Skip to content

chithrodayamflashnews.com

November 28, 2026 6:31 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2177

അച്ചായന്റെ സ്വന്തം ശ്രീദേവി(ഭാഗം : പതിനൊന്ന്)

Asnap 2178

Asnap 2179

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ,പൊടിയമ്മ പ്രസവിച്ചു. മോളിക്കുട്ടി പ്രസവിക്കാൻ ഒന്നരമാസംബാക്കിനിൽക്കെ പൊടിയമ്മ ഒന്നാംസ്ഥാനം കരസ്ഥമാക്കി.മോളിക്കുട്ടിയാണ് ആദ്യം പെറുന്നത് എന്ന് ലക്ഷണം നോക്കി നാണിത്തള്ള പറഞ്ഞതാണ്.പൊടിയമ്മയ്ക്ക്‌ കുളിച്ച തിയതിയും ഓർമ്മയില്ല.എന്തായാലും പൊടിയമ്മ പെറ്റു കുടുംബത്തിലേയ്ക്ക് വീണ്ടും ഒരു “ചെക്കൻ “വന്നു.

ചിങ്ങം 6 . ന് ഉച്ചയ്ക്ക് പൊടിയമ്മയ്ക്ക് . പേറ്റുനോവ് തുടങ്ങി.വീട്ടിൽ സ്റ്റീഫൻ ഇല്ലായിരുന്നു. അപ്പച്ചൻ പാടത്തും. മറിയാമ്മച്ചി റജിമോളുടെ വീട്ടിലും.അമ്മച്ചിയമ്മയ്ക്ക് മുട്ട് വേദനയുള്ളതുകൊണ്ട് നടക്കാൻ പ്രയാസമാണ്.പുരുഷൻ പോയി അപ്പച്ചനെ വിളിച്ചുകൊണ്ടുവന്നു.വറീത് മൂപ്പീന്ന്ചക്കടാവണ്ടിയിൽ നാണിത്തള്ളയെ കൊണ്ടുവന്നു.എന്റെ അച്ചായാ, ചക്കടാവണ്ടിയിൽ നാണിത്തള്ള വന്ന വരവ്കണ്ടാൽ ആരും നോക്കി നിന്നുപോകും.എന്തൊരു ഗമയായിരുന്നു.നാണിത്തള്ള വന്നപ്പോഴേയ്ക്കും കിഴക്കേ പുരയിൽ പൊടിയമ്മയുടെ പേറുംകഴിഞ്ഞു. പൊക്കിൾവള്ളി മുറിച്ച് നാണിത്തള്ള “ഉദ്ഘാടനകർമ്മം” നിർവഹിച്ചു പോകുന്ന മന്ത്രിയെപ്പോലെ തിരികെ പോയി.5 രൂപയും 2 തേങ്ങയും ഒരു ചാക്ക് കപ്പയും കൊടുത്ത് നാണി തള്ളയെ യാത്രയാക്കി.

സ്റ്റീഫൻ മടങ്ങിവന്നപ്പോൾ പൊടിയമ്മയ്ക്ക് “പൊടി” ഒരെണ്ണം വേറെ. അപ്പച്ചനായതിന്റെ പത്രാസിൽ സ്റ്റീഫൻ പുരുഷന് മാത്രമല്ല വീട്ടിൽ എല്ലാവർക്കും ഓരോ അരിയുണ്ട വീതം നൽകി. എന്റെ അച്ചായാ അരിയുണ്ട തിന്നിട്ട് കുറച്ചു നാളായതുകൊണ്ട് അരിയുണ്ട എന്റെ തൊണ്ടയിൽ കുടുങ്ങി.തക്ക സമയത്ത് അമ്മച്ചിയമ്മ തലയിൽ തട്ടി അരിയുണ്ട
പുറത്തേയ്ക്കിട്ടു.ഇല്ലായിരുന്നെങ്കിൽ ഞാൻ ശ്വാസംമുട്ടി ചത്തേനെ.

പൊടിയമ്മയുടെ മുന്നിൽ തോറ്റതിൽ
മോളിക്കുട്ടി മുഖം വീർപ്പിച്ചു. പൊതുവെ വീർത്ത മോളിക്കുട്ടിയുടെ മോന്ത
കപീഷിനെ പോലെ മനോഹരമായിരുന്നു.

