Skip to content

chithrodayamflashnews.com

October 16, 2026 12:55 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

അച്ചായന്റെ സ്വന്തം ശ്രീദേവി(ഭാഗം : പത്ത് )

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ, ഇന്ന് രാഘവൻമാമന്റേയും ,മമ്മദ് കാക്കയുടെയും കടകൾ തുറന്നു.കോങ്കണ്ണിപാത്തുവിന്റെ കുണുക്ക് വിറ്റ് മമ്മദ് കടയിട്ടതുകൊണ്ട് ആദ്യകച്ചവടം മമ്മദിന്റെ മുട്ട കോങ്കണ്ണിപാത്തുവിന് കൊടുത്തുകൊണ്ടായിരുന്നു.രാഘവൻ മാമന് പാല് കൊടുത്തുകൊണ്ട് കൗസല്യയും ആദ്യപാൽവിതരണക്കാരിയായി.ആദ്യചായ അപ്പച്ചൻ കുടിച്ചു.മമ്മദിന്റെ മുട്ടക്കടയിൽനിന്ന് 5 മുട്ടയും അപ്പച്ചൻ വാങ്ങി. ഇപ്പോൾ അപ്പുണ്ണിക്ക് തൊഴിലായി.രാഘവൻമാമന്റെ കടയിൽ പുട്ട്കുത്ത് .പുട്ടും പഴവുംമാമന്റെ കടയിൽ മുഴുവൻ സമയവും ലഭിക്കും.അങ്ങനെ നമ്മുടെ നാട് പ്രളയത്തെ അതിജീവിച്ചു.

ദാമോധരന്റെ കെട്ട്യോള് രാജമ്മ പ്രസവിച്ചകാര്യം എഴുതിയിരുന്നല്ലോ. കൊച്ചിന് കിട്ടുണ്ണിമാഷ് പേരിട്ടു. “പ്രഹ്ലാദൻ,. പേരുവിളിക്കാൻ ദാമോധരനും രാജമ്മയ്ക്കും നാക്ക് വഴങ്ങാത്തതുകൊണ്ട് കൊച്ചിനെ “ടുട്ടുമോൻ” “എന്ന് ദാമോധരനും കെട്ട്യോളും വിളിക്കുന്നു.

പുരുഷന്റെ പാവാട ഇന്നലെ എലി കരണ്ടു.ചെക്കൻ ഏങ്ങലടിച്ചുകരഞ്ഞു പാവാടയിൽ പപ്പടവട്ടത്തിന് തുള വീണു.പാവാടപൊക്കാതെ മൂത്രമൊഴിക്കാമല്ലോ എന്നുപറഞ്ഞു സമാധാനിപ്പിച്ചു പൊടിയമ്മ.പോരെങ്കിൽ സ്റ്റീഫൻ വാങ്ങിക്കൊണ്ടുവന്ന അരിയുണ്ടകൊടുത്തു. “ഉണ്ട കണ്ടതും ചെക്കൻ “തുള “മറന്നു.ഇപ്പോൾ പാവാട ഉടുക്കാറില്ല.പകരംപാവാടയുടെതുളവഴി”മാനം”നോക്കിയിരിക്കും.ചെക്കനറിയാം”തുളവീണപാവാടഉടുത്താൽ മാനംപോകുമെന്ന്.

