2024 | മാർച്ച്-16|ശനിയാഴ്ച|
1199 | മീനമാസം 02|രോഹിണി|


വിശ്വാസികളും അവിശ്വാസികളും
വ്യക്തികളുടെ താല്പര്യവും സ്വാതന്ത്ര്യവുമാണ് അവരുടെ വിശ്വാസം /അവിശ്വാസം എന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും ആക്ഷേപിച്ചുകാണുന്ന വസ്തുതയാണ് ഹിന്ദുക്കളും അവരുടെ വിശ്വാസങ്ങളും.ഈശ്വര സങ്കല്പങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ ഇതിനെയെല്ലാം പരിഹസിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നതും ഹിന്ദുക്കൾ തന്നെയാണ് .
എന്നാൽ ഇതരമത വിശ്വാസങ്ങളെ, അവരുടെ ആചാരങ്ങളെ കുറിച്ച് പരസ്യമയി വിമർശിക്കൻ ഇവർക്ക് പേടിയാണ്.
കാൽമുട്ടു വിറയ്ക്കും.
എല്ലാ മതങ്ങളേയും അവരുടെ വിശ്വാസങ്ങളേയും ഒരുപോലെ കാണുവാനും പരസ്പരം ബഹുമാനിക്കാനുമാണ് ശ്രമിക്കേണ്ടത്.കാരണം ഇവിടെ ജാതിമത വർഗ്ഗ ചിന്തകൾക്കപ്പുറം പരസ്പരം സൗഹാർദ്ദതയും സ്നേഹവും വച്ചു പുലർത്തുന്നവർ ധാരാളമുണ്ട്.
എന്നാൽ മറ്റു ചിലരാവട്ടെ നാടിന്റെ സ്വസ്ഥതയെ തകർക്കുന്ന, വികടനവാദത്തിന്റെ വക്താക്കളാണ്.
ഏതെങ്കിലും മതത്തിലോ രാഷ്ട്രീയത്തിലൊ ആത്മീയ ദൈവീകകാര്യങ്ങളിലോ
വിശ്വാസം ഉണ്ടെങ്കിൽ അത് അവരുടെ താല്പര്യങ്ങൾ മാത്രമാണ്.അതിനെ ചോദ്യം ചെയ്യാൻ എന്തിനാണ് അവകാശം?
മറ്റുള്ളവരെ പരിഹസിക്കുന്ന ഇവരിൽ പലരുടെയും പൂർവ്വകാലങ്ങൾ പരിശോധിച്ചാൽ അറിയാം ഒരു കാലത്ത് ഇവർ വിശ്വാസികളായിരുന്നുവെന്ന് വ്യക്തമാണ്.
ഒരിക്കൽ ഒരു വ്യക്തി പറഞ്ഞത് “ഈശ്വരവിശ്വാസംകൊണ്ട് നടന്നിട്ട് ദൈവം ഒന്നും നൽകിയില്ലെന്ന്.”
പണിയെടുക്കാതെ പലരോടും കടം വാങ്ങിച്ചു കള്ളും കുടിച്ചു തെക്കുവടക്കു നടക്കുന്നവനെ ദൈവം രക്ഷിച്ചില്ല. അങ്ങനെ അവിശ്വാസിയായി.
എന്നുവച്ചാൽ ഇയാളുടെ അഭിപ്രായത്തിൽ എന്തെങ്കിലും ആവലാതി പറഞ്ഞാൽ അതിനു വഴിയൊരുക്കി കൊടുക്കുന്ന ഏജന്റാണ് ദൈവമെന്ന്.
അമിതമായ ദൈവവിശ്വാസം കാണിച്ച് പേക്കൂത്തുകൾ നടത്തുന്നവരുമുണ്ട്. എങ്കിലും ഒരു വസ്തുത പറയാതെ വയ്യ. ഒരു നാണയത്തിന്റെ ഇരുവശങ്ങൾപോലെയാണ് വിശ്വാസവും അവിശ്വാസവും. അത് എങ്ങനെ ഉൾകൊള്ളണമെന്ന് ചിന്തിക്കുവാനും തീരുമാനമെടുക്കാനുമുള്ള അധികാരം ഓരോ വ്യക്തികളിൽ തന്നെയാണ്.
അത് മറ്റുള്ളവരല്ല തീരുമാനിക്കുന്നത്. അവരവർ തന്നെയാണ്.

No Comment.