മറിയാമ്മച്ചി ഇന്നലെ റജിമോളുടെ വീട്ടിൽനിന്നുവന്നു. പൊടിയമ്മയുടെ അമ്മച്ചി തോട്ടിൻകരയിലെ ത്രേസ്യാമ്മ വന്നിട്ടുണ്ട് .പൊടിയമ്മയുടെ കുഞ്ഞിനെ പുരുഷൻ കുറേനേരം നോക്കിനിന്നു. ചെക്കന് കൊച്ചിനെ കണ്ടപ്പോൾ വലിയ സന്തോഷമായി പോരെങ്കിൽ നല്ല തീറ്റയും നടക്കുന്നുണ്ട്. പൊടിയമ്മ കൊച്ചിന് പാലുകൊടുക്കുന്നത് ഒളിച്ചനിന്നു നോക്കിരസിക്കുകയാണ്‌ചെക്കന്റെ പണി. തരംകിട്ടിയാൽ ചെക്കൻ പൊടിയമ്മയുടെ പാലും കുടിക്കും. അച്ചായാ പരദൂഷണമാണെന്ന് കരുതരുത് രഹസ്യമായി പറയുകയാണ് ത്രേസ്യാമ്മയ്ക്ക് നമ്മുടെ അപ്പച്ചനിൽ ഒരു നോട്ടമുണ്ട്. മോളുടെപ്രസവശിശ്രൂഷയ്ക്ക് വന്നതാണ് പക്ഷെ അപ്പച്ചന് ശിശ്രൂഷ ചെയ്യാനാണ് താല്പര്യം. പാവം മറിയാമ്മച്ചി ശുദ്ധഗതിക്ക് സംശയവുമില്ല.അപ്പച്ചന്ആര് ശിശ്രൂഷിച്ചാലും ശ്രദ്ധകൃഷിയിലാണ്.ത്രേസ്യാമ്മ അപ്പച്ചന്റെ മനസ്സിൽ നെല്ലാകുമോ പതരാകുമോ കണ്ടറിയണം. അപ്പച്ചനെ കുറിച്ച് പറഞ്ഞത് അച്ചായനിഷ്ടപ്പെട്ടിട്ടില്ല എന്നറിയാം.എന്റെ അച്ചായാ അമ്മാവൻ എന്നെ വളർത്തിയത് സൽസ്വഭാവിയായിട്ടാണ്.അച്ചായന്റെകൂടെ ഒളിച്ചോടിയത് മാത്രമാണ് ഞാൻ ചെയ്തത്.പതിനേഴ് വയസുവരെ വേറൊരാണിന്റെ മുഖത്ത് ഞാൻ നോക്കിയിട്ടില്ല. അത്രയ്ക്ക് സൽസ്വഭാവിയായ എന്നെ സംശയിച്ചാൽ കർത്താവുപോലും പൊറുക്കില്ല.
പണ്ട് നമ്മൾ പ്രണയിച്ചു നടന്നപ്പോൾ നാട്ടുമാങ്ങപെറുക്കി തിന്നതും, അച്ചപ്പം തന്ന് കുഴലപ്പം തിരികെ വാങ്ങിയതും ഞാനിന്നുംമറന്നിട്ടില്ല. അന്ന് മാങ്ങയണ്ടി ഊറിയപ്പോൾ അച്ചായൻ എന്നോട് പറഞ്ഞിരുന്നു ശ്രീദേവി നിന്നെഞാൻ ഒരുപാട് ‌സ്നേഹിക്കുന്നു. നിന്നെ ഒരുകാലത്തും സംശയിക്കില്ല ഈ മാങ്ങയണ്ടിയാണെ സത്യമെന്ന്. അച്ചായൻ മറക്കില്ലെന്നറിയാം എന്നാലും ഓർമ്മിപ്പിച്ചെന്നുമാത്രം…