“അച്ചായാ ചെക്കന് അപ്പച്ചനെ കാണണം എന്ന് പറഞ്ഞുവാശിപിടിക്കുമ്പോഴൊക്കെ ഞാൻ നമ്മുടെ “ഹനുമാൻ കോവിലിൽ കൊണ്ട് പോകും.” അപ്പച്ചൻ ഇങ്ങനെ അല്ല” എന്ന് ചെക്കൻ പറയും.ഞാൻ പറഞ്ഞു കൊടുത്തു “അപ്പച്ചനെ നീ നന്നായി കാണാത്തതുകൊണ്ടാണ്”. ശരിക്കും ഹനുമാനെ കണ്ടാൽ നിന്റെ അപ്പച്ചനെ പോലെഇരിക്കും”എന്ന്.
അപ്പോൾ ചെക്കൻ പറയുന്നു “ഹനുമാന് വാലുണ്ടല്ലോ അപ്പച്ചന് വാലില്ലല്ലോ എന്ന്. അപ്പച്ചന്
വാലുണ്ട് അത് പുറത്ത്കാണിക്കില്ല എന്ന് പറഞ്ഞു ചെക്കനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ ചെക്കൻ ചോദിക്കുകയാണ് “ഹനുമാന്റെ വാലുപോലെവലുതും ചെറുതും ആക്കാമോ “എന്ന് ചെക്കൻ തിന്നുന്നതെല്ലാം ബുദ്ധിയായി വരികയാണ്.എന്നാൽ പഠിക്കുന്ന കാര്യത്തിൽ ഇപ്പോഴും” ക”മാത്രം അറിയാം…

അച്ചായാ, റജിമോളെ പ്രസവത്തിന് ഇങ്ങോട്ട് വിടുന്നില്ലത്രേ. ആശുപത്രിയിൽ
പോയിവയറുകീറി കൊച്ചിനെ എടുക്കാനാ തീരുമാനം.ഉറക്കം തൂങ്ങിയാണെങ്കിലും മോളിക്കുട്ടിക്ക് നാണിതള്ള പേറെടുത്താൽ മതിയത്രെ.പൊടിയമ്മയ്ക്കുംഇപ്പോൾ ആശുപത്രിയിൽപോകാൻ താല്പര്യമില്ല.എന്തായാലും നമ്മുടെ വീട്ടിൽ രണ്ട്‌ഗർഭിണികൾ മത്സരിക്കുന്നു.ആര് മുൻപേ പെറും എന്ന്
കണ്ടറിയാം.നാണിത്തള്ള ലക്ഷണംനോക്കി പറഞ്ഞത് മോളിക്കുട്ടി ഒന്നാം സ്ഥാനത്ത് എത്തുമെന്നാ..
പൊടിയമ്മയും വിട്ടുകൊടുക്കുമെന്ന് തോന്നുന്നില്ല.

ഒരുവിശേഷം കൂടിയുണ്ട് കേട്ടോ. നമ്മുടെ കോങ്കണ്ണിപാത്തൂന്റെ ഉമ്മ ഖദീജഉമ്മാച്ചി മമ്മദ്കാക്കാന്റെ കടയില് മുട്ടയും കൊണ്ട് വരുന്ന മുട്ടക്കാരൻ *ഇസ്മയിലുമായി ഒളിച്ചോടി. “വയസ് 50 ആയെങ്കിലും എനിക്കുമില്ലേ പൂതി…” എന്ന് പറഞ്ഞിട്ടാണത്രെ ഖദീജാഉമ്മാച്ചി പോയത്. കോങ്കണ്ണിപാത്തു നാണക്കേട് കാരണം തട്ടം മൂടിയാ നടപ്പ്.പുതിയാപ്ല അമ്മായിയുടെ ഒളിച്ചോട്ടത്തിൽ വിഷമിച്ചിരിപ്പാണ്.ഖദീജഉമ്മാച്ചി മരുമോനെ സൽക്കരിക്കാൻ മിടുക്കിയായിരുന്നു. പുതിയാപ്ല “കോഴിക്കാല് കിട്ടാത്ത വിഷമത്തിലാണ്.എന്തായാലും ഖദീജാഉമ്മാച്ചിക്കുംവേണ്ടേ ഒരു ജീവിതം?

രാവിലെ ഒളിച്ചോടിയ ഖദീജ പിറ്റേന്ന് വൈകിട്ട് തിരിച്ചെത്തി. കലുങ്കിൽ ഇരുന്ന പിള്ളേര് കൂവിയതിന് മുട്ടൻ തെറിയും വിളിച്ച് ഉമ്മാച്ചി വീട്ടിലെത്തി.ഖദീജ ഉമ്മാച്ചിയെ കണ്ടതും കോങ്കണ്ണിപാത്തു കലിതുള്ളി.ഖദീജയുംവിട്ടുകൊടുത്തില്ല. “കെട്ടിച്ചുവിട്ട പെണ്ണാ നീയ്യ്…ഇബിടെ നിക്കാബറ്റൂല..ഇപ്പം പുതിയാപ്ലേം ബിലിച്ചോണ്ട് എറങ്ങിക്കോണം”എന്നൊരു വിരട്ടിൽ കോങ്കണ്ണിയെ ഖദീജാഉമ്മാച്ചി ഒതുക്കി.

