Skip to content

chithrodayamflashnews.com

November 28, 2026 7:33 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

2024 | ജനുവരി19| വെള്ളിയാഴ്ച|

1199 | മകരം 05|ഭരണി|

മിന്നുന്നതെല്ലാം പൊന്നല്ല…

വളരെ സന്തോഷത്തോടെ ജീവിക്കുന്നു എന്നു നാം വിശ്വസിക്കുന്ന പലരും കോംമ്പറ്റീഷനിലൂടെ മുന്നോട്ടു പോകുന്നവരാണ്. സെലിബ്രേറ്റികളിൽ പലരും സന്തോഷകരമായി ജീവിക്കുന്നുവെന്ന് മാറിനിന്നു വീക്ഷിക്കുമ്പോൾ നമുക്കുതോന്നും.
മാനസിക – ശാരീരിക പ്രശ്നങ്ങളെ അതിജീവിച്ച് സമൂഹത്തിന്റെ മുന്നിൽ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന പലരും ഡിപ്രഷന് മെഡിസിൽ ഉയോഗിക്കുന്നവരോ, ലഹരി വസ്തുക്കളില്ലാതെ ജീവിക്കാൻ കഴിയാത്തവരോ ആയിരിക്കും.
കോടികളുടെ അധിപനും സന്തോഷവാനല്ല.
ടെൻഷനില്ലാതെ ഉറങ്ങാൻ കഴിയുന്നത് സാധാരണക്കാരിൽ സാധാരണക്കാർക്കു
മാത്രമായിരിക്കും.
കാരണം അവർക്ക് കോടികളുടെ ബിസിനസ് നഷ്ടത്തിലാകുമോ,
ലാഭത്തിലാകുമോ
എന്നു ചിന്തിക്കേണ്ട. സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമോയെന്ന് ചിന്തിക്കേണ്ട.
ഇൻകംടാക്സിനെ പേടിക്കേണ്ട . രാത്രി നല്ല ഉറക്കം കിട്ടും.
ഹാർട്ടറ്റാക്കു വരാനുള്ള സാധ്യതയും കുറവാണ്.
അതായത്, കോടീശ്വരനെ/ സെലിബ്രേറ്റികളെ നോക്കി സങ്കടപ്പെടേണ്ട. കാരണം അവർക്കില്ലാത്ത “സമാധാനം ” നിങ്ങൾക്കുണ്ട്.
മോട്ടിവേഷൻ സ്പീക്കറിന്റെ
മോട്ടിവേഷൻ ക്ലാസ് മണിക്കൂറുകൾ / ദിവസങ്ങൾ നമ്മെ ചിന്തിപ്പിക്കും.
ചിലപ്പോൾ നമ്മുടെ ശീലങ്ങളിൽ തന്നെ മാറ്റം വരും. അപ്പോഴും സ്വന്തം ശീലങ്ങൾ മാറ്റാൻ മോട്ടിവേഷൻ സ്പീക്കർ തയാറാവില്ല.
മുഖത്തു ഫിറ്റു
ചെയ്തു വച്ച ചിരി പ്രതിഫലം വാങ്ങി പോക്കറ്റിലിടുമ്പോൾ അവസാനിക്കും.
മനുഷ്യൻ അന്വേഷിച്ചു നടക്കുന്നതും, പൂർണ്ണമായി ലഭിക്കാത്തതും “സന്തോഷവും സമാധാനവുമാണ്.”
അക്കരപ്പച്ച തേടി അലയേണ്ടതില്ല. നമുക്കുചുറ്റുമുള്ള പച്ചപ്പ് സംരക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്.

0 Comments

No Comment.