Skip to content

chithrodayamflashnews.com

November 28, 2026 6:31 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2205

ശുഭചിന്തകൾ

2024 | മാർച്ച്-11|തിങ്കളാഴ്ച.|

1199 | കുംഭമാസം27|ഉത്രട്ടാതി|

Asnap 2200

Asnap 2201

മലയാളം മറക്കുന്ന മലയാളി

ലോകത്ത് മറ്റേതൊരു ഭാഷയുംപോലെ ശ്രദ്ധേയമാണ് മലയാളം. മറ്റു സംസ്ഥാനങ്ങളിലൊ,രാജ്യങ്ങളിലൊ ഉള്ളവർക്ക് പെട്ടന്ന് പഠിക്കാൻ കഴിയാത്ത ഭാഷ. അതുകൊണ്ടുതന്നെ മറ്റുള്ളവർ ഏറെ ബഹുമാനത്തോടെ കാണുന്ന ഭാഷയെ മലയാളിക്കു മാത്രം പുച്ഛമാണ്.

ഔദ്യോഗികമായ പല മേഖലകളിലും ഏത്തപ്പെട്ടപ്പോൾ സൗകര്യപൂർവ്വം മലയാളത്തെ അവഗണിക്കുന്ന, അല്ലെങ്കിൽ ആവശ്യമില്ലാത്ത ഭാഷയായി കാണുകയാണ് മലയാളികൾ.
“മനുഷ്യന് പെറ്റമ്മയെപ്പോലെയാണ് മാതൃഭാഷ “എന്നുള്ള കവിവാക്യംഓർത്തുപോകുന്നു. സ്വന്തം ഭാഷയെ അവഗണിക്കുന്ന രീതിയിൽ സമൂഹം അടിമുടി മാറിയിരിക്കുന്നു. ഒരു കുഞ്ഞു പിറന്നാൽ ആ കുട്ടിക്ക് കഷ്ടിച്ച് മൂന്നു വയസാകാൻ കാത്തിരിക്കുകയാണ് മാതാപിതാക്കൾ.
ഇംഗ്ലീഷ് മീഡിയത്തിൽ പഠനത്തിനു ചേർക്കണം. പരമാവധി മലയാളം വാക്കുകളുടെ ഉപയോഗം വീട്ടിൽതന്നെ കുറയ്ക്കും. കുട്ടിക്ക് അമ്മയും, അച്ഛനുമില്ല. ഉള്ളത് മമ്മിയും,ഡാഡിയും മാത്രം. അത് നാലാള് കൂടുന്നിടത്ത് നിർബന്ധിച്ചു കുട്ടിയെക്കൊണ്ട് വിളിപ്പിക്കുന്നതും അഭിമാനമായി കാണുന്ന ഇടുങ്ങിയ ചിന്താഗതി ഉള്ളവർ. സ്വന്തം ഭാഷയെ ഇത്രയും അവഗണിക്കുന്ന മറ്റൊരു നാടും കാണില്ല എന്നുള്ളതാണ് വസ്തുത.

ആദരണീയനായ മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒരിക്കൽ പാർലമെന്റിൽ പ്രസംഗം നടത്തിയത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം പ്രസംഗിച്ചത് തന്റെ മാതൃഭാഷയായ തമിഴിലാണ്.മലയാളികളായ സഹപ്രവർത്തകർ പലരും മുക്കിയും മൂളിയും പാർലമെന്റിൽ ഇംഗ്ലീഷും ഹിന്ദിയുമൊക്കെ സംസാരിക്കുന്നതു നമ്മൾ ചാനലുകളിലൂടെയും മറ്റ് നവ മാധ്യമങ്ങളിലൂടെയും കാണുന്നുണ്ട്. അതിനെ പൊങ്കാലയിടുന്ന പല ട്രോളുകളും,പോസ്റ്റുകളും ഇറങ്ങാറുണ്ട്.
അന്ന് കരുണാനിധി സംസാരിച്ചപ്പോൾ അവിടെ ചില അഭിപ്രായ വ്യത്യാസങ്ങൾ വന്നു. അവയെ എല്ലാം അവഗണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “എനിക്ക് വേറെയും ഭാഷകളിൽ പ്രസംഗിക്കാനറിയാം. പക്ഷേ എന്റെ ഭാഷയെ ഞാൻ അത്രമേൽ സ്നേഹിക്കുന്നുണ്ട്. അതുകൊണ്ട് ഇവിടെ മറ്റു ഭാഷകളിൽ എന്റെ വാക്കുകൾ കേൾക്കേണ്ടവർക്ക് അതിനായ് പരിഭാഷകരെ വയ്ക്കുക”.ഇപ്രകാരം തുറന്നു പറയാൻ ചങ്കുറപ്പുള്ളവർ എത്രപേരുണ്ടാവും?
.
നമ്മുടെ നിത്യജീവിതത്തിൽ പൂർണ്ണമായും മലയാളം മാത്രമല്ല ഇംഗ്ലീഷ് വാക്കുകളും പൊതുവെ ഉപയോഗിക്കാറുണ്ട്.
എന്നാൽ ഇപ്പോൾ പലരും മലയാള ഭാഷയെ ഭാഗീകമായി സംസാരത്തിൽനിന്നും മാറ്റി നിർത്തുന്ന രീതിയാണ് കാണുന്നത്.

മലയാളം എഴുത്തും വായനയും സംസാരിക്കുന്നതും മതിപ്പില്ലാത്ത ഒന്നായി ഇവർ കാണുന്നു. കാലത്തിന്റെ മാറ്റത്തെ മനസ്സിലാക്കുന്നു. കാലത്തിനൊപ്പം പലപ്പോഴും കോലം കെട്ടേണ്ടതും ആവശ്യകതയാണ്. എന്നാൽ അത് നമ്മുടെ ഭാഷയേയും, സംസ്കാരത്തേയും പൂർണ്ണമായി പിൻതള്ളിക്കൊണ്ടാവരുത്.
ജർമ്മൻ ഭാഷാ പണ്ഡിതനായിരുന്ന റവ്.ഡോ.ഹെർമ്മൻ ഗൂണ്ടർട്ട് എന്ന വിദേശി ഇന്ത്യയിൽ എത്തുകയും, താമസിയാതെ കേരളം സന്ദർശിക്കുകയും,മലയാളം പഠിക്കുകയും,മലയാളം നിഘണ്ടു, മലയാളം – ഇംഗ്ലീഷ് നിഘണ്ടു,പഴഞ്ചൊൽ മാല,കാറ്റക്കിസം ഓഫ് മലയാളം ഗ്രാമർ തുടങ്ങിയ കൃതികൾ രചിക്കുകയും ചെയ്തു.എഴുതുവാനും, വായിക്കുവാനും നമ്മുടെ ലിപിയെ അച്ചടിഭാഷാരീതിയിലേക്ക് മാറ്റിയതിൽ ഹെർമ്മൻ ഗുണ്ടർട്ടിന്റെ സംഭാവന വിസ്മരിക്കാനാവില്ല.

പല ഭാഷകളിൽ പ്രാവിണ്യം നേടുന്നത് നല്ലതുതന്നെ.
എന്നാൽ മാതൃഭാഷയെ മറക്കുന്ന മലയാളിയിൽ നിന്നും നമുക്ക് മലയാളം മറക്കാത്ത മലയാളിയാകാം….

Asnap 2204

0 Comments

No Comment.