ഇന്നലെ ലീലയോട് പറഞ്ഞത്രേ “ഇസ്മായില് മച്ച വിളിച്ചാൽ ഇനിയും പോവുമെന്ന്. “മോളേം കെട്ടിച്ച് ഇനിയെങ്കിലും ഒന്നടങ്ങ് ഖദീജാ” എന്ന് ലീല ഉപദേശിച്ചു. “മോളെ കെട്ടിച്ചാ മോളെ പൂതിയല്ലേ അടങ്ങു. തള്ളക്കും ഇല്ലേ “പൂതി” എന്ന് ഖദീജ മറുചോദ്യം ചോദിച്ചു.ലീല ഉത്തരം മുട്ടികൊഞ്ഞനം കാണിച്ച് തിരികെ പോയി.

എന്തായാലും അമ്മായിയെ തിരികെ കിട്ടിയതിൽ കുഞ്ഞിക്കണ്ണ് സന്തോഷിച്ചു. കോഴിക്കാല് തിന്നാല്ലോ. കോങ്കണ്ണിപാത്തു കോഴിക്കറിഉണ്ടാക്കിയാൽ കോഴിക്കാല് പുതിയാപ്ലയ്ക്ക് കിട്ടുന്നില്ലത്രേ. എന്തായാലും ഇസ്മായിൽ മുട്ടയുമായി എത്തുന്നതുവരെ ഖദീജാ ഉമ്മാച്ചി ഇവിടെയൊക്കെത്തന്നെ കാണും…

അച്ചായാ, നമ്മുടെ റജിമോള് പെറ്റു. “കൊച്ച് പെണ്ണാ.”ഇവിടെ നിന്ന് അമ്മച്ചിയമ്മയും അപ്പച്ചനും സ്റ്റീഫനും കൂടിപോയി.അച്ചായൻ വന്നിട്ട് എനിക്കും പോകണം. പുരുഷൻ ഇപ്പോൾ പഠിത്തത്തിൽചെറിയ പുരോഗതി കാണിക്കുന്നുണ്ട്. .അ, ക,ണ്ട,ത, പ ഇത്രയും പഠിച്ചു. 1 മുതൽ 5 വരെ എണ്ണാനറിയാം .4 വയസ്സല്ലേ ആയുള്ളൂ അച്ചായാ അവൻ ഇത്രയും മിടുക്കനായില്ലേ?ഇപ്പോൾ അമ്മിഞ്ഞയിൽ പിടി നിർത്തി,പാവാട ഉടുപ്പ് നിർത്തി,ചൂണ്ടയിടൽ നിർത്തി.സുസിയുടെമോളെ മറന്നു,ചെക്കൻ നന്നായി തുടങ്ങി. പോരെങ്കിൽ ഇപ്പോൾ ബാലവാടിയിൽപോകും. വൈകിട്ടുവരും സ്ലേറ്റിൽ എഴുത്ത് തുടങ്ങും. പൊടിയമ്മ കൊടുക്കുന്ന അരിയുണ്ടയും കുണ്ടും തീരുമ്പോൾപഠിത്തവും നിർത്തും.രാത്രി ഒരു പാത്രം ചോറും മത്തിക്കറിയുംതിന്നും . സുഖമായിഉറങ്ങും. ഉറക്കത്തിൽ മുള്ളുംഎന്ന കുഴപ്പമേയുള്ളൂ.അവന്റെ അപ്പച്ചനും 10 വയസുവരെ
കിടന്ന് മുള്ളിയതല്ലേ?മുള്ളിയാലും ചെക്കൻ നനയില്ല.അമ്മച്ചിയമ്മയോ ഞാനോ നനയും,രാവിലെ എണീറ്റാൽ മുള്ളിയത് ഞങ്ങളാണെന്ന് തോന്നും….

