

പ്രിയപ്പെട്ട അച്ചായന്,
അച്ചായാ,നമ്മുടെ നാണിത്തള്ള വന്നിരുന്നു.പുരുഷനെ വലിച്ച് പുറത്തിട്ടത് അവരാണല്ലോ. തിരക്ക് കാരണം പിന്നീട് വരാൻ സാധിച്ചില്ലത്രെ.അതാ ഇപ്പോ വന്നത്. പോരെങ്കിൽ വീട്ടിൽ പുതിയ പെണ്ണുങ്ങൾ രണ്ട് പേരല്ലേ വന്നിരിക്കുന്നത് വിശേഷം ഉണ്ടെങ്കിൽ പ്രസവം പറഞ്ഞുറപ്പിച്ചുവെയ്ക്കാം എന്നുകൂടികരുതിയിട്ടുണ്ടാവും.എന്തായാലും പുരുഷൻ നാണിത്തള്ളയുടെ അമ്മിഞ്ഞയ്ക്കുംകൊടുത്തു ഒരു ഞെക്ക്.”കൊതിയൻ അപ്പച്ചന്റെ മോൻതന്നെ”എന്ന അഭിനന്ദനവും പുരുഷനുകിട്ടി.പോകാൻനേരം രണ്ട് തേങ്ങയും, ഒരുപക്ക അരിയും,രണ്ടുമൂട് മരച്ചീനിയും കൊടുത്തു.വളരെ സന്തോഷത്തോടെയാ നാണിത്തള്ളപോയത്.
അച്ചായാ,ഒരു വലിയ വിശേഷം കൂടിയുണ്ട്.നമ്മുടെ റജിമോൾക്ക് വയറ്റിലുണ്ട്. സേവ്യറും റജിയും വന്നിരുന്നു. ഒരു പൊതിക്കാത്ത തേങ്ങയുടെ അത്രയും വയറുണ്ട്.എന്തായാലും കുടുംബത്ത് ഒരാൾകൂടി വരാൻ പോകുന്നു.
അച്ചായന്റെ കൂട്ടുകാരി രാജമ്മ തേങ്ങ വെട്ടാൻ വന്ന ദാമോദരന്റെ കൂടെ ഒളിച്ചോടി. രാജമ്മ മറപ്പുരയിൽ കുളിക്കാൻ കയറുന്ന തക്കം നോക്കി ദാമോദരൻ തെങ്ങിൽ കയറും. രാജമ്മയുടെ “മേനിയഴക് “ദാമോദരനും ദാമോദരന്റെ തുടയഴക് ” രാജമ്മയും കണ്ടു.അവർതമ്മിൽ പ്രണയിച്ചു.പിന്നെ ദാമോദരനും,രാജമ്മയ്ക്കും വഴങ്ങിക്കൊടുക്കുകയെ പരിഹാരമുണ്ടായിരുന്നുള്ളു. ദാമോദരൻ രാജമ്മയെ കെട്ടിയതറിഞ്ഞ കോങ്കണ്ണിപാത്തു തല തലകറങ്ങിവീണു.കാരണം കോങ്കണിപാത്തു തോട്ടിൽ കുളിക്കുന്നത് ദാമോദരന് വേണ്ടിയായിരുന്നു . പാത്തുവിന്റെനോട്ടം ദാമോദരൻ മനസിലാക്കിയില്ല. കോങ്കണ്ണല്ലേ?തന്നെനോക്കി കടക്കണ്ണെറിയുന്ന പാത്തുവിനെ ദാമോദരൻ മനസിലാക്കിയതുമില്ല. ബോധം വീണപ്പോൾ പാത്തു എന്താ പറഞ്ഞതെന്നറിയോ? “ഞമ്മളെ ബേണ്ടാത്ത ഇബിലീസേ..അനക്ക് കൊണംപിടിക്കൂല.പടച്ചോനാണേ..യീ..തുനിയാവില് എബിടെ…യായാലും ശിക്സ കിട്ടും ”
പാവം പാത്തു. അരയിൽ ഉണ്ടായിരുന്ന അരഞ്ഞാണം ഊരി തന്റെ മാമച്ചി മമ്മദിന് കൊടുത്തു.മമ്മദ് അതുവിറ്റ് മുട്ടകച്ചോടം തുടങ്ങി.മമ്മദിന് മുട്ടയുമുണ്ട്.ദാമോദരന് രാജമ്മയുമായി. പാത്തുവിന് ഇനി ആര്?
അച്ചായാ,മറ്റൊരു പ്രധാനകാര്യം കൂടി അറിയണ്ടേ?.നമ്മുടെ കൊച്ചുപെണ്ണ് പാടത്ത് ഞാറ് നട്ടോണ്ടിരുന്നപ്പോ ലീലയുടെ ഭർത്താവ് കോവാലൻ കിന്നാരം
പറയാൻ ചെന്നു.കൊച്ചുപെണ്ണ് കോവാലനെ ചെളിയിൽ കുളിപ്പിച്ചുവിട്ടു.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കൊച്ചുപെണ്ണ് അഭിമാനിയാ. എഴ് പിള്ളേരുണ്ട് .ചങ്കൻ,ചുങ്കൻ,വങ്കൻ,കങ്കൻ,പങ്കി, വങ്കി, മങ്കി.. പേരുപോലെ എല്ലാം കെട്ടിയോൻ” പൊങ്കന്റെ”മക്കളാണ്.ആള് പണിക്കൊന്നുംപോവില്ല.”പൊക്കൽ”മാത്രമേ ഉള്ളൂ.
കൊച്ചുപെണ്ണിനെ മറിയാമ്മച്ചിക്കും വിശ്വാസമാണ്.അതുകൊണ്ടല്ലേ പാടത്ത് അപ്പച്ചനോടൊപ്പം കൊച്ചുപെണ്ണിനെ നിർത്തുന്നത്.എന്തായാലും കോവാലന്റെ ചേറിൽ കുളി കെട്ടിയോൾ ലീല അറിഞ്ഞു. ലീലയും കൊടുത്തു ഒരു തട്ട്.ഇപ്പോൾ കാലുകൾ അകത്തിവെച്ചാണ് നടക്കുന്നത് .അപ്പോൾ തന്നെ തട്ട് കിട്ടിയ ഭാഗം മനസ്സിലായികാണുമല്ലോ.

No Comment.