശയിൽ നിന്ന് ഉടലെടുത്ത അഭിപ്രായമായിരിക്കുമിത്.
ജീവിച്ചിരിക്കുവോളം ആഗ്രഹങ്ങൾ അവസാനിക്കുന്നില്ല. പലർക്കും ആഗ്രഹങ്ങൾ പലതാണ്. പണം, പ്രശസ്തി, ബഹുമതി എന്നിങ്ങനെ ആഗ്രഹങ്ങളുടെ പട്ടിക നീളുന്നു….
ചില മനുഷ്യർ അടിസ്ഥാന സൗകര്യങ്ങൾ നേടിക്കഴിഞ്ഞാൽ ആഗ്രഹത്തിന് നിയന്ത്രണം വരുത്താറുണ്ട്.ചിലർ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കാൻ ജീവിതകാലം മുഴുവൻ ആഗ്രഹവുമായി മുന്നോട്ടു പോകുന്നു. അതി സമ്പന്നർ വീണ്ടും വീണ്ടും സമ്പാദിച്ചു കൊണ്ടിരിക്കുന്നു. പ്രശസ്തർ വീണ്ടും മുന്നേറാൻ ആഗ്രഹിക്കുന്നു. ചിലർക്ക് ഉന്നത ബഹുമതികൾ എത്ര കിട്ടിയാലും വീണ്ടും ആഗ്രഹിക്കുന്നു.
ആഗ്രഹം വ്യത്യസ്തമാണെങ്കിലും മനുഷ്യർ മരണം വരെ പ്രതീക്ഷയോടെ, ആഗ്രഹത്തിന്റെ പിന്നാലെ പായുന്നു.

No Comment.