കുറെ നാളുകൾക്കുശേഷം അമ്മാവൻവന്നു.ഓണമല്ലെ വരാൻപോകുന്നത്. ചെക്കന്”ഉടുപ്പും, നിക്കറും, എനിക്ക് സാരിയും കൊണ്ടുവന്നു.അമ്മച്ചിയമ്മയ്ക്ക് മുട്ടുവേദനയ്ക്കുള്ള തൈലവും,അപ്പച്ചന് ദിനേശ്‌ബീഡിയും.. “ആലങ്ങയും കുമ്പിളപ്പവും “കൊണ്ടുതന്നു. മുൻപൊരിക്കൽ മലയ്ക്കുപോകാൻമാലയിട്ടതുംചെക്കൻ ഞണ്ടുകറിതിന്നാൻമാലഊരിയതും അമ്മാവനെ വിഷമിപ്പിച്ചു.അതാ ഇത്രയും നാളും അമ്മാവൻവരാതിരുന്നത്. തേക്കുംകാട്ടിലെ ചിറ്റപ്പനും കുഞ്ഞമ്മയുംഇങ്ങോട്ട് ഉടനെവരുമെന്നുംഅമ്മാവൻ പറഞ്ഞു.അമ്മാവൻവന്നത് മോളിക്കുട്ടിക്ക് അത്രപിടിച്ചില്ല.അമ്മാവൻ ഇടയ്ക്കിടെ “സ്വാമിയേ ശരണമയ്യപ്പാ”എന്ന് പറയാറുണ്ടല്ലോ.അത് കാരണമാവാം. അമ്മാവന് “അയ്യപ്പനെയല്ലേ വിളിക്കാൻപറ്റൂ.കർത്താവിനെ
വിളിക്കാൻപറ്റുമോ? പൊടിയമ്മ ഇഷ്ടക്കേടൊന്നും കാണിച്ചില്ല.കുമ്പിളപ്പം തിന്നാൻ നല്ല സ്വാദുണ്ടെന്നും പറഞ്ഞു.മോളിക്കുട്ടിയുംകുമ്പിളപ്പംതിന്നു.എന്നിട്ടും നല്ല വാക്ക് പറഞ്ഞില്ല.അല്ലെങ്കിലും കാറ്റാംപീച്ചാംകുഞ്ഞച്ചന്റെ മരുമോളല്ലേ.അങ്ങേരുംദോഷംപറഞ്ഞാലുംഗുണം പറയില്ല.ഉറക്കം തൂങ്ങിയാണെങ്കിലും അവളുടെ വയറ് വീർത്തുവരുന്നുണ്ട്.പെറാൻ ഇനി രണ്ടുമാസംകൂടിയേയുള്ളൂ.പൊടിയമ്മയ്ക്ക്‌മാസമറിയില്ല.അതുകൊണ്ട് മോളിക്കുട്ടിയ്ക്ക്ശേഷമാണോ,
മുൻപെയാണോ എന്ന് കണ്ടറിയാം.അമ്മാവൻവൈകിട്ട്പോയി.പോകാൻനേരം ചെക്കന് 5 രൂപയും കൊടുത്തു. അത് കൊണ്ടുപോയി അമ്മച്ചിയമ്മ ചെക്കന് ഒരു *സഞ്ചിയുംകുടയും”വാങ്ങികൊടുത്തു. ചെക്കൻഇപ്പോൾ സഞ്ചിയുംകുടയും തൂക്കിനടപ്പാണ്… മറിയാമ്മച്ചി റജിമോളുടെ വീട്ടിലാണ്.കൊച്ചിന് രണ്ട്‌മാസമാവാതെവരില്ല.അതിനിടയ്ക്ക് മോളിക്കുട്ടി പെറ്റാൽ വരുമെന്ന് പറഞ്ഞാ പോയത്…

0 Comments

No Comment.