പൊടിയമ്മയും കുട്ടിയും സുഖമായിരിക്കുന്നു.പുരുഷൻ കുട്ടിയുടെ അടുത്തുനിന്ന് മാറില്ല. രാത്രി കിടപ്പും പൊടിയമ്മയോടൊപ്പമാക്കി.കൊച്ചിനെകണ്ടുകൊണ്ടിരിക്കുന്നത് കാരണം ബാലവാടിയിൽ പോക്കുംനിർത്തി.കഴിപ്പും കിടപ്പും ആ മുറിയിൽ തന്നെ.മുള്ളാൻ മുട്ടുമ്പം ഓടിപ്പോയിമുള്ളും. വീണ്ടും കൊച്ചിന് കാവലിരിക്കും.കൊച്ച്കരഞ്ഞാൽ ചെക്കൻ പൊടിയമ്മയെ കടിക്കും.കൊച്ച് കരയുന്നത് ചെക്കനിഷ്ടമല്ല. പാവം പൊടിയമ്മ ചെക്കന്റെ കടിമേടിച്ച് കൂട്ടുന്നുണ്ട്.കൊച്ചുങ്ങളാകുമ്പോൾ കരയില്ലേ അച്ചായാ.കൊച്ചുകരയുന്നത് പൊടിയമ്മയുടെ കുഴപ്പമാണ് എന്നാണ് ചെക്കന്റെ വിചാരം.അതിനാണ് പൊടിയമ്മയെകടിക്കുന്നത്.കടിച്ചതിന്റെ പാടില്ലാത്ത ഒരുഭാഗവുംപൊടിയമ്മയുടെശരീരത്തിലില്ല. അതുകാരണം സ്റ്റീഫൻ രണ്ട് പൊട്ടിച്ചു.ചെക്കൻ അലറിവിളിച്ചു. അവസാനം അമ്മച്ചിയമ്മ വന്ന് രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് സ്റ്റീഫൻ ഉറങ്ങാൻ കിടന്നപ്പോൾ *ചൊറിയൻ പുഴുവിനെ കൊണ്ട് സ്റ്റീഫന്റെ പുറത്തിട്ടു ചെക്കൻ. അന്നുമുഴുവൻ സ്റ്റീഫന് ചൊറിച്ചിലായിരുന്നു.നീര് വന്ന് വീർത്ത് പിറ്റേന്ന് തേങ്ങാകച്ചവടത്തിന്‌പോകാനും പറ്റിയില്ല. എന്തായാലും അന്നുമുതൽ കൊച്ചിന് കാവലും നിന്നു. പൊടിയമ്മയോടൊത്തുള്ള കിടപ്പും നിന്നു.ഇന്നലെമുതൽബാലവാടിയിൽപോയിതുടങ്ങി.പൊടിയമ്മ കടയപ്പംകൊടുപ്പുംനിർത്തി.പൊടിയമ്മയുടെ കടയപ്പവും വാങ്ങി തിന്ന് അവളെ
കടിച്ചാൽ നന്ദികേടല്ലേ അച്ചായാ.പക്ഷെ ചെക്കന് കൊച്ചിനോടുള്ള അമിതമായ സ്നേഹമായിരുന്നുകാരണമെന്ന് അമ്മച്ചിയമ്മയ്ക്ക് മനസിലായി.ഇപ്പോൾ അമ്മച്ചിയമ്മ മമ്മദിന്റെ കടേന്ന് പഴവും എ.
ബി.സി.ഡി.ബിസ്കറ്റും മേടിച്ചുകൊടുക്കും.

ഇന്നലെ വറീത് മൂപ്പീന്നിന്റെ ചെറുകൂട്ടി തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ നീർക്കോലികടിച്ചു. ചെക്കനെ പാമ്പ് കടിച്ചു എന്നാണ് ആദ്യം അറിഞ്ഞത്.വിഷകാരിയുടെഅടുത്ത് കൊണ്ടുപോയി.വൈദ്യർ വിഷക്കല്ലുകൊണ്ട് വിഷം വലിക്കാൻ നോക്കി.വിഷം വരുന്നില്ല.അപ്പോഴാണ് നീർക്കോലിയാണ് കടിച്ചത് എന്നറിഞ്ഞത് “അത്താഴം” കഴിക്കാതിരുന്നാൽമതി എന്നുപറഞ്ഞുവൈദ്യർ ചെക്കനെ തിരികെ വിട്ടു.ഉടുതുണിയില്ലാതെ കുളിച്ചപ്പോൾ സഹജീവിയാണെന്ന് തോന്നി നീർക്കോലി “അമേരിക്കൻചുംബനം കൊടുത്തതാണെന്ന് ചിലർ പറയുന്നു.ചെക്കനിപ്പോൾ കുന്തിച്ചാണ് നടപ്പ്.

മോളിക്കുട്ടിക്ക് തീരെവയ്യ. നാണിത്തള്ള ഇന്നലെയും വന്നിരുന്നു.ഒരുമാസം കൂടി കഴിയാതെ മോളിക്കുട്ടിപ്രസവിക്കില്ല എന്നാണ് നാണിത്തള്ളയുടെ കണ്ടെത്തൽ.ഉറക്കംതൂങ്ങിമോളിക്കുട്ടി ഇപ്പോൾ ഏതുനേരവും ഉറക്കം തന്നെയാണ്.പൊടിയമ്മയുടെ അമ്മച്ചി ത്രേസ്യാമ്മ ഇവിടെയുണ്ട്.രണ്ടുദിവസത്തിനകം പോകുമെന്ന് തോന്നുന്നു. ബാക്കി വിശേഷങ്ങൾ അടുത്തകത്തിൽ….

Asnap 2180

0 Comments

No Comment.